ഉരസലുകള്‍...
രാധേകൃഷ്ണാ
ഓരോ ദിവസവും ജീവിതത്തില്‍
എത്ര ഉരസലുകള്‍...
ഭയത്തിനും ധൈര്യത്തിനും
ഏകാന്തതയില്‍ ഉരസല്‍...
ആനന്ദത്തിനും ദുഃഖത്തിനും
അഗ്രാഹ്യമായ ഉരസല്‍..
അഹംഭാവത്തിനും വിനയത്തിനും
ബഹുമാന ഉരസല്‍...
സ്നേഹത്തിനും, വിരോധത്തിനും
മത്സര ഉരസല്‍...
വാത്സല്യത്തിനും സ്വാതന്ത്ര്യത്തിനും
പോരാട്ട ഉരസല്‍..
ഉറക്കത്തിനും ഉണര്‍വിനും
മയക്ക ഉരസല്‍...
സ്വത്തിനും സുഖത്തിനും
പങ്കു ഉരസല്‍...
കുഴപ്പത്തിനും തെളിവിനും
ചിന്താ ഉരസല്‍...
സംശയത്തിനും വിശ്വാസത്തിനും
തീര്‍മാന ഉരസല്‍...
വിജയത്തിനും തോല്‍വിക്കും
പരിശ്രമ ഉരസല്‍...
ആസ്തീകത്തിനും നാസ്തീകത്തിനും
വിശ്വാസ ഉരസല്‍...
ബുദ്ധിക്കും മനസ്സിനും
ആഗ്രഹ ഉരസല്‍...
ആവശ്യത്തിനും ആഡംബരത്തിനും
കുഴപ്പ ഉരസല്‍...
പ്രതീക്ഷയ്ക്കും, നിരാശയ്ക്കും
പതര്‍ച്ച ഉരസല്‍...
ഭാവിക്കും ഭൂതത്തിനും
വര്‍ത്തമാനത്തില്‍ ഉരസല്‍...
ഈ ഉരസലുകള്‍ക്കുള്ളില്‍ ജീവിച്ചു
നാം ശീലിച്ചു കഴിഞ്ഞു!
ഈ ഉരസലുകളില്‍ ഓരോന്നും
മാറി മാറി വിജയിക്കുന്നു!
ചില നേരങ്ങളില്‍ ഈ
ഉരസലുകളില്‍ നാം തളര്‍ന്നു പോകുന്നു!
എന്നാലും ഉരസലുകള്‍ അവസാനിക്കുന്നില്ല!
0 comments:
Post a Comment