Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, April 23, 2012

ഭാരതി...

രാധേകൃഷ്ണാ 

ഭാരതി..
ബ്രാഹ്മണ വീരന്‍...
ദേശ കാമുകന്‍...
ജാതി വിപ്ലവകാരി...
കൃഷ്ണന്റെ ദാസന്‍...
കാളിയുടെ ഭൃത്യന്‍...
ഭാഷാ സേവകന്‍...
ദാരിദ്ര്യത്തിലും ധീരന്‍...
പണത്തിനു വില കല്പിക്കാത്തവന്‍...
സ്വാതന്ത്ര്യ സ്നേഹി...
നല്ല രസികന്‍...
ഉത്തമ കവി...
സാമൂഹിക പരിഷ്കര്‍ത്താവ്... 
മഹാകവി...

പക്ഷെ സ്വാര്‍ത്ഥ ജനങ്ങളാല്‍ ഒതുക്കപ്പെട്ടു!

ആ മഹാകവിയെ ദാരിദ്ര്യത്തില്‍ കരയിച്ച 
ഹേ നശിച്ച സമുദായമേ...
നീ നശിക്കും...

നല്ല കാലം....
 ഞങ്ങളുടെ തമിഴ് കവിയുടെ 
കഷ്ടങ്ങള്‍ മനസ്സിലാക്കിയതു 
ഒരു ആനയാണു....

അതെ..
പാര്‍ത്ഥസാരഥിയുടെ ആനയ്ക്കു മാത്രമേ 
തലപ്പാവ് കെട്ടിയ കവിയുടെ മാനവും 
 മനസ്സും കനവും മനസ്സിലായുള്ളൂ!  

അതു കൊണ്ടു ഇനിയും ഭാരതി ഇവിടെയിരുന്നാല്‍ 
ഈ ലോകം അദ്ദേഹത്തെ നശിപ്പിക്കും എന്നറിഞ്ഞു 
സ്വയം ആ പാപം ഏറ്റെടുത്തു!

മഹാകവിയെ വികാരത്താല്‍ 
വേഗം ആശീര്‍വദിച്ചു....

മരണത്തെ ജയിച്ച അദ്ദേഹം മോക്ഷം പ്രാപിച്ചു!

ഇന്നും ഞങ്ങളുടെ ഹൃദയത്തില്‍ ഒരു ശാശ്വത 
സ്ഥാനം ലഭിച്ചു...
പാര്‍ത്ഥസാരഥിയുടെ ആന ഞങ്ങളുടെ ഭാരതിയെ  
ഈ ലോകത്തില്‍ നിന്നും രക്ഷിച്ചു..

ഭാരതി....
അങ്ങ് ജീവിച്ചു...
ജീവിക്കുന്നു...
ജീവിക്കും....   

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP