എന്റെ കടമ!
എന്റെ കടമ!
രാധേകൃഷ്ണാ
എന്റെ കൃഷ്ണന്‍ എനിക്ക് പ്രത്യേകമായിട്ട്
എത്ര വിഷയങ്ങള്‍ തന്നിരിക്കുന്നു?
ആഹാ! ഓര്‍ത്താല്‍ തന്നെ
കോരിത്തരിക്കുന്നു.
എന്റെ കൃഷ്ണന്‍ എല്ലാവറ്റിനെയും kaanaanaayi
എനിക്ക് പ്രത്യേകം കണ്ണുകള്‍ നല്‍കിയിരിക്കുന്നു.
എന്റെ കൃഷ്ണന്‍ എനിക്ക് എല്ലാം കേള്‍ക്കാനായി
പ്രത്യേകമായിട്ട് കാതുകളെ തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ ജോലികള്‍ എല്ലാം ചെയ്യാനായി
എനിക്ക് പ്രത്യേകമായിട്ട് കൈകള്‍ തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ ലോകത്തില്‍ നടക്കാനായി
എനിക്ക് പ്രത്യേകമായിട്ട് കാലുകള്‍ തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ എല്ലാവരോടും സംസാരിക്കാനായി
എനിക്ക് പ്രത്യേകമായിട്ട് വായ തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ എല്ലാം ചിന്തിക്കാനായി
എനിക്ക് പ്രത്യേകമായിട്ട് ബുദ്ധി തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ എല്ലാം രുചിക്കാനായിട്ടു
എനിക്ക് പ്രത്യേകം നാവു തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ എല്ലാ വാസനകളും അനുഭവിക്കാനായിട്ടു
എനിക്ക് പ്രത്യേകം മൂക്ക് തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ ജീവിതം ആസ്വദിക്കാനായിട്ടു
എനിക്ക് പ്രത്യേകം ഒരു ശരീരം തന്നിരിക്കുന്നു.
എന്റെ കൃഷ്ണന്‍ ഞാന്‍ ജീവിതത്തില്‍ ജയിക്കാനായിട്ടു
എനിക്ക് പ്രത്യേകം കഴിവുകളെ തന്നിരിക്കുന്നു.
ആരുടെ കണ്ണുകള്‍ കൊണ്ടും എനിക്ക്
കാണേണ്ട ആവശ്യം ഇല്ല.
ആരുടെ കാതുകള്‍ കടം കൊണ്ടും എനിക്ക്
കേള്‍ക്കേണ്ട ആവശ്യം ഇല്ല.
ആരുടെ വായും വടയ്ക്കെടുത്ത് എനിക്ക്
സംസാരിക്കേണ്ട ആവശ്യമില്ല.
അത് പോലെ മറ്റുള്ളവരുടെ ശരീരം കൊണ്ടു
എനിക്ക് ജീവിക്കേണ്ട ആവശ്യമില്ല.
ആഹാ! കൃഷ്ണാ!
അത്ഭുതം! അതിശയം! സുഖം!
എനിക്കായിട്ടു പ്രത്യേകം നീ
ശ്വാസം തന്നിരിക്കുന്നു..
എനിക്കായിട്ടു പ്രത്യേകം നീ
ഉറക്കം തന്നിരിക്കുന്നു....
എനിക്കായിട്ടു പ്രത്യേകം നീ
ബലം തന്നിരിക്കുന്നു...
എനിക്കായിട്ടു പ്രത്യേകം നീ
വികാരങ്ങള്‍ തന്നിരിക്കുന്നു...
എനിക്കായിട്ടു പ്രത്യേകം നീ
ജീവിതം തന്നിരിക്കുന്നു....
ഞാന്‍ തന്നെ ഇത് നേരാംവണ്ണം
ഉപയോഗപ്പെടുത്തണം...
വേറെ ഒന്നും ഞാന്‍ വിശേഷിച്ചു
ചെയ്യണ്ടാ....
എല്ലാം നീ തന്നു കഴിഞ്ഞു...
ഇനി വാഴേണ്ടതു എന്റെ കടമ.....
നിന്റെ കടമ നീ എല്ലാം തന്നു കഴിഞ്ഞു....
ഇനി എന്റെ കടമ ഞാന്‍ സത്യമായിട്ടും
നേരെ ചെയ്യണം...
കൃഷ്ണാ...നന്ദി...കൃഷ്ണാ...
0 comments:
Post a Comment