Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, August 9, 2010

സ്വീകരിക്കു!

സ്വീകരിക്കു!
രാധേകൃഷ്ണാ
ഉള്ളതിനെ ഉള്ളത് പോലെ സ്വീകരിക്കുക!
യാഥാര്‍ത്ഥ്യത്തെ അതു പോലെ സ്വീകരിക്കു!
വരുന്നത് അങ്ങനെ  സ്വീകരിക്കു!
സംഭവങ്ങളെ അങ്ങനേ സ്വീകരിക്കു!
സ്വീകരിച്ചാല്‍ നിനക്കു സ്വയം ജീവിതം 
ഉള്ളതു പോലെ അറിയാന്‍ സാധിക്കും!
വേനല്‍ കാലത്ത് ഉഷ്ണത്തിനെ സ്വീകരിക്കു!
മഴക്കാലത്ത് മഴയേ സ്വീകരിക്കു!
തണുപ്പ് കാലത്ത് തണുപ്പിനെ സ്വീകരിക്കു!
ലോകത്തില്‍ ജനനത്തെ സ്വീകരിക്കു!
പ്രിയപ്പെട്ടവരുടെ മരണത്തെ സ്വീകരിക്കു!
ഓരോ പുലര്‍ച്ചയെയും അതു പോലെ സ്വീകരിക്കു!
ലോകത്ത് നടക്കുന്ന സംഭവങ്ങളെ അപ്പാടെ സ്വീകരിക്കു!
അവിചാരിതമായ ചെലവു വന്നാല്‍ സ്വീകരിക്കു!
പെട്ടീന്ന് വിരുന്നുകാര്‍ എത്തിയാല്‍ സ്വീകരിക്കു!
പെട്ടെന്നുണ്ടാവുന്ന വഴിത്തിരിവുകളെ സ്വീകരിക്കു!
അസുഖം വന്നാല്‍ ക്ഷീണം സ്വീകരിക്കു!
നിന്‍റെ ചുമതലകള്‍ എത്ര കഠിനമായാലും സ്വീകരിക്കു!
ഏതു സമയത്തും ക്ഷമ സ്വീകരിക്കു!
പ്രതീക്ഷിക്കാതെ ഏകാന്തത വന്നാല്‍ സ്വീകരിക്കു!
ജീവിതത്തിന്‍റെ എല്ലാ പാഠങ്ങളെയും സ്വീകരിക്കു!
ഓരോ സ്ഥലത്തിന്റെ പ്രകൃതത്തെയും സ്വീകരിക്കു!

ഞാന്‍ പറയുന്നത് നിനക്കു എത്രത്തോളം മനസ്സിലാക്കുന്നു?
വരുന്നതെല്ലാം 'വിധി' എന്നു പറഞ്ഞു വെറുതെ 
ഇരിക്കാന്‍ ഞാന്‍ പറയുന്നില്ല!
അതു ശരിയായി മനസ്സിലാക്കു!
ഏതാണോ യാഥാര്‍ത്ഥ്യം, ഏതാണോ അനിവാര്യമായത് 
അതിനെ സ്വീകരിക്കാന്‍ തയ്യാറാകൂ എന്നതാണ് പാഠം!
കാരണം ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും 
നാം യാഥാര്‍ത്ഥ്യത്തെ മറക്കുന്നു!
യാഥാര്‍ത്ഥ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ 
ശ്രമിക്കരുത്...
യാഥാര്‍ത്ഥ്യത്തില്‍ നിന്നും ജീവിതം പഠിക്കു!
     യാഥാര്‍ത്ഥ്യത്തെ സ്വീകരിച്ചാല്‍ നിനക്കു
ലോകം തന്നെ ജയിക്കാം!
ഇതു ഒരിക്കല്‍ വായിച്ചത് കൊണ്ടു മനസ്സിലാവില്ല!
ഇതിനെ കുറിച്ചു ധാരാളം പറയാം...
പക്ഷേ നീ ചിന്തിക്കു..
ചിന്തിക്കുന്നത് തന്നെ ഒരു തപസ്സാണ്!
അതു കൊണ്ടു നീ ചിന്തിക്കു..

ഓരോ സംഭവത്തിലും നിന്‍റെ മനസ്സിനെ നോക്കു!
അതു നിനക്കു ധാരാളം രഹസ്യങ്ങള്‍ കാണിച്ചു തരും!
നിന്‍റെ ഉള്ളില്‍ ഉള്ള ശക്തിയെ വിശ്വസിക്കു..
അതിനെ സ്വീകരിക്കു..
അപ്പോള്‍ നീ തന്നെ പറയും..

സ്വീകരിക്കു..എന്‍ മനമേ...സ്വീകരിക്കു..   

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP