നിന്റെ കുഞ്ഞാണ്.
നിന്റെ കുഞ്ഞാണ്.
രാധേകൃഷ്ണാ
കൃഷ്ണാ!
ഞാന്‍ എത്ര തെറ്റുകള്‍ ചെയ്താലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ എത്ര മോശമായവനായാലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ ലോകത്തിലെ ഏറ്റവും മോശമായ
പാപിയായാലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ അറിവൊന്നും ഇല്ലാതെ വിഡ്ഢിയാണെങ്കിലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ നിന്നെ വിശ്വസിച്ചില്ലെങ്കിലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ നിന്നെ നിന്ദ്യമായി ചിന്തിച്ചാലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ കാമ പിശാചായി ഇരുന്നാലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
എനിക്ക് ജീവിക്കാന്‍ അറിയില്ലെങ്കിലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ എല്ലാവിധത്തിലും വ്യര്‍ത്ഥമാണെങ്കിലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ എന്റെ കടമകളില്‍ നിന്നും തെറ്റിയാലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ അസൂയ രാക്ഷസനായിരുന്നാലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ അഹംഭാവ അസുരനായിരുന്നാലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ അലസന്മാരുടെ രാജനായിരുന്നാലും
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
ഞാന്‍ എല്ലാ വിധത്തിലും കുറ്റം നിരഞ്ഞവനാണ്!
നീയോ ഒരു കുറ്റവും ഇല്ലാത്തവന്‍. എന്നാലും
ഞാന്‍ നിന്റെ കുഞ്ഞാണ്!
ഞാന്‍ നിന്റെ കുഞ്ഞ്!!!!
ഇതൊന്നു മാത്രമാണ് എന്റെ ബലം!
ഇത് മാത്രം എന്റെ സമാധാനം!!
ഇത് മാത്രം ആശ്രയിച്ചു ഞാന്‍ ജീവിക്കുന്നു!
ഈ കുഞ്ഞിനെ രക്ഷിക്കു!
എല്ലാ സമയത്തും രക്ഷിക്കു!
എല്ലായിടത്തും രക്ഷിക്കു!
എല്ലാ വിഷയങ്ങളില്‍ നിന്നും രക്ഷിക്കു!
എല്ലാവരില്‍ നിന്നും രക്ഷിക്കു!
എന്നെന്നും രക്ഷിക്കു!
ആദ്യം എന്നില്‍ നിന്നും എന്നെ രക്ഷിക്കു!
നിന്റെ കുഞ്ഞിനെ രക്ഷിക്കു! ഞാന്‍ നിന്റെ കുഞ്ഞ്!!!!
ഇതൊന്നു മാത്രമാണ് എന്റെ ബലം!
ഇത് മാത്രം എന്റെ സമാധാനം!!
ഇത് മാത്രം ആശ്രയിച്ചു ഞാന്‍ ജീവിക്കുന്നു!
ഈ കുഞ്ഞിനെ രക്ഷിക്കു!
എല്ലാ സമയത്തും രക്ഷിക്കു!
എല്ലായിടത്തും രക്ഷിക്കു!
എല്ലാ വിഷയങ്ങളില്‍ നിന്നും രക്ഷിക്കു!
എല്ലാവരില്‍ നിന്നും രക്ഷിക്കു!
എന്നെന്നും രക്ഷിക്കു!
ആദ്യം എന്നില്‍ നിന്നും എന്നെ രക്ഷിക്കു!
ഞാന്‍ കൃത്യമായി നാമജപം ചെയ്യുന്നില്ല!
എനിക്ക് കര്‍മ്മ യോഗം അറിയില്ല!
ഞാന്‍ ആത്മാവ് എന്നാ ചിന്ത ഇല്ല!
നീ അല്ലാതെ എനിക്ക് വേറെ ഗതിയുമില്ല!
അത് കൊണ്ടു കൃഷ്ണാ നീ അല്ലാതെ വേറെ
ആര് ഈ കുഞ്ഞിനെ സ്വീകരിക്കും?
നീ തന്നെ പറയു...
അത് കൊണ്ടു കൃഷ്ണാ നീ തന്നെ
നിന്റെ കുഞ്ഞിനെ രക്ഷിക്കു!
0 comments:
Post a Comment