Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, August 11, 2010

മനുഷ്യരേ മനുഷ്യരേ!

മനുഷ്യരേ മനുഷ്യരേ!
രാധേകൃഷ്ണാ
ഹേ മനുഷ്യരേ!
എന്തിനു ചില മനുഷ്യരെ വെറുക്കുന്നു?
എന്തിനു ചിലരെ സ്നേഹിക്കുന്നു?
മനുഷ്യരെ കാണാതെ ജീവിക്കണമെങ്കില്‍
കാട്ടില്‍ തന്നെ പോകണം..
മനുഷ്യരോട് ഇടപഴകാതിരിക്കാന്‍ 
ജീവന്‍ വിടുക തന്നെ വേണം..
ആട്, പശു, പറ്റി, കാക്കകള്‍ക്കു പോലും 
മനുഷ്യരെ കൂട്ടേണ്ടിയിരിക്കുന്നു..
മനുഷ്യര്‍ക്ക്‌ ഹൃദയം നല്‍കരുത് എന്നു 
തന്നെയാണ് എല്ലാ മാഹന്മാരും പറയുന്നത്..
പക്ഷേ മനുഷ്യരെ വെറുക്കണം എന്നു ആരും 
പറയുന്നില്ല...
  
നീ കാണുന്ന മനുഷ്യരില്‍ എത്ര ഭക്തന്മാര്‍ 
ഒളിഞ്ഞു കൊണ്ടിരിക്കുന്നു എന്നറിയാമോ?
നീ കാണുന്ന മനുഷ്യരെ എല്ലാവരെയും ഭക്തന്മാരായി 
കാണുന്നത് നിനക്കു നല്ലതാണ്..
നിനക്കു ജീവിതത്തില്‍ സമാധാനം കിട്ടും

ഭക്തിയില്ലാത്ത മനുഷ്യരെ എങ്ങനെ ഭക്തന്മാരായി
കാണാനാകും??
അതിനല്ലേ ഈ വേദസാരം ഇരിക്കുന്നത്...
പറയാം... കേള്‍ക്കു....

 ഭൃത്യയേ കണ്ടാല്‍ നാരദരെ ഓര്‍ത്തു കൊള്ളു..

കൈ കാല്‍ ഇല്ലാത്തവരെ കണ്ടാല്‍ 
കൂര്‍മ്മദാസരേ ഓര്‍ത്തു കൊള്ളു..

കുരുടനെ കണ്ടാല്‍ സൂര്‍ദാസരെ ഓര്‍ത്തു കൊള്ളു.. 

മുസല്‍മാനെ കണ്ടാല്‍ കബീര്‍ദാസരെ
ഓര്‍ത്തു കൊള്ളു.. 

കുതിരവണ്ടിക്കാരനെ കണ്ടാല്‍ സഞ്ചയനെ 
  ഓര്‍ത്തു കൊള്ളു..

വള്ളക്കാരനെ കണ്ടാല്‍ കോമാബായിയെ 
ഓര്‍ത്തു കൊള്ളു.. 

പെണ്‍കുഞ്ഞിനെ കണ്ടാല്‍ ആണ്ടാളെ 
 ഓര്‍ത്തു കൊള്ളു.. 

ആണ്‍ കുഞ്ഞിനെ കണ്ടാല്‍ ധ്രുവനെ 
ഓര്‍ത്തു കൊള്ളു.. 

അനുജനെ കണ്ടാല്‍ ലക്ഷ്മണനെ 
ഓര്‍ത്തു കൊള്ളു.. 

മുക്കവ സ്ത്രീകളെ കണ്ടാല്‍ വേദവ്യാസരെ 
ഓര്‍ത്തു കൊള്ളു.. 
പിശുക്കനെ കണ്ടാല്‍ പുരന്തരദാസരെ 
ഓര്‍ത്തു കൊള്ളു.. 

താടിക്കാരനെ കണ്ടാല്‍ കൂറത്താഴ്വാനെ 
ഓര്‍ത്തു കൊള്ളു.. 

കാലി മേയ്ക്കുന്നവരെ കണ്ടാല്‍ 
ഗോപന്മാരെ ഓര്‍ത്തു കൊള്ളു.. 

വേശ്യയേ കണ്ടാല്‍ കാനോപാത്രാവിനെ 
ഓര്‍ത്തു കൊള്ളു.. 

മലക്കറിക്കാരനെ കണ്ടാല്‍ ചാരുകാദാസരെ 
ഓര്‍ത്തു കൊള്ളു.. 

കൈകളില്ലാതവരെ കണ്ടാല്‍ ഗോരാകുംഭാരേ 
ഓര്‍ത്തു കൊള്ളു..  

കള്ളനെ കണ്ടാല്‍ തിരുമങ്കൈആള്‍വാരേ 
ഓര്‍ത്തു കൊള്ളു.. 

അച്ചിക്കോന്തനെ കണ്ടാല്‍ പിള്ളൈഉറങ്കാവില്ലി 
ദാസരെ ഓര്‍ത്തു കൊള്ളു...

ഭിക്ഷക്കാരനെ കണ്ടാല്‍ ബന്ധുമഹാന്തിയെ 
ഓര്‍ത്തു കൊള്ളു..

ഊമയെ കണ്ടാല്‍ രമാനുജരുടെ ഊമ ശിഷ്യനെ 
ഓര്‍ത്തു കൊള്ളു..
പാചകക്കാരനെ കണ്ടാല്‍ കിടമ്പിയാചാനെ  ഓര്‍ത്തു കൊള്ളു..
കുഷ്ഠ രോഗിയെ കണ്ടാല്‍ വാസുദേവഘോഷിനെ 
ഓര്‍ത്തു കൊള്ളു..

വാതരോഗിയെകണ്ടാല്‍ ശ്രീമന്‍നാരായണഭട്ടതിരിയെ 
ഓര്‍ത്തു കൊള്ളു.. 

ഭ്രാന്തനെ കണ്ടാല്‍ സദാശിവബ്രഹ്മേന്ദ്രരേ 
ഓര്‍ത്തു കൊള്ളു.. 

നന്നായി ഒരുങ്ങുന്ന ആണിനെ കണ്ടാല്‍
പുണ്ഡരീകവിദ്യാനിധിയെ ഓര്‍ത്തു കൊള്ളു..


വ്യാപാരിയെ കണ്ടാല്‍ സന്ത് തുക്കാറാമിനെ 

ഓര്‍ത്തു കൊള്ളു.. 


തയിരു വില്‍ക്കുന്നവരെ കണ്ടാല്‍ രാമാനുജരുടെ 
തയിര്‍ക്കാരിയെ ഓര്‍ത്തു കൊള്ളു..

കര്‍ഷകനെ കണ്ടാല്‍ ധനാസാടരെ 
ഓര്‍ത്തു കൊള്ളു.. 


മണ്‍കലം ഉണ്ടാക്കുന്നവരെ കണ്ടാല്‍
കുറവ നമ്പിയെ ഓര്‍ത്തു കൊള്ളു..


തട്ടാനെ കണ്ടാല്‍ നരഹരി സോനാരേ

ഓര്‍ത്തു കൊള്ളു..

സേവകന്മാരെ കണ്ടാല്‍ ജയ വിജയന്മാരെ 
ഓര്‍ത്തു കൊള്ളു.. 


ഗര്‍ഭിണിയെകണ്ടാല്‍ ദേവകിയെ 
ഓര്‍ത്തു കൊള്ളു..


രാജാവിനെ കണ്ടാല്‍ ഛത്രപാതി ശിവാജിയെ 
ഓര്‍ത്തു കൊള്ളു.. 


ഇരട്ടകളെ കണ്ടാല്‍ ലവകുശന്മാരെ
ഓര്‍ത്തു കൊള്ളു.. 


ഇതു പോലെ നിന്‍റെ ചുറ്റിലും ഭക്തന്മാര്‍
പലവിധത്തിലും അലഞ്ഞു നടക്കുന്നുണ്ട്!
ഇത്രയും നാള്‍ നീ തന്നെയാണ് വിട്ടുകളഞ്ഞത്!
ഇനി വിടില്ലാ എന്നു ദൃഡമായി വിശ്വസിക്കുന്നു!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP