Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, April 5, 2012

വേട്ടക്കാരന്‍!

രാധേകൃഷ്ണാ

വേട്ട..
വേട്ടക്കാരന്‍..
കാടു..

ഒരു കൈയില്‍ വില്ലോടു കൂടി 
ചെഞ്ചുണ്ടുകളില്‍ പുഞ്ചിരിയോട്‌ കൂടി
ഒരു വേട്ടക്കാരന്‍...

ഒരു കയ്യില്‍ അമ്പും
ഹൃദയത്തില്‍ കാരുണ്യത്തോടും കൂടി
ഒരു വേട്ടക്കാരന്‍...  
ഒരു വശത്തു മന്ത്രി നരസിംഹനോടും  
കണ്ണുകളില്‍ പ്രേമയോടും മൂടി
ഒരു വേട്ടക്കാരന്‍....

ഒരു വശത്തു യുവരാജന്‍ കൃഷ്ണനോടും
ശാന്തമായ തിരുമുഖത്തോടും കൂടി 
 ഒരു വേട്ടക്കാരന്‍....
   
മുന്‍പില്‍ ഗജരാണി പ്രിയദര്‍ശിനിയോടും
പിന്നില്‍ സംഗീത കച്ചേരിയോടും കൂടി
ഒരു വേട്ടക്കാരന്‍...

സര്‍വാഭരണ ഭൂഷിതനായി സര്‍വ്വ
അലങ്കാരങ്ങളോടു കൂടി സാക്ഷാത്
മന്മഥ മന്മഥനായി 
ഒരു വേട്ടക്കാരന്‍...

മുപ്പതുമുക്കോടി ദേവന്മാരും 
ഭക്ത ജനങ്ങളും തിരുവടി തൊഴുന്ന 
ഒരു വേട്ടക്കാരന്‍...

ഇല്ലാത്തവനും, ഉള്ളവനും, 
ദുഷിച്ചവനും നല്ലവനും ഇഷ്ടപ്പെടുന്ന
ഒരു വേട്ടക്കാരന്‍...

നാസ്തീകാനും ആസ്തീകാനും, 
നാടും നഗരവും, ലോകവും സംസാരിക്കുന്ന
ഒരു വേട്ടക്കാരന്‍...

വേട്ടക്കാരന്‍...
എന്റെ അന്തപുര നായകന്‍ 
അനന്തപത്മനാഭന്‍...

വേട്ട...
ദുഷ്ട നിഗ്രഹം, ശിഷ്ട പരിപാലനം.

വേട്ടയാടുന്ന കാടു...
അനന്തനും അന്തമില്ലാതവനും വാഴും
തിരുവനന്തപുരം..

വേട്ട ദിവസം...
ഉത്തമമായ പങ്കുനി ഉത്രമായ 
ശുഭയോഗ ശുഭദിനമായ ഇന്നു!

നീ ചെയ്യേണ്ടതു...
മാനസീകമായി, ഉടനെ തന്നെ 
തിരുവനന്തപുരത്തേക്കു വരുന്നതു...

പുറപ്പെടു....വന്നെത്തു... ആഘോഷിക്കു...        

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP