Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, February 6, 2011

ഉദയാസ്തമനം

ഉദയാസ്തമനം 
രാധേകൃഷ്ണാ
സൂര്യ ഉദയം...
ചന്ദ്ര അസ്തമനം....

പ്രേമ ഉദയം.....
കാമ അസ്തമനം.....

ജ്ഞാന ഉദയം....
അജ്ഞാന അസ്തമനം....

ഭക്തി ഉദയം....
ഭയം അസ്തമനം....


വൈരാഗ്യ ഉദയം...
ആശ അസ്തമനം...

സത്സംഗ ഉദയം...
സംശയ അസ്തമനം....

നാമജപ ഉദയം....
ആവലാദി അസ്തമനം....

സ്നേഹം ഉദയം....
ശത്രുത അസ്തമനം.... 

ശ്രദ്ധ ഉദയം....
അശ്രദ്ധ അസ്തമനം...

ആനന്ദം ഉദയം...
ദുഃഖം അസ്തമനം....

ആരോഗ്യം ഉദയം...
രോഗം അസ്തമനം...

സദ്ഗുരു ഉദയം....
ചഞ്ചലം അസ്തമനം.... 

ശരണാഗതി ഉദയം...
പരിശ്രമം അസ്തമനം....

വിനയം ഉദയം....
അഹംഭാവം അസ്തമനം...

ഉത്സാഹം ഉദയം...
അലസത അസ്തമനം...

മോക്ഷം ഉദയം....
സംസാരം അസ്തമനം...

ആത്മ സ്വരൂപം ഉദയം..
ശരീര അഭിമാനം അസ്തമനം...

ഓരോ സൂര്യ ഉദയത്തിലും പുതിയ പുതിയ 
ജീവിതം ഉദയം...
അതുകൊണ്ടു എപ്പോഴും സന്തോഷത്തോടെ ഇരിക്കു...

ദുഃഖത്തെ അസ്തമിപ്പിച്ചു ആനന്ദത്തെ
ഉദിപ്പിക്കു...
അങ്ങനെ ചെയ്യാന്‍ 
 നമ്മേ കൊണ്ടു  പറ്റുമോ?
  ഇല്ലല്ലോ?

എന്നാല്‍ തിരുവനന്തപുരത്തില്‍ 
ശ്രീ അനന്ത പത്മനാഭ സ്വാമിയുടെ 
ഒരു ദിവസത്തെ  ഉദയാസ്തമന പൂജയില്‍ 
പങ്കെടുക്കു...

ഉദയം മുതല്‍ അസ്തമനം വരെ 
ശ്രീ പത്മനാഭനെ നീ അനുഭവിച്ചാല്‍ 
ആനാവശ്യമായത് അസ്തമിച്ചു
ആവശ്യമുള്ളത് തീര്‍ച്ചയായും ഉദിക്കും.

അതു കൊണ്ടു ഏതു സൂര്യ ഉദയം മുതല്‍
നീ ശ്രീ പത്മനാഭന്‍റെ കൂടെ ഇരിക്കാന്‍ പോകുന്നു?

ഇന്നു ഞങ്ങള്‍ അനുഭവിച്ച ഉദയാസ്തമന
പൂജയില്‍ ശ്രീ പത്മനാഭന്‍ അടിയനു 
പറഞ്ഞു തന്നത് ഇതൊക്കെയാണ്.

അടുത്ത ഉദയാസ്തമന പൂജയ്ക്ക് വേണ്ടി 
കേഴുന്ന അടിയവര്‍കളുടെ ദാസാനു ദാസന്‍... 

ഹേ പത്മനാഭാ!
ഒരു ജന്മത്തില്‍ എന്നെ നിന്‍റെ പൂജാരിയാക്കി 
നിത്യം ഉദയാസ്തമന പൂജ ചെയ്യിപ്പിക്കാമോ? 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP