നിന്നോടു സംസാരിക്കാന്‍...
രാധേകൃഷ്ണാ
ആരെയും എടുത്തെറിയുന്ന പോലെ സംസാരിക്കരുത്!
ആരോടും അപമര്യാദയായി സംസാരിക്കരുത്!
ആരെയും പരിഹസിച്ചു സംസാരിക്കരുത്!
ആരെയും നോവിച്ചു സംസാരിക്കരുത്!
ആരെയും മോശമായി സംസാരിക്കരുത്!
ആരെയും കരയിപ്പിച്ചു സംസാരിക്കരുത്!
ആരും നൊമ്പരപ്പെടുന്ന പോലെ സംസാരിക്കരുത്!
ആരും വെറുക്കുന്ന പോലെ സംസാരിക്കരുത്!
ആരെയും കുറിച്ചു തെറ്റായി സംസാരിക്കരുത്!
കാരണം എല്ലാര്‍ക്കും കൃഷ്ണന്‍ ഉണ്ട്!
നീ ഇതൊക്കെ ചെയ്‌താല്‍ ഭാവിയില്‍
നിന്റെ കൂടെ സംസാരിക്കാന്‍
നിന്റെ കൂടെ ആരും കാണില്ല!
നീ എന്തൊക്കെ ഇന്നു പറയുന്നുവോ
അതൊക്കെ തീര്‍ച്ചയായും നിനക്കു
തന്നെ വന്നു ചേരും!
നിന്റെ കൂടെ കൃഷ്ണന്‍ സംസാരിക്കണമെങ്കില്‍
നീ എപ്പോഴും നല്ലതു തന്നെ സംസാരിക്കണം!
നിന്നോടു കൃഷ്ണന്‍ സംസാരിക്കണമെങ്കില്‍
നീ എല്ലാവരോടും സ്നേഹത്തോടെ
സംസാരിക്കണം!
നിന്നോടു കൃഷ്ണന്‍ സംസാരിക്കണമെങ്കില്‍
നീ എന്നും വിനയത്തോടെ സംസാരിക്കണം!
കൃഷ്ണന്‍ സംസാരിക്കാനോ?
ഇനി നീ നിന്റെ സംസാരം മാറ്റിയാല്‍
കൃഷ്ണന്‍ നിന്നോടു സംസാരിക്കും!
0 comments:
Post a Comment