ഇവര്‍ എനിക്കുണ്ട്....
രാധേകൃഷ്ണാ
ഒരു കുട്ടിയായി ഇരിക്കുന്നു...
ഒരു കുട്ടിയുടെ ആവശ്യങ്ങളൊക്കെ
പെറ്റവര്‍ നോക്കും....
എന്റെ ആവശ്യങ്ങളെ
രാധയും കൃഷ്ണനും നോക്കും...
കുട്ടിയുടെ മല മൂത്രത്തെ അമ്മ
വൃത്തിയാക്കും...
എന്റെ മനസ്സിന്റെ അഴുക്കു
രാധാറാണി വൃത്തിയാക്കുന്നു...
കുട്ടിയുടെ സുഖത്തെ കുറിച്ച്
മാതാപിതാക്കള്‍ ചിന്തിക്കുന്നു...
എന്റെ സുഖത്തെ രാധികാ റാണിയും
കൃഷ്ണനും ചിന്തിക്കുന്നു...
കുട്ടിക്കു നല്ലതും ചീത്തയും
പെറ്റവര്‍ പറഞ്ഞു കൊടുക്കുന്നു...
എനിക്കു നല്ലതും ചീത്തയും
രാധയും കൃഷ്ണനും പറഞ്ഞു തരുന്നു...
കുട്ടിയുടെ കരച്ചിലിനു അച്ഛനമ്മമാര്‍
ചെവികൊടുക്കുന്നു...
ഞാന്‍ കരഞ്ഞാല്‍ രാധയും
കൃഷ്ണനും ഓടി എത്തുന്നു...
കുട്ടിയുടെ ഭാവിയെ അച്ഛനമ്മമാര്‍
തീരുമാനിക്കുന്നു....
എന്റെ ഭാവിയെ കുറിച്ച് രാധയും
കൃഷ്ണനും തീരുമാനിച്ചിട്ടുണ്ട്...
ഇങ്ങനെ ഒരു കുട്ടിയെ പോലെ രാധാമാതാവും
കൃഷ്ണനും എന്നെ താങ്ങുമ്പോള്‍
ഞാന്‍ എന്നും കുട്ടിയായി തന്നെ
ഇരിക്കാന്‍ ആഗ്രഹിക്കുന്നു..
എന്തു നടന്നാലും എനിക്കു ഇവരുണ്ടു...
ഇതു മതി ഈ ജീവിതത്തില്‍ എനിക്കു
വിജയിക്കാന്‍...
ഇതു മതി ഈ ലോകത്തില്‍
എനിക്കു വാഴാന്‍..
ഇതു മതി...
ഞാന്‍ കുട്ടിയായി കുതൂഹലത്തോടെ
എന്നും ചിരിച്ചു കൊണ്ടിരിക്കാന്‍..
0 comments:
Post a Comment