ഗുണശീലം!
രാധേകൃഷ്ണാ
ഗുണശീലാ...
നിന്റെ ഭക്തിക്കു വേണ്ടി എന്റെ
വെങ്കടപതി കാവേരി ആറ്റിന്‍കരയില്‍ വന്നു..
ഗുണശീലാ...
നിന്റെ ഭക്തിയില്‍ മയങ്ങി നിന്റെ
പൂജകളെല്ലാം സ്വീകരിച്ചു...
ഗുണശീലാ...
നിന്റെ പ്രസന്ന വെങ്കടപതി, നിന്റെ പേരു
തന്നെ ഈ നാടിനും നല്‍കി..
ഗുണശീലാ...
ഗുണശീലം ഗുണശീല മുനിയുടെ തപോഭൂമി...
ഗുണശീലാ...
വേങ്കടവന്‍ പ്രസന്ന വെങ്കടേശനായി
ദര്‍ശനം നല്‍കുന്ന പുണ്യ ഭൂമി...
ഭ്രാന്തന്മാരെ നേരെയാക്കുന്ന കാവേരി
തീരഭൂമി...
പ്രസന്ന വേങ്കടാചലാ...
എന്റെ ഭ്രാന്തും തെളിവാക്കു...
എന്റെ കാമാഭ്രാന്തിനെയും തെളിവാക്കു...
എന്റെ അസൂയ ഭ്രാന്തിനെയും മാറ്റു...
എന്റെ അഹങ്കാര ഭ്രാന്തിനെയും നശിപ്പിക്കു....
എന്റെ സംശയ ഭ്രാന്തിനെയും കൊന്നു കളയു...
എന്റെ കുഴങ്ങലുകള്‍ എല്ലാം തെളിവാക്കു...
എന്റെ എല്ലാ ഭ്രാന്തിനെയും മാറ്റി
എന്നെ നിന്റെ ഭ്രാന്തനായി മാറ്റു ...
എനിക്കു എല്ലാ ഭ്രാന്തും തലയ്ക്കു
പിടിച്ചിട്ടുണ്ട്..
ഇനി നിന്റെ ഭ്രാന്തു പിടിക്കട്ടെ...
ഗുണശീലാ...
നിന്നെ പോലെ എന്നെയും വെങ്കടവന്റെ
ഭ്രാന്തനാക്കു...
ഗുണശീലാ...
നിന്റെ അരികില്‍ ഒരു ഇടം തരു...
എന്റെ ഹൃദയത്തില്‍ നിന്റെ
വെങ്കടവന്‍ വാഴാന്‍ ഒരു വരം തരു...
ഞാന്‍ എന്ന് ഒരു ഭ്രാന്തനാകും?
ഭ്രാന്തനായിട്ടു ഗുണശീലത്തില്‍
എന്നു അഭയം പ്രാപിക്കും?
കൃഷ്ണഭ്രാന്തനായി എന്നു ഞാന്‍ ഗുണശീലത്തില്‍
അലഞ്ഞു നടക്കും?!?
0 comments:
Post a Comment