സുഖമായിരിക്കു!
രാധേകൃഷ്ണാ
കൃഷ്ണാ!
നന്നായി ഭക്ഷണം കഴിച്ചോ?
കൃഷ്ണാ!
എല്ലാം കഴിച്ചോ?
കൃഷ്ണാ!
വയറു നിറഞ്ഞോ?
കൃഷ്ണാ!
ത്രുപ്തിയാകുന്നത് വരെ കഴിച്ചോ?
കൃഷ്ണാ!
നിനക്ക് ഇഷ്ടപ്പെട്ടോ?
കൃഷ്ണാ!
ഇനി എന്തെങ്കിലും വേണോ?
കൃഷ്ണാ!
പാലു കുടിച്ചോ?
കൃഷ്ണാ!
വേഗം പോയി കിടക്കു!
കൃഷ്ണാ!
നന്നായി ഉറങ്ങു!
കൃഷ്ണാ!
കാലത്ത് സാവധാനം ഉണരൂ!
കൃഷ്ണാ!
നാളെ കാളി മേയ്ക്കാന്‍ പോകണ്ടാ!
കൃഷ്ണാ!
ഞാന്‍ കാലു പിടിച്ചു വിടട്ടേ?
കൃഷ്ണാ!
ഞാന്‍ വിരലു നീട്ടി വലിക്കട്ടെ?
കൃഷ്ണാ!
ധാരാളം വെള്ളം കുടിക്കു!
കൃഷ്ണാ!
ഒരു താമ്പൂലം കൂടി തരട്ടെ?
കൃഷ്ണാ!
ദഹനത്തിന് കഷായം തരട്ടെ?
കൃഷ്ണാ!
വരൂ! മടിയില്‍ കിടക്കു!
കൃഷ്ണാ!
താരാട്ട് പാടട്ടെ?
കൃഷ്ണാ!
ഒരു നിമിഷം...
നില്‍ക്കു..നില്‍ക്കു...
ദൃഷ്ടിക്ക് ഉഴിയാം!
ദേവന്മാരുടെ അസൂയ കണ്ണുകള്‍ നിന്റെ
ദേഹത്ത് കൊണ്ടിട്ടുണ്ട്!
ഹോ!
എന്തൊരു കണ്‍പേറു എന്റെ
പൊന്നോമന കുട്ടന്?
എന്റെ ചെല്ലം!
പൊന്നുങ്കുട്ടന്‍!
മിടുമിടുക്കന്‍!
സുഖമായിരിക്കു!
എന്റെ തങ്കമേ!
ദ്വാരകാദീശാ...സുഖമായിരിക്കു!
0 comments:
Post a Comment