നടക്കുന്നു...
രാധേകൃഷ്ണാ
നടക്കുന്നതു നല്ലതിനു....
എന്റെ പത്മനാഭന്റെ കൂടെ നടന്നു...
നടക്കുമ്പോള്‍ എന്റെ മനസ്സില്‍
ചിന്തകളുടെ ഒഴുക്കു...
ഞാന്‍ എന്തിനു ഇവന്റെ കൂടെ നടക്കണം?
ഇവന്റെ കൂടെ നടക്കുന്നതു കൊണ്ടു
എനിക്കെന്തു പ്രയോജനം?
എനിക്കു ഉത്തരം കിട്ടി...
എന്നെ കൊണ്ടു മനസ്സിനെ അടക്കി
ജീവിതം നയിക്കാന്‍ കഴിയില്ല..
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
എന്നെ കൊണ്ടു ഇന്ദ്രിയങ്ങളെ നല്ലവഴിയില്‍
കൊണ്ടു ചെല്ലാന്‍ സാധിക്കില്ലാ...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
എന്നെ കൊണ്ടു കര്‍മ്മങ്ങള്‍
ശ്രദ്ധയോടെ ചെയ്യാന്‍ സാധിക്കില്ലാ..
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
എന്നെ കൊണ്ടു എന്റെ കാമത്തിനെ
ജയിക്കാന്‍ സാധിക്കില്ലാ..
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
എന്നെ കൊണ്ടു എന്റെ കോപത്തെ
അടക്കാന്‍ കഴിയുന്നില്ല...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
എന്റെ ബുദ്ധി ചാതുര്യം കൊണ്ടു എന്റെ
പ്രാരബ്ധങ്ങളെ തീര്‍ക്കാന്‍ പറ്റില്ലാ
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
ഞാന്‍ നല്ല ഭക്തനല്ലാ...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
ഞാന്‍ ഉത്തമമായ ജ്ഞാനിയല്ല
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
ഞാന്‍ എല്ലാം ഉപേക്ഷിച്ച
സന്യാസിയല്ല...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
ഞാന്‍ സംസാര സാഗരത്തില്‍ കറങ്ങുന്ന
ഒരു അധമ ജീവന്‍...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
ഞാന്‍ കൊള്ളരുതാത്തവന്‍
എന്റെ പത്മനാഭന്‍ അല്ലാതെ വേറെ ഒരു
രക്ഷകന്‍ എനിക്കില്ല...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
എന്നെ കൊണ്ടു ആറുമാസത്തില്‍ ഒരിക്കല്‍
ശംഖുമുഖം കടപ്പുറം വരെ നടക്കാന്‍
മാത്രമേ സാധിക്കു...
അതു കൊണ്ടു എന്റെ അനന്തപത്മനാഭന്റെ
കൂടെ നടക്കുന്നു...
ഇതു മാത്രം ഞാന്‍ ചെയ്യുന്നു...
മറ്റുള്ളവ അവന്റെ ഇഷ്ടം...
അനുഭവത്തില്‍ ഞാന്‍ അറിഞ്ഞതു..
നടക്കുന്നതു നല്ലതു..
അതും പത്മനാഭന്റെ കൂടെ നടക്കുന്നതു
വളരെ നല്ലതു...
എന്റെ പത്മനാഭന്റെ കൂടെ നടക്കുന്നതു
നന്മയ്ക്കു.....
0 comments:
Post a Comment