ഞാന്‍ ജീവിക്കുന്നു...
ഞാന്‍ ജീവിക്കുന്നു...
രാധേകൃഷ്ണാ
ഞാന്‍ എന്തിനു വേണ്ടി ജീവിക്കുന്നു?
അറിയില്ല...
ഞാന്‍ എന്തിനു ജീവിക്കുന്നു?
അറിയില്ല...
എങ്ങനെ ജീവിക്കണം?
അറിയില്ല...
എന്നാലും ജീവിക്കുന്നു..
എനിക്ക് ജീവിക്കാനുള്ള അര്‍ഹത ഉണ്ടോ?
അറിയില്ല...
എന്റെ ജീവിതത്തിനു എന്ത് അര്‍ത്ഥം?
അറിയില്ല..
എന്നാലും ജീവിക്കുന്നു.
എന്റെ ജീവിതം കൊണ്ടു എന്തു പ്രയോജനം?
അറിയില്ല...
ഞാന്‍ ജീവിച്ചില്ലെങ്കില്‍ എന്തു നഷ്ടം?
അറിയില്ല...
എന്നിട്ടും ജീവിക്കുന്നു.
ഞാന്‍ ഇതു വരെ ജീവിതത്തില്‍ എന്തു നേടി?
അറിയില്ല...
എന്റെ ജീവിതത്തിന്റെ ലക്‌ഷ്യം എന്താണ്?
അറിയില്ല...
എന്നാലും ജീവിക്കുന്നു.
ഞാന്‍ നേരാം വണ്ണം ജീവിക്കുന്നോ?
അറിയില്ല...
ഞാന്‍ തൃപ്തിയോടെ ജീവിക്കുന്നോ?
അറിയില്ല...
എന്നാലും ജീവിക്കുന്നു.
ഞാന്‍ എത്ര കാലം ജീവിക്കും?
അറിയില്ല...
എന്നാലും ജീവിക്കുന്നു.
ഞാന്‍ കൃഷ്ണന്റെ ഇഷ്ടം അനുസരിച്ച് ജീവിക്കുന്നോ?
അറിയില്ല....
ഞാന്‍ ഈശ്വരനെ പൂര്‍ണ്ണമായും വിശ്വസിക്കുന്നുണ്ടോ?
അറിയില്ല...
എന്നാലും ജീവിക്കുന്നു.
ഇങ്ങനെ ഒന്നും അറിയാതെ എന്തിനു ജീവിക്കണം?
ഞാന്‍ എന്നോടു തന്നെ ചോദിക്കുന്നു!!!
എന്റെ മനസ്സ് തന്ന ഉത്തരം..
കാത്തിരിക്കു...
ഒരു നാള്‍ കൃഷ്ണനെ കാണും!
അതിനു വേണ്ടി ജീവിക്കു!
എത്രയോ ജന്മങ്ങള്‍ എടുത്തു കഴിഞ്ഞു.
ഈ ജന്മവും ജീവിക്കു.
ജീവിതത്തിനു വേണ്ടി ജീവിക്കു...
ഒന്നും അറിയാതെ ജീവിച്ചാലും
കൃഷ്ണന് നിന്നെ അറിയാം.
അത് കൊണ്ടു ജീവിക്കു.
എന്റെ മനസ്സ് പറഞ്ഞു....
അതു കൊണ്ടു ജീവിക്കുന്നു...
അതു കൊണ്ടു ജീവിക്കും...
ജീവിച്ചേ തീരു...
എന്റെ കൃഷ്ണന് വേണ്ടി ഞാന്‍ ജീവിക്കുന്നു.
ഞാന്‍ ഈശ്വരനെ പൂര്‍ണ്ണമായും വിശ്വസിക്കുന്നുണ്ടോ?
അറിയില്ല...
എന്നാലും ജീവിക്കുന്നു.
ഇങ്ങനെ ഒന്നും അറിയാതെ എന്തിനു ജീവിക്കണം?
ഞാന്‍ എന്നോടു തന്നെ ചോദിക്കുന്നു!!!
എന്റെ മനസ്സ് തന്ന ഉത്തരം..
കാത്തിരിക്കു...
ഒരു നാള്‍ കൃഷ്ണനെ കാണും!
അതിനു വേണ്ടി ജീവിക്കു!
എത്രയോ ജന്മങ്ങള്‍ എടുത്തു കഴിഞ്ഞു.
ഈ ജന്മവും ജീവിക്കു.
ജീവിതത്തിനു വേണ്ടി ജീവിക്കു...
ഒന്നും അറിയാതെ ജീവിച്ചാലും
കൃഷ്ണന് നിന്നെ അറിയാം.
അത് കൊണ്ടു ജീവിക്കു.
എന്റെ മനസ്സ് പറഞ്ഞു....
അതു കൊണ്ടു ജീവിക്കുന്നു...
അതു കൊണ്ടു ജീവിക്കും...
ജീവിച്ചേ തീരു...
എന്റെ കൃഷ്ണന് വേണ്ടി ഞാന്‍ ജീവിക്കുന്നു.
0 comments:
Post a Comment