നീ... നീയായിട്ടിരിക്കു!
രാധേകൃഷ്ണാ
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ മനസ്സ് കൊണ്ടു നീ
ജീവിക്കരുത്..
നീ... നീയായിട്ടിരിക്കു!
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ ആഗ്രഹത്തില്‍ നീ സുഖിക്കരുത്..
നീ... നീയായിട്ടിരിക്കു!
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ കണ്ണുകൊണ്ടു ലോകത്തെ നോക്കരുത്..
നീ... നീയായിട്ടിരിക്കു!
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ സ്വപ്നം നീ കാണരുത്..
നീ... നീയായിട്ടിരിക്കു!
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ ആഗ്രഹം നീന്റെതാക്കരുത്...
നീ... നീയായിട്ടിരിക്കു!
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ ജീവിതം നീ ജീവിക്കരുത്...
നീ... നീയായിട്ടിരിക്കു!
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ ചിന്ത കൊണ്ടു നീ ചിന്തിക്കരുത്..
നീ... നീയായിട്ടിരിക്കു!
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ വഴി നീ സ്വന്തമാക്കരുത്..
നീ... നീയായിട്ടിരിക്കു!
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ നിഴലിനെ നിന്റെ നിഴലാക്കരുത്..
നീ... നീയായിട്ടിരിക്കു!
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരുടെ രീതിയെ നിന്റെ രീതിയാക്കരുത്..
നീ... നീയായിട്ടിരിക്കു!
നീ... നീയായിട്ടിരിക്കു!
നിനക്കായിട്ടു ഒരു പ്രത്യേകത ഉണ്ട്...
അത് കളയരുത്!
നീ... നീയായിട്ടിരിക്കു!
മറ്റുള്ളവരായി നീ മാറിയാല്‍..
നിനക്ക് ആനന്ദത്തോടെയിരിക്കാന്‍ പറ്റില്ല!
നീ... നീയായിട്ടിരിക്കു!
നീ.. നീയായിട്ടിരിക്കുന്നതില്‍ ശ്രദ്ധിക്കു!
നീ... നീയായിട്ടിരിക്കു!
എങ്കിലേ ലോകത്തില്‍ നീ അപൂര്‍വമായി തോന്നും!
നീ... നീയായിട്ടിരിക്കു!
സൂര്യന്‍ ചന്ദ്രനാകുന്നില്ല..
ചന്ദ്രന്‍ നക്ഷത്രമാകുന്നില്ല!
നീ... നീയായിട്ടിരിക്കു!
തങ്കം വിലപ്പെട്ടത് തന്നെയാണ്.
തകരമോ വിലകുറഞ്ഞത് തന്നെയാണ്.
എന്നാല്‍ തകരത്തെ കൊണ്ട് ചെയ്യേണ്ട കാര്യം
തങ്കം കൊണ്ടു ചെയ്യാന്‍ പറ്റില്ല!
അതുകൊണ്ടു തകരം നീച്ചമല്ല..
തങ്കം ഉയര്‍ന്നതും അല്ല!
അത് കൊണ്ടു നീ... നീയായിട്ടിരിക്കു!
ഗംഗാ ജലം പരമ പവിത്രമാണ്..
അത് കൊണ്ടു കിണറ്റിലെ വെള്ളം മോശമാകുമോ?
ദാഹിക്കുന്നവര്‍ക്ക് ഗംഗയായാല്‍ എന്ത്
കിനരായാല്‍ എന്ത്!
നീ... നീയായിട്ടിരിക്കു!
കാക്ക മയിലിനെ പോലെ സുന്ദരമല്ല.
പക്ഷെ പിണ്ഡം വയ്ക്കുന്നത് കാക്കയ്ക്കാണ്!
നീ... നീയായിട്ടിരിക്കു!
പട്ടിക്കു സിംഹത്തെ പോലെ രൌദ്രം ഇല്ല തന്നെ.
പക്ഷെ നന്ദി നായ്ക്കു മാത്രമേയുള്ളൂ!
നീ... നീയായിട്ടിരിക്കു!
പട്ടു പോലെ പരുത്തിക്കു പകിട്ടില്ല.
പക്ഷെ വെയിലത്ത് സുഖം തരുന്നത്
പരുത്തി തന്നെയാണ്!
നീ... നീയായിട്ടിരിക്കു!
ആകാശം പോലെ ഭൂമിയില്ല തന്നെ.
പക്ഷെ തങ്ങാന്‍ ഭൂമി മാത്രമേയുള്ളൂ!
നീ... നീയായിട്ടിരിക്കു!
ഇന്നലത്തെ പോലെ ഇന്നില്ല.
ഇന്നത്തെ പോലെ നാളെയില്ല.
പക്ഷെ ഓരോന്നും അത്ഭുതമാണ്!
അതുകൊണ്ടു, നീ... നീയായിട്ടിരിക്കു!
അതില്‍ ലജ്ജിക്കാന്‍ ഒന്നുമില്ല!
അതില്‍ ദുഃഖിക്കാന്‍ ഒന്നുമില്ല!
അതില്‍ നൊമ്പരപ്പെടാന്‍ ഒന്നുമില്ല!
അതില്‍ പാപം ഒന്നുമില്ല!
അതില്‍ അറയ്ക്കത്തക്കതായി ഒന്നുമില്ല!
നിന്നെ ഉരച്ചു നോക്ക്!
നിന്നെ നിരക്കിക്കൊണ്ടു വരൂ!
നീ... നീയായിട്ടിരിക്കു!
ഒരു ദിവസം ലോകം നിന്നെപോലെയാകാന്‍
കൊതിക്കും!
നീ... നീയായിട്ടിരിക്കു!
ഒരു ദിവസം ലോകം നിന്നെ മാതൃകയാക്കും!
നീ... നീയായിട്ടിരിക്കു!
ലോകം നിന്നെ പാഠമായി സ്വീകരിക്കും!
നീ... നീയായിട്ടിരിക്കു!
ലോകം ഒരു ദിവസം നിന്റെ വഴി നടക്കും!
നീ... നീയായിട്ടിരിക്കു!
നീ..നീയായിട്ടു തന്നെയിരിക്കു!
നീ.. നീയായിട്ടു മാത്രം ഇരിക്കു!
0 comments:
Post a Comment