Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, February 20, 2011

ഞാന്‍ എന്തു ചെയ്യും?

ഞാന്‍ എന്തു ചെയ്യും?
രാധേകൃഷ്ണാ
ഹേ കിളിയെ!
എന്റെ കൃഷ്ണന്റെ മധുരമായ മൊഴികളെ കേട്ടിട്ട്
നീ ചിലച്ചു കൊണ്ടേ ഇരിക്കുന്നോ?
ഹേ കുയിലേ!
എന്റെ കൃഷ്ണന്റെ വേണുഗാനം കേട്ട
സന്തോഷത്തില്‍ ഇങ്ങനെ പാടുകയാണോ?
   
ഹേ മയിലെ!
എന്റെ കൃഷ്ണനെ കണ്ടത് കൊണ്ടു
ഇങ്ങനെ ആനന്ദത്തില്‍ ആടുകയാണോ?

 ഹേ ആനയേ!
നീ എന്റെ കൃഷ്ണനെ കണ്ട സന്തോഷത്തില്‍
ശരീരം തടിച്ചു പോയോ?
ഹേ സിംഹമേ!
എന്റെ കൃഷ്ണന്റെ നടയഴകു കണ്ട ശേഷം
ഇങ്ങനെ നടക്കാന്‍ പഠിച്ചോ?

ഹേ ഋഷഭമേ!
 എന്റെ കൃഷ്ണന്റെ ശരീര കാന്തി കണ്ടത് കൊണ്ടു
നീ ഇങ്ങനെയായി തീര്‍ന്നോ?

ഹേ താമരയെ!
എന്റെ കമലക്കണ്ണന്റെ കണ്ണുകള്‍ കണ്ടിട്ടു
നാണത്തില്‍ ചുവന്നു പോയോ?

ഹേ തുളസിയേ!
നീ എന്റെ കൃഷ്ണന്റെ തിരുമേനിയെ സ്പര്‍ശിച്ചത് കൊണ്ടു
ഇത്രയും സുഗന്ധം പ്രാപിച്ചോ?

ഹേ ആകാശമേ!
എന്റെ കൃഷ്ണന്റെ ശ്യാമള തിരുമേനിയെ ദര്‍ശിച്ചു
തപസ്സു ചെയ്തു നീ നീല നിറം പ്രാപിച്ചോ?

ഹേ മേഘമേ!
എന്റെ കാര്‍മേഘ വര്‍ണ്ണന്റെ കാരുണ്യം കണ്ടു
ഈ കാരുണ്യമയമായ കറുപ്പ് നിറം പ്രാപിച്ചോ?
ഹേ കടലേ!
എന്റെ കൃഷ്ണന്റെ നിന്റെ ഉള്ളില്‍ തേടി തേടി 
നീ ഇത്രയും ആഴമേറിയതായി മാറിയോ?

ഹേ ഭൂമിയെ!
നീ എന്റെ കാമുകന്‍ കണ്ണന്റെ ക്ഷമയെ കണ്ടു
ഇത്രയും ക്ഷമ പ്രാപിച്ചോ?
ഹേ പുഷ്പങ്ങളേ!
നിങ്ങള്‍ എല്ലാവരും കൃഷ്ണന്റെ ചിരി കണ്ടല്ലേ
ഇതു പോലെ ചിരിക്കാന്‍ പഠിച്ചത്? 

ഹേ ചന്ദനമേ!
എന്റെ കൃഷ്ണന്റെ ത്യാഗം അനുഭവിച്ചല്ലേ 
നിന്നെ തേയ്ക്കുന്നവര്‍ക്കും മനം തരുന്നത്!
ഹേ മരങ്ങളെ!
നിങ്ങള്‍ എല്ലാവരും എന്റെ കണ്ണന്റെ തിരുവടി
നിഴലിന്റെ സുഖം അനുഭവിച്ചല്ലേ 
എല്ലാവര്ക്കും നിഴല്‍ നല്‍കുന്നത്?

ഹേ വെള്ളമേ!
എന്റെ പ്രഭുവിന്റെ ആത്മദാഹം ശമിപ്പിക്കുന്ന
രഹസ്യം അറിഞ്ഞത് കൊണ്ടല്ലേ എല്ലാവരുടെയും
ദാഹം ശമിപ്പിക്കാന്‍ പഠിച്ചത്?

ഹേ രാത്രിയേ!
എന്റെ കൃഷ്ണന്റെ കറുപ്പ് നിറം കണ്ടു മയങ്ങിയല്ലേ
നീയും കറുപ്പായത്? 

ഹേ സൂര്യനേ!
എന്റെ സ്വാമി കണ്ണന്റെ പ്രകാശം കൊണ്ടല്ലേ
നീ ലോകത്തില്‍ പ്രകാശം പരത്തുന്നത്?

 ശരി...
എല്ലാവരും കണ്ണനോടു സംബന്ധപ്പെട്ടു
ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നു!

ഇപ്പോള്‍ ഞാന്‍ എന്ത് ചെയ്യും?
നിങ്ങളെ പോലെ കൃഷ്ണനെ കണ്ടിട്ടു 
ഞാന്‍ എന്ത് ചെയ്യണം?

 ആഹാ!
ഞാന്‍ ഒന്നും ചെയ്യാം....
ഞാന്‍ സുഖമായി കൃഷ്ണനെ അനുഭവിക്കും....
നിങ്ങള്‍ക്കുള്ളില്‍ കൃഷ്ണനെ അനുഭവിക്കും...
നിങ്ങളുടെ കൂടെ കൃഷ്ണനെ അനുഭവിക്കും....


എന്നെ കൊണ്ടു ഇത് മാത്രമേ സാധിക്കു...
ഹയ്യാ! എനിക്ക് ഇത് മതിയല്ലോ...
ഞാന്‍ എന്റെ കൃഷ്ണനെ അനുഭവിക്കുമല്ലോ.....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP