Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, April 16, 2012

എന്തിനു ജീവിക്കണം?

രാധേകൃഷ്ണാ 

എന്തിനു ജീവിക്കണം?
എത്ര ആധികള്‍?
അതോടു കൂടെ എന്തിനു ജീവിക്കണം?

എത്ര പ്രശ്നങ്ങള്‍?
ഇവയുടെ കൂടെ എന്തിനു ജീവിക്കണം?

എത്ര അപമാനങ്ങള്‍?
ഇതിന്റെ  കൂടെ എന്തിനു ജീവിക്കണം? 

ഹൃദയത്തില്‍ എത്ര വേദനകള്‍?
അവയുടെ കൂടെ ഇവിടെ ജീവിക്കണമോ?

ഓരോ ദിവസവും പോരാട്ടമാണ്!
നിശ്ചയമായും ജീവിച്ചു പോകണോ?

ജീവിച്ചു എന്ത് പ്രയോജനം?
ജീവിക്കുന്നത് കൊണ്ടു എന്ത് ലാഭം?

ജീവിതം തന്നെ ഒരു ഭാരം!
 മതിയായി ഈ ജീവിതം!

മരണം വരില്ലേ?
ഉടനെ വരില്ലേ?
എനിക്കു മോചനം തരില്ലേ?

അയ്യോ എന്നെക്കൊണ്ടു പറ്റുന്നില്ല!
പൊട്ടിക്കരഞ്ഞു.....പൊട്ടിക്കരയുന്നു!

നിരാധാരനായി നില്‍ക്കുന്നു!
ഒന്നും മനസ്സിലാകുന്നില്ല!
പുലരിയെ തേടുന്നു!

കരഞ്ഞു കരഞ്ഞു കണ്ണുകള്‍ തളര്‍ന്നു!
ചിന്തിച്ചു ചിന്തിച്ചു ബുദ്ധി മയങ്ങി!
പുലമ്പി പുലമ്പി ഹൃദയം നൊന്തു!

ഒന്നും മനസ്സിലാകാതെ തളര്‍ന്നു ഇരുന്നു!
ആരു സമാധാനം പറഞ്ഞിട്ടും 
ഒരു പ്രയോജനവും ഇല്ല!
അങ്ങനെ ഇരുന്നു....

പെട്ടെന്നു മനസ്സില്‍ ഒരു സമാധാനം!
എന്തെന്നില്ലാത്ത ഒരു ധൈര്യം...
ജീവിക്കണം എന്ന ഒരു വൈരാഗ്യം....
ജീവിച്ചു നോക്കാം എന്ന ഒരു ചിന്ത....

ജീവിച്ചു പോകുന്നു...

ഇങ്ങനെയാണു നമ്മള്‍ എല്ലാവരും ജീവിച്ചു പോകുന്നതു!

മരിച്ചാല്‍ മതി എന്ന് നാം ചിന്തിച്ചപ്പോളെല്ലാം 
നമ്മെ എന്തോ ഒന്നു തടുത്തു!

നാം ജീവിച്ചേ മതിയാവു എന്നു ഉള്ളില്‍ നിന്നും
എന്തോ ഒന്നു പറയുന്നു!

അതാണു കൃഷ്ണന്‍!
നിനക്കും എനിക്കും അവന്‍ പറയുന്ന 
ഭഗവത് ഗീത!

അതാണു നമ്മെ ജീവിപ്പിക്കുന്നത്‌!
അവന്‍ നമ്മെ ജീവിപ്പിക്കുന്നു!

ജീവിപ്പിക്കും....

മരണം നമ്മെ തേടി വരുന്നതു വരെ
ജീവിക്കാം...  

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP