Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, February 5, 2011

തിരുവനന്തപുരം

തിരുവനന്തപുരം 
രാധേകൃഷ്ണാ
 തിരുവനന്തപുരം
അനന്ത പത്മനാഭന്‍റെ അന്തപ്പുരം!
തിരുവനന്തപുരം
 ദ്വാരകാനാഥന്റെ സ്വന്തപുരം!
തിരുവനന്തപുരം
ദിവാകര മുനിയെ ആകര്‍ഷിച്ച പുരം!
 തിരുവനന്തപുരം
വില്വമംഗലത്തിന്റെ കണ്ണിമാങ്ങാ പുരം!
തിരുവനന്തപുരം
ബലരാമന്റെ തീര്‍ത്ഥയാത്രാ പുരം!
തിരുവനന്തപുരം
ഹരിലക്ഷ്മിയുടെ രാജ്യപുരം!
 തിരുവനന്തപുരം
കുട കിടക്കയായ ശയനപുരം!
തിരുവനന്തപുരം താമരക്കണ്ണന്റെ
താമര പുരം!
 തിരുവനന്തപുരം
തങ്കമും തപസ്സിരിക്കുന്ന പുരം!
 തിരുവനന്തപുരം  
തില്ലൈ അമ്പലവാണന്റെ സുഖ പുരം!   
തിരുവനന്തപുരം
ചതുര്‍മുഖന്റെ തൊട്ടില്‍ പുരം!
തിരുവനന്തപുരം 
 ദേവര്‍കളുടെ കൈങ്കര്യ പുരം!
തിരുവനന്തപുരം
തിരുവട്ടാര്‍ ആദികേശവന്റെ സഹോദര പുരം!
തിരുവനന്തപുരം
 ഉഗ്ര നരസിംഹന്റെ രഹസ്യ പുരം!
തിരുവനന്തപുരം
മോഹിനീ കൃഷ്ണന്‍റെ ലീലാ പുരം!
തിരുവനന്തപുരം
ശ്രീരാമന്‍റെ ഇരട്ട വേഷ പുരം!
തിരുവനന്തപുരം
ആഞ്ചനേയന്റെ വെണ്ണപുരം!
തിരുവനന്തപുരം
അനന്തപത്മനാഭന്‍റെ വേട്ട പുരം!
  തിരുവനന്തപുരം
സുന്ദരന്‍ പത്മനാഭന്‍റെ ആറാട്ട് പുരം!
തിരുവനന്തപുരം
ലക്ഷ ദീപ മഹോത്സവ പുരം!
തിരുവനന്തപുരം
12008 സാളഗ്രാമ സംഗമ പുരം!
തിരുവനന്തപുരം
തൃപ്പല്‍ക്കടല്‍ പാല്‍ പതഞ്ഞ പുരം!
തിരുവനന്തപുരം
ശംഖു മുഖ കടപ്പുറ പുരം! 
തിരുവനന്തപുരം
ഒറ്റക്കല്‍ മണ്ഡപ പുരം!
തിരുവനന്തപുരം
വിജയന്‍റെ കാലു വളര്‍ന്ന പുരം!
  തിരുവനന്തപുരം
അശ്വത്ഥാമ വ്യാസ പുരം!
തിരുവനന്തപുരം
365 1/4 തൂണുകള്‍ ഉള്ള ശ്രീബലി പുരം! 
തിരുവനന്തപുരം
പത്മ തീര്‍ത്ഥ ജല പുരം!
തിരുവനന്തപുരം
സ്വാമി നമ്മാഴ്വാരുടെ പ്രബന്ധ പുരം!
  തിരുവനന്തപുരം
സ്വാമി ആളവന്താരേ വിളിച്ച പുരം!
 തിരുവനന്തപുരം
സ്വാമി രാമാനുജരെ പറഞ്ഞയച്ച പുരം!
തിരുവനന്തപുരം
സ്വാതി തിരുനാളിന്റെ പൂജാ പുരം!
തിരുവനന്തപുരം
  ഗജറാണി പ്രിയ ദര്ശിനിയുടെ സുഖവാസ പുരം!
തിരുവനന്തപുരം
ശ്രീ ലക്ഷ്മി വരാഹരുടെ വാസ പുരം!
തിരുവനന്തപുരം
ശ്രീ കൃഷ്ണ ചൈതന്യരുടെ ധ്യാന പുരം!
തിരുവനന്തപുരം
കുഞ്ഞുങ്ങളുടെ ആനന്ദ നാട്യ പുരം!
തിരുവനന്തപുരം
പണ്ഡിതരുടെ പാരായണ പുരം!
 തിരുവനന്തപുരം
ഉന്നത ഭക്തര്‍കളുടെ ഭക്തി പുരം!
തിരുവനന്തപുരം   
 ഏഷണി പറഞ്ഞിരുന്നാലും മുക്തി തരും പുരം!
ചിരട്ടയുടെ തിരു പുരം!
 തിരുവനന്തപുരം
മയില്‍പീലിയുടെ സ്പര്‍ശ പുരം!
തിരുവനന്തപുരം
മന്നര്‍കളുടെ ദാസ പുരം!
തിരുവനന്തപുരം
ശ്രീ വൈഷ്ണവ ദിവ്യ ദേശ പുരം!
തിരുവനന്തപുരം
അനാഥകളുടെ രക്ഷാ പുരം!
  തിരുവനന്തപുരം
വിശക്കുന്നവര്‍ക്ക് അന്ന പുരം!
തിരുവനന്തപുരം
ആനന്ദ മഹിമാ പുരം!
  തിരുവനന്തപുരം
വര്‍ണ്ണിക്കാനാവാത്ത വൈകുണ്ഠപുരം!
തിരുവനന്തപുരം
ഇന്നു തന്നെ ചെല്ലേണ്ട കൃപാ പുരം!
തിരുവനന്തപുരം
ഓര്‍ത്താല്‍ തന്നെ പരമപദം നല്‍കുന്ന
സത്യ പുരം!
തിരുവനന്തപുരം....
തിരുവനന്തപുരം....
തിരുവനന്തപുരം....
ജപിച്ചാല്‍ സ്വീകരിക്കുന്ന പുരം...
ഗോപാലവല്ലിയുടെ ജീവ പുരം!     

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP