അതിനെ ചെയ്യു....
അതിനെ ചെയ്യു....
രാധേകൃഷ്ണാ
ഭക്തിയെ അനുഭവിക്ക്...
അതിനെ ഭാരമാക്കരുത്..
ഭക്തിയെ ആസ്വദിക്കു..
ഭക്തി എന്നാല്‍ വിശ്വാസം...
നീ സന്തോഷത്തോടെ വാഴാനാണ് ഭക്തി.
നിന്റെ ഹൃദയത്തില്‍ ഒരിക്കലും അവിശ്വാസം
വരാതിരിക്കാനാണ് ഭക്തി.
നാമജപം ചെയ്‌താല്‍ നിനക്ക് നല്ല
വിശ്വാസം വരുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍
നിനക്ക് നല്ല വിശ്വാസം വരുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
ശ്ലോകങ്ങള്‍ ചൊല്ലിയാല്‍ നിനക്ക് നല്ല
വിശ്വാസവും ബലവും കിട്ടുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
ഭജന ചെയ്‌താല്‍ നിനക്ക് നല്ല
വിശ്വാസവും സമാധാനവും കിട്ടുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
നിനക്ക് സത്സംഗം കേട്ടാല്‍ നല്ല
ധൈര്യവും തെളിവും കിട്ടുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
നിനക്ക് ക്ഷേത്രത്തില്‍ കൈങ്കര്യം ചെയ്‌താല്‍
ഈശ്വര സാന്നിധ്യം മനസ്സിലാകുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
നിനക്ക് ഭക്തര്കലുറെ കൂടെ ഇരുന്നാല്‍
നല്ല ഭക്തി ഉണ്ടാകുന്നുവോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
നിനക്ക് വീട്ടില്‍ പൂജ ചെയ്‌താല്‍
ഹൃദയം ലഘുവാകുന്നുവോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
കുറച്ചു നേരം ധ്യാനിചിരുന്നാല്‍
നിനക്ക് നല്ല ശാന്തി ലഭിക്കുന്നുവോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
നിനക്ക് ഭക്തര്‍കളുടെ ചരിത്രങ്ങള്‍
പഠിച്ചാല്‍ ഭഗവാനെ അറിയാന്‍ സാധിക്കുന്നുവോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
ഇത് പോലെ പല വഴികള്‍ ഉണ്ട്.
പക്ഷെ ഒന്ന് മാത്രം മറക്കരുത്..
യാതൊരു കാരണവശാലും നീ ചെയ്യുന്ന
കാര്യത്തിലോ, അനുഭവിക്കുന്ന ഭക്തിയിലോ
അഹംഭാവം ഒട്ടും വരാന്‍ പാടില്ല.
നിന്റെ ഭക്തിയാണ് ഏറ്റവും ഉയര്‍ന്നത്
എന്ന് ധരിക്കരുത്.
നിന്റെ ഭക്തിയെ എല്ലാവരും ശ്ലാഘിക്കണം
എന്ന് പ്രതീക്ഷിക്കരുത്.
നീ ഭക്തിയെ അനുഭവിക്കു.
നിനക്ക് അത് മാത്രമേ അധികാരമുള്ളൂ.
അത് ചെയ്യു.
അത് മാത്രം ചെയ്യു.
0 comments:
Post a Comment