Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, August 2, 2010

അഭ്യസിക്കു!

അഭ്യസിക്കു!
രാധേകൃഷ്ണാ
ആരു എന്തു പറഞ്ഞാലും മൌനമായി ഇരിക്കു!
ക്ഷമ പരിശീലിക്കു!

ആരു എങ്ങനെ പെരുമാറിയാലും 
ദൃഡത പരിശീലിക്കു!

എന്തു അപമാനം വന്നാലും കലങ്ങരുത്.
വൈരാഗ്യം പരിശീലിക്കു!

എന്തു രോഗം വന്നാലും ധൈര്യമായി ഇരിക്കു!
മനസ്സാന്നിധ്യം പരിശീലിക്കു! 

  എത്ര പ്രശ്നങ്ങള്‍ വന്നാലും തളരരുത്!
കൈകാര്യം ചെയ്യാന്‍ പരിശീലിക്കു!

ആരു വിശ്വാസ വഞ്ചന ചെയ്താലും 
ഹൃദയം തകര്‍ന്നു പോകരുത്!
മനുഷ്യരെ മനസ്സിലാക്കു!

എത്ര ചെലവു വന്നാലും നടുങ്ങരുത്!
നാമജപത്തെ പിടിച്ചു കൊള്ളു!

എത്ര പേര്‍ നിന്നെ വിറ്റു അകന്നാലും 
തളര്‍ന്നു പോകരുത്!
ആത്മ ബന്ധുക്കളെ പ്രാപിക്കു!

ലോകം മുഴുവനും നിനക്കു വിരോധമായാലും 
ഭയപ്പെടരുതു. സത്സംഗം അധികമാക്കു!

എത്ര കുഴപ്പങ്ങള്‍ വന്നാലും രക്ഷപ്പെട്ടു
അകലം ശ്രമിക്കരുത്!
തെളിവായി ചിന്തിക്കാന്‍ പരിശീലിക്കു!

എത്ര പരാജയങ്ങള്‍ വന്നാലും പുലമ്പരുത്!
വിജയിക്കാന്‍ തീവ്ര പ്രയത്നം പരിശീലിക്കു!

മൊത്തത്തില്‍ വിശ്വാസം ശീലിക്കു!
കൃഷ്ണനില്‍ ചലിക്കാത്ത വിശ്വാസം ശീലിക്കു!
നാമജപത്തില്‍ ശ്രദ്ധിക്കു!
സത്സംഗം ആശിക്കു!
സട്ഗുരുവിനെ ബഹുമാനിക്കു!

അവസാനമായി വാഴാന്‍ പഠിക്കു!
ഭംഗിയായി വാഴാന്‍ പഠിക്കു!
ആശ്ചര്യകരമായി വാഴാന്‍ പഠിക്കു!
സ്നേഹത്തോടെ വാഴാന്‍ പഠിക്കു!
ശരിയായി ജീവിക്കാന്‍ പഠിക്കു!
നേരോടെ വാഴാന്‍ പഠിക്കു!
സന്തോഷത്തോടെ വാഴാന്‍ പഠിക്കു!
ചുമതലയോടെ വാഴാന്‍ പഠിക്കു!
ക്ഷമയോടെ വാഴാന്‍ പഠിക്കു!
ധീരമായി വാഴാന്‍ പഠിക്കു!
വിവേകത്തോടെ വാഴാന്‍ പഠിക്കു!
ജ്ഞാനത്തോടെ വാഴാന്‍ പഠിക്കു!
നിന്‍റെ ജീവിതം ജീവിക്കാന്‍ പഠിക്കു!

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP