Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, February 8, 2011

ഞാന്‍ ആരു?

ഞാന്‍ ആരു?
രാധേകൃഷ്ണാ!
ഞാന്‍ രാധികയുടെ വേലക്കാരി!
ഞാന്‍ രാധികയുടെ അടിമ!
ഞാന്‍ രാധികയുടെ സ്വത്തു!
ഞാന്‍ രാധികയുടെ അടിമ!
ഞാന്‍ രാധികയുടെ കുഞ്ഞ്!
ഞാന്‍ രാധികയുടെ ഓമന!
 ഞാന്‍ രാധികയുടെ പാദുക!
ഞാന്‍ രാധികയുടെ കിളി!
ഞാന്‍ രാധികയുടെ വസ്ത്രം!
ഞാന്‍ രാധികയുടെ ആസ്വാദകന്‍!
ഞാന്‍ രാധികയുടെ ആഭരണം!
ഞാന്‍ രാധികയുടെ സ്നേഹം!
ഞാന്‍ രാധികയുടെ ഹൃദയം! 
ഞാന്‍ രാധികയുടെ മനസ്സ്! 
 ഞാന്‍ രാധികയുടെ വാക്കു!
 ഞാന്‍ രാധികയുടെ ലോകം!
ഇപ്പോള്‍ പറയു... ഞാന്‍ ആരു?
ഇന്നു അടിയന്‍ ഒരുത്തനെ 
വഴിയില്‍ വെച്ചു കണ്ടു.
നീ ആരാണെന്ന് അവനോടു ചോദിച്ചു. 
ഇപ്പോള്‍ നീ വായിച്ചതെല്ലാം അതിനു അവന്‍
തന്ന ഉത്തരങ്ങളാണ്!

അടിയന്‍ ചിരിച്ചു...
അവനും ചിരിച്ചു എന്നിട്ട് ചിരിച്ചു കൊണ്ടേ
ചോദിച്ചു....
മനസ്സിലായില്ലേ?
ഒന്ന് കൂടി പറയാം...
ഞാന്‍ രാധികയുടെ കാമുകന്‍....
ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുമല്ലോ....
അതേ....ഞാനാണ് കൃഷ്ണന്‍.....
എന്റെഅടയാളം രാധിക...
രാധികയുടെ അടയാളം കൃഷ്ണന്‍....
രാധേ.... എന്നാല്‍ കൃഷ്ണന്‍...
കൃഷ്ണാ.... എന്നാല്‍ രാധ....
പറഞ്ഞു... ചിരിച്ചു.. ചെന്നു....
വീണ്ടും അവനെ അന്വേഷിച്ചു...
മറഞ്ഞു പോയി....

എന്തു ചെയ്യണം എന്നറിഞ്ഞില്ല....
ആലോചിച്ചു....കരച്ചിലാണ് വന്നത്...
പൊട്ടിക്കരഞ്ഞു....അവന്‍ പറഞ്ഞത് ഓര്‍മ്മ വന്നു..
രാധേ എന്നാല്‍ കൃഷ്ണാ....

കൃഷ്ണാ എന്നാല്‍ രാധ....

ഉടനെ ഉറക്കെ വിളിച്ചു...രാധേകൃഷ്ണാ...
രണ്ടു പേര്‍ വന്നു..
ഒരു സുന്ദരന്‍....ഒരു സുന്ദരി....
സുന്ദരന്‍...ഞാന്‍ കണ്ട അതേ ആള്..
സുന്ദരി...അയാള്‍ പറഞ്ഞവള്‍....


സുന്ദരി വന്നു...
എന്നെ എടുത്തു ഒക്കത്ത് വെച്ചു....
സുന്ദരന്‍ വന്നു...
കുഞ്ഞേ എന്തിനാ വിളിച്ചത്? എന്നു ചോദിച്ചു...


ഉത്തരം പറയാന്‍ അറിയാതെ മിഴിച്ചു നിന്നു...
എന്തു പറയാന്‍?
ഞാന്‍ നോക്കിക്കൊണ്ടെ ഇരുന്നു....
അവര് ചിരിച്ചു കൊണ്ടിരിക്കുന്നു...
ഈ കുഞ്ഞിനെ കൊഞ്ചിക്കൊണ്ടു ഇരിക്കുന്നു....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP