Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, March 10, 2011

ഭക്തന്റെ ഭക്തന്‍!

രാധേകൃഷ്ണാ 
സുദാമാ...
കൃഷ്ണ സുദാമാ....
നീയാണ് ബ്രാഹ്മണന്‍!
നീ മാത്രമാണ് ബ്രാഹ്മണന്‍!
ഞങ്ങള്‍ എല്ലാവരും വേഷധാരികള്‍!
സുദാമാ!
എനിക്കും നിന്നെ പോലെ കൃഷ്ണ ഭക്തി വേണം!

സുദാമാ!
എനിക്കും നിന്നെ പോലെ 
കൃഷ്ണന്റെ കൂടെ പഠിക്കണം!

സുദാമാ!
എനിക്കും നിന്നെ പോലെ 
കൃഷ്ണന്റെ കൂടെ കളിക്കണം!
സുദാമാ!
എനിക്കും നിന്നെ പോലെ  കൃഷ്ണന്റെ കൂടെ
ഒരു മുറിയില്‍ തങ്ങണം!

സുദാമാ!
എനിക്കും നിന്നെ പോലെ
വൈരാഗ്യം ഉണ്ടാവണം!

സുദാമാ!
എനിക്കും നിന്നെ പോലെ  ദാരിദ്ര്യത്തെ
 കണ്ടു ഭയപ്പെടാത്ത ഹൃദയം വേണം.

സുദാമാ!
എനിക്കും നിന്നെ പോലെ കൃഷ്ണനെ 
കാണാനായിട്ട് നടക്കണം!

സുദാമാ!
എനിക്കും നിന്നെ പോലെ കൃഷ്ണന്
അവിലു കൊടുക്കണം!
സുദാമാ!
എനിക്കും നിന്നെ പോലെ കൃഷ്ണനോടു
ഒന്നും ചോദിക്കാത്ത മനസ്സ് വേണം!
സുദാമാ!
എനിക്കും നിന്നെ പോലെ ജീവിക്കണം!
സുദാമാ!
ആശയ്ക്ക് വശംവദനായ എന്നെ രക്ഷിക്കു!
അഹംഭാവിയായ എന്നെ കരകയറ്റു!
സ്വാര്‍ത്ഥമതിയായ എന്നെ നല്ലവനാക്കു!
സുദാമാ!!! കുചേലാ!!!     എനിക്ക് കൃഷ്ണനെ കാണിക്കേണ്ടത്  
നിന്റെ ചുമതലയാണ്!


എന്ത് ധൈര്യത്തിലാണ് ഇങ്ങനെ ചോദിക്കുന്നത്?
ഇത് ധൈര്യമല്ല, സ്വാതന്ത്ര്യം !
അത് കൊണ്ടല്ലേ നിങ്ങള്‍ എന്ന് പറയുന്നതിന്
പകരം നീ എന്ന് പറയുന്നത്.

  
സുദാമാ!
നിന്നോടു പ്രാര്‍ത്ഥിക്കുന്നു!!!!
എന്റെ കൃഷ്ണനെ എനിക്കു കാണിച്ചു തരു!
നിന്റെ സുദാമാ പുരിക്ക് വന്നു!
നിന്നെ മനസ്സിലാക്കി.
നിന്റെ വൈരാഗ്യം അറിഞ്ഞു!


സുദാമാ പുരി!
കൃഷ്ണ സഖാ പുരി...
ഉന്നത ബ്രാഹ്മണ പുരി...
അത്ഭുത ഭക്തി പുരി...
ശാന്തമായ ആനന്ദ പുരി...


സുദാമാ!
എന്റെ ഹൃദയത്തില്‍ നിന്നെ പ്രതിഷ്ഠിച്ചു!
ഇനി എന്റെ ഹൃദയത്തില്‍ കൃഷ്ണനെ 
 പ്രതിഷ്ഠിക്കേണ്ടതു നിന്റെ കടമ!
സുദാമാ! സുദാമാ! സുദാമാ!
ഈ നാമം ജപിക്കുന്നത്‌ കൊണ്ടു തന്നെ
കൃഷ്ണന്‍ എന്റെ അരികില്‍ തീര്‍ച്ചയായും എത്തും!
കൃഷ്ണന്‍ എന്നെ അനുഗ്രഹിക്കും!

കൃഷ്ണാ!
ഞാന്‍ നിന്റെ ഭക്തനല്ല...
നിന്റെ ഭക്തന്റെ ഭക്തന്‍....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP