സമീപനം...
രാധേകൃഷ്ണ
സമീപനം...
പലരും ഇന്ന് മറന്നു പോയ ഒരു വിഷയം..
നാം ചുറ്റുപാടുകളുടെ തടവുകാരാതെയിരിക്കാനുള്ള
ഒരേ വഴി, സമീപനം മാത്രമാണ്.
ഏതൊക്കെ ചുറ്റുപാടുകളാണെങ്കിലും
ജയവും പരാജയവും നമ്മുടെ
സമീപനത്തെ ആശ്രയിച്ചിരിക്കുന്നു.
ശരിയായ സമീപനം വിജയം നല്‍കും.
തെറ്റായ സമീപനം പരാജയവും നല്‍കും.
ധൈര്യത്തോടു കൂടിയ സമീപനം
ബലം നല്‍കും.
ഭയത്തോടു കൂടിയ സമീപനം
ബലം കുറയ്ക്കും.
തെളിഞ്ഞ സമീപനം നന്മ നല്‍കും.
കുഴങ്ങിയ സമീപനം നന്മയെ മാറ്റി നിര്‍ത്തും.
രക്ഷപ്പെടാനുള്ള മനോഭാവത്തോടു കൂടി
ചുറ്റുപാടുകളെ സമീപിച്ചാല്‍
നിനക്കു ജയിക്കാന്‍ സാധിക്കില്ല.
ചുറ്റുപാടുകളെ സാധകമാക്കി ജീവിക്കാന്‍
ശ്രമിച്ചാല്‍ നിനക്കു വിജയം ഉറപ്പ്.
മരങ്ങള്‍ ചുറ്റുപാടുകളെ സാധകമാക്കി
ജീവിക്കുന്നു.
മൃഗങ്ങളും ചുറ്റുപാടുകളുടെ
ഇരയാകാതെ ജയിക്കുന്നു.
പക്ഷികളും ചുറ്റുപാടുകള്‍ക്കനുസരിച്ച്
തങ്ങളെ മാറ്റിക്കൊണ്ടു ജീവിക്കുന്നു.
നീയും അമ്മയുടെ ഗര്‍ഭത്തില്‍ ഇരുന്നപ്പോള്‍
അമ്മയുടെ ചലനങ്ങള്‍ക്കനുസരിച്ച് ചലിച്ചു
ജീവിച്ചു ജനിച്ചിരിക്കുന്നു.
എത്രയോ പ്രാവശ്യം നീയും നിന്റെ ജീവിതത്തില്‍
കഠിനമായ പല ചുറ്റുപാടുകളെ
അത്ഭുതമായി സമീപിച്ചു വിജയിച്ചിരിക്കുന്നു.
അതുകൊണ്ടു സാധിക്കും!
നിന്നെക്കൊണ്ടു സാധിക്കും!
നീ തോല്‍ക്കുമ്പോളെല്ലാം നിന്റെ സമീപനം
തെറ്റായിരുന്നു എന്ന് മനസ്സിലാക്കു.
നീ ജയിക്കുമ്പോളെല്ലാം നിന്റെ സമീപനം
എങ്ങനെയായിരുന്നു എന്ന് ശ്രദ്ധിച്ചു
മനസ്സില്‍ കുറിച്ചിടൂ.
ഓരോ പ്രാവശ്യവും നിന്റെ സമീപനത്തെ
ശ്രദ്ധിച്ചു നോക്കു.
നിന്റെ സമീപനമാണ് നിന്റെ ജീവിതം.
നിന്റെ സമീപനമാണ് നിന്റെ വിജയം.
നിന്റെ സമീപനമാണ് നിന്റെ ആനന്ദം.
നിന്റെ സമീപനമാണ് നിന്റെ തോല്‍വി.
നിന്റെ സമീപനമാണ് നിന്റെ ദുഃഖം.
നിന്റെ സമീപനമാണ് നിന്റെ ബലം.
നിന്റെ സമീപനമാണ് നിന്റെ ബലഹീനത.
നിന്റെ സമീപനമാണ് നിന്റെ രഹസ്യം.
സമീപനമാണ് രഹസ്യം.
ഇനി മുതല്‍ നിന്റെ സമീപനത്തെ ശ്രദ്ധിക്കു!
0 comments:
Post a Comment