Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, August 21, 2010

പറഞ്ഞാല്‍ അനുസരിക്കുമോ?

പറഞ്ഞാല്‍ അനുസരിക്കുമോ?
രാധേകൃഷ്ണാ 
പറഞ്ഞാല്‍ മനസ്സിലാവില്ലേ?
എത്ര പ്രാവശ്യം പറയണം?
പറഞ്ഞാല്‍ അനുസരിക്കില്ലേ?
എത്രയോ പ്രാവശ്യം നാം പലരോടും ചോദിച്ച ചോദ്യം..
എത്രയോ പ്രാവശ്യം പലര്‍ നമ്മോടു ചോദിച്ച ചോദ്യം..
പറഞ്ഞാല്‍ അനുസരിക്കും എന്നു എത്ര പേരോടു നമുക്ക് 
വിശ്വാസം ഉണ്ടു..
"പറഞ്ഞാല്‍ അനുസരിക്കാം" എന്നു പറയുന്ന 
ഒരു അത്ഭുതന്‍ ഉണ്ട്‌..
വരു അവനെ കാണാം..
വരദരാജനെ അനുഭവിച്ച ഞങ്ങള്‍ അടുത്തതായി അനുഭവിച്ച
അത്ഭുതനെ കുറിച്ചു പറയണമല്ലോ.

ജീവിതത്തില്‍ ഒരിക്കല്‍ കാണണം എന്നു എത്രയോ 
കാലമായി മോഹിച്ചിരുന്ന അത്ഭുതന്‍.

പല സ്ഥലങ്ങളില്‍ പല പ്രാവശ്യം അവനെ കുറിച്ചു 
പറഞ്ഞു അനുഭവിച്ചിട്ടുണ്ട്.

പക്ഷേ ഒരിക്കല്‍ പോലും ആ സന്നിധാനത്തില്‍ പോയിട്ടില്ല.

അന്ന് അവനെ കാണാന്‍ സാധിക്കുമോ എന്നു സംശയിച്ചു 
ഹൃദയത്തില്‍ വെപ്രാലതോടു കൂടി ആ അത്ഭുതന്റെ 
തിരു ക്ഷേത്രത്തിലേയ്ക്ക് ഓടി.

സരസ്വതിയുടെ അഹങ്കാരത്തെ അടക്കാന്‍ നദിയുടെ 
കുറുകെ അണ പോലെ കിടന്നു കൊണ്ടു ബ്രഹ്മദേവന്‍റെ 
യാഗത്തെ സംരക്ഷിച്ച അത്ഭുതനല്ലേ അവന്‍...

ദിവ്യപ്രബന്ധതിനു തുടക്കം കുറിച്ച മുതലാഴ്വാര്കളില്‍ 
ആദ്യത്തേതായ പോയ്കൈ ആള്വാരെ നല്‍കിയ അത്ഭുതന്നാണവന്‍.

ആരാണാ അല്ഭുതന്‍?
അറിയാമെങ്കില്‍ ധ്യാനം ചെയ്തു കൊണ്ടിരിക്കു
അറിയില്ലെങ്കില്‍ ആലോചിച്ചു കൊണ്ടിരിക്കു..


ആരാണവനെന്നു കണ്ടു പിടിച്ചോ?


മറ്റാരുമല്ല.. 
നമ്മുടെ 'സൊന്ന വണ്ണം ചെയ്ത പെരുമാളാണതു' 
സത്യമായും അത്ഭുതന്‍ തന്നെയാണവന്‍!


ആ അത്ഭുതന്‍ ആള്‍വാര്‍ പറഞ്ഞത് പോലെ അനുസരിച്ച കഥ
പറയാം കേള്‍ക്കു..


തിരുമഴിശൈപ്പിരാന്റെ ശിഷ്യനായ കണികണ്ണനെ കാഞ്ചിരാജന്‍
തന്നെ കുറിച്ചു പാടാന്‍ ഉത്തരവിട്ടു. ഉത്തമ ശിഷ്യനോ നാവു കൊണ്ടു 
എന്‍റെ ഗുരുവിനെയും ഭഗവാനെയും അല്ലാതെ പാടില്ല എന്നു പറഞ്ഞു.

കണികണ്ണന്‍ കാഞ്ചിപുരം വിട്ടു പോകാന്‍ രാജന്‍ കല്‍പ്പിച്ചപ്പോള്‍ 
തന്‍റെ ഗുരു തിരുമിഴിശൈ ആള്‍വാരേ അയാള്‍ ശരണം പ്രാപിച്ചു. 


അദ്ദേഹവും ശിഷ്യനെ പിരിയാന്‍ മനസ്സില്ലാതെ തന്‍റെ ശിഷ്യന്‍
ഇല്ലാത്ത രാജ്യത്ത് നിനക്കു എന്തു കാര്യം എന്നു ഭഗവാനോട് വന്നു പറഞ്ഞു. ഇതാ കണികണ്ണന്‍ പോകുന്നു, ഞാനും പോകുന്നു, നീയും 
നിന്‍റെ പൈന്നാഗ പായ ചുരുട്ടി കൊള്ളു എന്നു ഭഗവാനോട് പറഞ്ഞു.
മറു വാക്കു പോലും പറയാതെ ഉടനെ തന്‍റെ പാമ്പു കിടക്ക
ചുരുട്ടി എടുത്തു കൊണ്ടു പുറപ്പെട്ടു നിന്ന അത്ഭുതനാണ് 
ഈ ഭഗവാന്‍..

ഹേ! കരുണാസാഗരാ..
ഹേ! ദീന ദയാളാ..
ഹേ! ഭക്ത വത്സലാ...
ഹേ! പ്രഭോ...


നീ പറയുന്നത് മനുഷ്യന്‍ അനുസരിക്കണം..
ഭക്തന്‍ പറയുന്നത് നീ അനുസരിചില്ലേ..
ഹേ കരുണാസാഗരാ..


ഒരിക്കല്‍ അനുസരിച്ചത് തന്നെ വലിയ കാര്യമാണ്..
പക്ഷേ ഈ അത്ഭുതന്‍ ഒരിക്കല്‍ കൂടെ അനുസരിച്ചു....


തിരുമഴിശൈ ആള്വാരോടും, കണികണ്ണനോടും 
മറ്റു ദേവന്മാരോടും, കൂടെ നാട് വിട്ടു കണികണ്ണന്റെ
ഇഷ്ട പ്രകാരം 'ഒരിരവ് ഇരുക്കയില്‍' ഒരു രാത്രി തങ്ങി 
രാജന്‍ കണികണ്ണനോടു മാപ്പപേക്ഷിച്ചപ്പോള്‍ വീണ്ടും തന്‍റെ നാടായ 
തിരുവെഃക്കാവിലേയ്ക്ക് തിരിച്ചു വന്ന അത്ഭുതാനാണു അവന്‍.


തിരിച്ചു വന്ന ശേഷവും തന്‍റെ സ്ഥലത്ത് ചെന്നു കിടക്കാത്ത അത്ഭുതന്‍...
വീണ്ടും തിരുമഴിശൈ ആള്‍വാര്‍ കണികണ്ണന്‍ തിരിച്ചു വന്നു, 
നിന്‍റെ അടിയാളായ ഞാനും തിരിച്ചു വന്നു, നീയും നിന്‍റെ
പൈന്നാഗ പായ വിരിച്ചിട്ടു കിടന്നു കൊള്ളു എന്നു പറഞ്ഞതും
വീണ്ടും പഴയ പോലെ കിടന്ന അത്ഭുതനാണിവന്‍...


വീണ്ടും കിടന്നപ്പോള്‍  തന്‍റെ ഭക്തന്‍റെ മഹത്വത്തെയും 
അദ്ദേഹത്തിന്‍റെ ശിഷ്യന്റെ മഹത്വത്തെയും ലോകര്‍ക്ക് 
കാണിച്ചു കൊടുക്കാനായിട്ട് ഇടത്ത് മാറി വലതു തിരിഞ്ഞു
കിടന്നു കാണിച്ചു കൊടുത്ത അത്ഭുതനാണവന്‍...
        
sonna vannam seytha പെരുമാള്‍
സൊന്ന വണ്ണം ചെയ്ത പെരുമാള്‍ കിടക്കുന്ന ഭംഗി ഒന്ന് 
വേറെ തന്നെയാണ്.. ഇടത്തെ കയ്യ് തലയ്ക്കു കൊടുത്തു 
വലത്തേ കയ്യ് വില്ല് പിടിക്കുന്നത് പോലെ വച്ചു കൊണ്ടു 
അരകെട്ടു വളച്ചു ലാസ്യമായി കിടക്കുന്നത് കാണാന്‍
ആയിരം കണ്ണുകള്‍ പോരാ..


ശരി.. ഇവന്‍ പറഞ്ഞത് അനുസരിച്ചു..
നീ ചെയ്യുമോ?
ഞാന്‍ പറയുന്നത് അനുസരിക്കുമോ?
ഞാന്‍ പറയുന്നത് ചെയ്യാമോ?


നിനക്കു എപ്പോഴെല്ലാം ദൈവത്തില്‍ വിശ്വാസം കുറയുന്നുവോ 
അപ്പോഴൊക്കെ ഈ സൊന്ന വണ്ണം ചെയ്ത പെരുമാളെ ഓര്‍ത്തു കൊള്ളു..


തീര്‍ച്ചയായും വിശ്വാസം വരും...


ഇതു പോലെ ചെയ്യുമ്പോള്‍ ഒരു ദിവസം നീ പറയുന്നത് അനുസരിക്കും...


വേഗം പറയു..
അവന്‍ തയ്യാറാണ്..  നീയാണ് പറയേണ്ടത്...
 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP