ഇതല്ലേ അത്ഭുതം!
രാധേകൃഷ്ണാ
എന്നെ ഉണ്ണികൃഷ്ണന്‍ ഗുരുവായൂര്‍ക്ക്
വിളിച്ചു കൊണ്ടു വന്നു.
ഇതല്ലേ അത്ഭുതം!
എത്ര സ്നേഹത്തോടെ അപ്പന്‍ എന്നെ
ഗുരുവായൂര്‍ക്ക് വിളിച്ചു കൊണ്ടു വന്നിരിക്കുന്നു !
ഇതല്ലേ അത്ഭുതം!
എത്ര ദിവസത്തെ ആഗ്രഹം!
ആരും അറിയാത്ത ആഗ്രഹം!
എനിക്കും അവനും മാത്രം അറിയാവുന്ന ആഗ്രഹം!
അത് പൂര്‍ത്തീകരിച്ചു.
ഇതല്ലേ അത്ഭുതം!
എനിക്ക് ഗുരുവായൂരപ്പന്‍ തന്റെ
ദര്‍ശനം നല്‍കി!
ഇതല്ലേ അത്ഭുതം!
കുഞ്ഞു കൃഷ്ണന്‍ എന്നെ വിളിപ്പിച്ചു വിളിപ്പിച്ചു
ദര്‍ശനം നല്‍കി!
ഇതല്ലേ അത്ഭുതം!
വാസുദേവന്‍ തന്റെ ശിരസ്സില്‍ എടുത്തു കൊണ്ടു
പോകുന്ന അലങ്കാരത്തില്‍
ഈ സഖാവിനു ദര്‍ശനം നല്‍കി.
ഇതല്ലേ അത്ഭുതം!
താന്‍ ഊണ് കഴിക്കുന്ന നേരത്ത്
എന്നെയും ഊണ് കഴിപ്പിച്ചു
ആനന്ദത്തോടെ ദര്‍ശനം നല്‍കി.
ഇതല്ലേ അത്ഭുതം!
പ്രചേതസ്സുകള്‍ക്കു രുദ്രന്‍
വാസുദേവ മഹിമ ഉപദേശിച്ചു കൊടുത്ത
നാരായണ സരാസിന്റെ കരയില്‍
എന്നെയും ഇരുത്തി!
ഇതല്ലേ അത്ഭുതം!
ഈ രഹസ്യ ഭക്തനെ തന്റെ നാട്ടില്‍
പുതിയ ഭാഗവത രഹസ്യത്തെ പറയിച്ചു!
ഇതല്ലേ അത്ഭുതം!
ആനപ്പുറത്ത് എഴുന്നള്ളി വന്നു എന്നെ
ആനന്ദത്തില്‍ ശ്വാസം മുട്ടിച്ചു കളഞ്ഞു!
ഇതല്ലേ അത്ഭുതം!
കൃഷ്ണന്‍ സ്വയം ആരാധിച്ചിരുന്ന
ഈ കള്ള കൃഷ്ണനല്ലേ ഇതു!
അത് കൊണ്ടു കള്ളത്തരത്തില്‍ എന്നെ അനുഗ്രഹിച്ചു!
ഇതല്ലേ അത്ഭുതം!
എത്ര വിധം പ്രസാദങ്ങള്‍ എനിക്കായി
ഈ കുഞ്ഞു തന്നിരിക്കുന്നു!
ഇതല്ലേ അത്ഭുതം!
ഗുരുവായൂര്‍ക്ക് വരുന്നവര്‍ ഇപ്പോഴും
അത്ഭുതങ്ങളെ പ്രതീക്ഷിച്ചു വരുന്നു!
എന്നെ സംബന്ധിച്ചിതത്തോളം ഇവിടെ
വരുന്നത് തന്നെ ഒരു അത്ഭുതമാണ്!
ഉണ്ണികൃഷ്ണനെ ദര്‍ശിക്കുന്നത് തന്നെ അത്ഭുതം!
അവന്റെ പ്രസാദം ആസ്വദിക്കുന്നത് അത്ഭുതം!
ഗുരുവായൂരില്‍ ഒരു ദിവസം തങ്ങുന്നത് അത്ഭുതം!
വേറെ എന്ത് അത്ഭുതമാണ് വേണ്ടത്?
0 comments:
Post a Comment