Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, February 28, 2011

ഞാന്‍ ജീവിക്കുന്നു...

ഞാന്‍ ജീവിക്കുന്നു...
രാധേകൃഷ്ണാ
ഞാന്‍ എന്തിനു വേണ്ടി ജീവിക്കുന്നു?
അറിയില്ല...
ഞാന്‍ എന്തിനു ജീവിക്കുന്നു? 
അറിയില്ല...
എങ്ങനെ ജീവിക്കണം?
അറിയില്ല...
എന്നാലും ജീവിക്കുന്നു..
എനിക്ക് ജീവിക്കാനുള്ള അര്‍ഹത ഉണ്ടോ?
അറിയില്ല...
എന്റെ ജീവിതത്തിനു എന്ത് അര്‍ത്ഥം?
അറിയില്ല..
എന്നാലും ജീവിക്കുന്നു.

എന്റെ ജീവിതം കൊണ്ടു എന്തു പ്രയോജനം?
അറിയില്ല...
ഞാന്‍ ജീവിച്ചില്ലെങ്കില്‍ എന്തു നഷ്ടം?
അറിയില്ല...
എന്നിട്ടും ജീവിക്കുന്നു.

ഞാന്‍ ഇതു വരെ ജീവിതത്തില്‍ എന്തു നേടി?
അറിയില്ല...
എന്റെ ജീവിതത്തിന്റെ ലക്‌ഷ്യം എന്താണ്?
അറിയില്ല...
എന്നാലും ജീവിക്കുന്നു.

ഞാന്‍ നേരാം വണ്ണം ജീവിക്കുന്നോ? 
അറിയില്ല...
ഞാന്‍ തൃപ്തിയോടെ ജീവിക്കുന്നോ?
അറിയില്ല...
എന്നാലും ജീവിക്കുന്നു.   

ഞാന്‍ എത്ര കാലം ജീവിക്കും?
അറിയില്ല...
എന്നാലും ജീവിക്കുന്നു.

ഞാന്‍ കൃഷ്ണന്റെ ഇഷ്ടം അനുസരിച്ച് ജീവിക്കുന്നോ?
അറിയില്ല....
ഞാന്‍ ഈശ്വരനെ പൂര്‍ണ്ണമായും വിശ്വസിക്കുന്നുണ്ടോ?
അറിയില്ല...
എന്നാലും ജീവിക്കുന്നു.

ഇങ്ങനെ ഒന്നും അറിയാതെ എന്തിനു ജീവിക്കണം?
ഞാന്‍ എന്നോടു തന്നെ ചോദിക്കുന്നു!!!
എന്റെ മനസ്സ് തന്ന ഉത്തരം..


കാത്തിരിക്കു...
ഒരു നാള്‍ കൃഷ്ണനെ കാണും!
അതിനു വേണ്ടി ജീവിക്കു!
എത്രയോ ജന്മങ്ങള്‍ എടുത്തു കഴിഞ്ഞു.
ഈ ജന്മവും ജീവിക്കു.
ജീവിതത്തിനു വേണ്ടി ജീവിക്കു...

ഒന്നും അറിയാതെ ജീവിച്ചാലും 
കൃഷ്ണന് നിന്നെ അറിയാം.
അത് കൊണ്ടു ജീവിക്കു.
എന്റെ മനസ്സ് പറഞ്ഞു....

അതു കൊണ്ടു ജീവിക്കുന്നു...
അതു കൊണ്ടു  ജീവിക്കും...
ജീവിച്ചേ തീരു...
എന്റെ കൃഷ്ണന് വേണ്ടി ഞാന്‍ ജീവിക്കുന്നു.

Saturday, February 26, 2011

സമീപനം...

 രാധേകൃഷ്ണ
സമീപനം... 
പലരും ഇന്ന് മറന്നു പോയ ഒരു വിഷയം..
  നാം ചുറ്റുപാടുകളുടെ തടവുകാരാതെയിരിക്കാനുള്ള
ഒരേ വഴി, സമീപനം മാത്രമാണ്.
ഏതൊക്കെ ചുറ്റുപാടുകളാണെങ്കിലും 
ജയവും പരാജയവും നമ്മുടെ
സമീപനത്തെ ആശ്രയിച്ചിരിക്കുന്നു.
ശരിയായ സമീപനം വിജയം നല്‍കും.
തെറ്റായ സമീപനം പരാജയവും നല്‍കും.
ധൈര്യത്തോടു കൂടിയ സമീപനം
ബലം നല്‍കും. 
ഭയത്തോടു കൂടിയ സമീപനം 
ബലം കുറയ്ക്കും.
തെളിഞ്ഞ സമീപനം നന്മ നല്‍കും.
കുഴങ്ങിയ സമീപനം നന്മയെ മാറ്റി നിര്‍ത്തും.

രക്ഷപ്പെടാനുള്ള മനോഭാവത്തോടു കൂടി
ചുറ്റുപാടുകളെ സമീപിച്ചാല്‍ 
നിനക്കു ജയിക്കാന്‍ സാധിക്കില്ല.

ചുറ്റുപാടുകളെ സാധകമാക്കി ജീവിക്കാന്‍
ശ്രമിച്ചാല്‍ നിനക്കു വിജയം ഉറപ്പ്‌.
മരങ്ങള്‍ ചുറ്റുപാടുകളെ സാധകമാക്കി
ജീവിക്കുന്നു.
മൃഗങ്ങളും ചുറ്റുപാടുകളുടെ 
ഇരയാകാതെ ജയിക്കുന്നു.
പക്ഷികളും ചുറ്റുപാടുകള്‍ക്കനുസരിച്ച്
തങ്ങളെ മാറ്റിക്കൊണ്ടു ജീവിക്കുന്നു.
നീയും അമ്മയുടെ ഗര്‍ഭത്തില്‍ ഇരുന്നപ്പോള്‍
അമ്മയുടെ ചലനങ്ങള്‍ക്കനുസരിച്ച് ചലിച്ചു
ജീവിച്ചു ജനിച്ചിരിക്കുന്നു. 

എത്രയോ പ്രാവശ്യം നീയും നിന്റെ ജീവിതത്തില്‍
കഠിനമായ പല ചുറ്റുപാടുകളെ 
അത്ഭുതമായി സമീപിച്ചു വിജയിച്ചിരിക്കുന്നു.
അതുകൊണ്ടു സാധിക്കും!
നിന്നെക്കൊണ്ടു സാധിക്കും!
നീ തോല്‍ക്കുമ്പോളെല്ലാം നിന്റെ സമീപനം
തെറ്റായിരുന്നു എന്ന് മനസ്സിലാക്കു.     

നീ ജയിക്കുമ്പോളെല്ലാം നിന്റെ സമീപനം
എങ്ങനെയായിരുന്നു എന്ന് ശ്രദ്ധിച്ചു 
മനസ്സില്‍ കുറിച്ചിടൂ.

ഓരോ പ്രാവശ്യവും നിന്റെ സമീപനത്തെ 
ശ്രദ്ധിച്ചു നോക്കു.

നിന്റെ സമീപനമാണ് നിന്റെ ജീവിതം.
നിന്റെ സമീപനമാണ് നിന്റെ വിജയം.
നിന്റെ സമീപനമാണ് നിന്റെ ആനന്ദം.
നിന്റെ സമീപനമാണ് നിന്റെ തോല്‍വി.
 നിന്റെ സമീപനമാണ് നിന്റെ ദുഃഖം.
നിന്റെ സമീപനമാണ് നിന്റെ ബലം.
നിന്റെ സമീപനമാണ് നിന്റെ ബലഹീനത.
നിന്റെ സമീപനമാണ് നിന്റെ രഹസ്യം.
  സമീപനമാണ് രഹസ്യം.
ഇനി മുതല്‍ നിന്റെ സമീപനത്തെ ശ്രദ്ധിക്കു!     

Friday, February 25, 2011

അതിനെ ചെയ്യു....

അതിനെ ചെയ്യു....
രാധേകൃഷ്ണാ
ഭക്തിയെ അനുഭവിക്ക്...
അതിനെ ഭാരമാക്കരുത്..
ഭക്തിയെ ആസ്വദിക്കു..
ഭക്തി എന്നാല്‍ വിശ്വാസം...
നീ സന്തോഷത്തോടെ വാഴാനാണ് ഭക്തി.
നിന്റെ ഹൃദയത്തില്‍ ഒരിക്കലും അവിശ്വാസം
വരാതിരിക്കാനാണ് ഭക്തി.
നാമജപം ചെയ്‌താല്‍ നിനക്ക് നല്ല
വിശ്വാസം വരുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!

ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍
നിനക്ക് നല്ല വിശ്വാസം വരുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!

ശ്ലോകങ്ങള്‍ ചൊല്ലിയാല്‍ നിനക്ക് നല്ല
വിശ്വാസവും ബലവും കിട്ടുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
  
ഭജന ചെയ്‌താല്‍ നിനക്ക് നല്ല
വിശ്വാസവും സമാധാനവും കിട്ടുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
  
നിനക്ക് സത്സംഗം കേട്ടാല്‍ നല്ല 
ധൈര്യവും തെളിവും കിട്ടുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
  

നിനക്ക് ക്ഷേത്രത്തില്‍ കൈങ്കര്യം ചെയ്‌താല്‍
 ഈശ്വര സാന്നിധ്യം മനസ്സിലാകുന്നുണ്ടോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
 
നിനക്ക് ഭക്തര്കലുറെ കൂടെ ഇരുന്നാല്‍
നല്ല ഭക്തി ഉണ്ടാകുന്നുവോ?  
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!
 
നിനക്ക് വീട്ടില്‍ പൂജ ചെയ്‌താല്‍
ഹൃദയം ലഘുവാകുന്നുവോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!

കുറച്ചു നേരം ധ്യാനിചിരുന്നാല്‍ 
നിനക്ക് നല്ല ശാന്തി ലഭിക്കുന്നുവോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!


നിനക്ക് ഭക്തര്‍കളുടെ ചരിത്രങ്ങള്‍
 പഠിച്ചാല്‍ ഭഗവാനെ അറിയാന്‍ സാധിക്കുന്നുവോ?
എന്നാല്‍ അത് ചെയ്തു ഭക്തിയെ
അനുഭവിക്കു!

ഇത് പോലെ പല വഴികള്‍ ഉണ്ട്.
പക്ഷെ ഒന്ന് മാത്രം മറക്കരുത്..
യാതൊരു കാരണവശാലും നീ ചെയ്യുന്ന
കാര്യത്തിലോ, അനുഭവിക്കുന്ന ഭക്തിയിലോ
അഹംഭാവം ഒട്ടും വരാന്‍ പാടില്ല.
നിന്റെ ഭക്തിയാണ് ഏറ്റവും ഉയര്‍ന്നത്
എന്ന് ധരിക്കരുത്.

നിന്റെ ഭക്തിയെ എല്ലാവരും ശ്ലാഘിക്കണം
എന്ന് പ്രതീക്ഷിക്കരുത്.

നീ ഭക്തിയെ അനുഭവിക്കു.
നിനക്ക് അത് മാത്രമേ അധികാരമുള്ളൂ.

അത് ചെയ്യു.
അത് മാത്രം ചെയ്യു.

Thursday, February 24, 2011

മനുഷ്യാ!

മനുഷ്യാ!
 രാധേകൃഷ്ണാ
 ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ നിര്‍ബന്ധം അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ വേഷം അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അനുശാസനം അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അന്വേഷണം അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ മയക്കം അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അടക്കുന്നത് അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അടിമപ്പെടുന്നത് അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സങ്കല്‍പം അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ കുഴയ്ക്കുന്നതല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ മത്സരം അല്ല. 

  ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ വശീകരണം അല്ല.

  ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ മായ അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ പിടിവാശി അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ക്രൂരത അല്ല.

 ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ശരീരത്തെ പീഡിപ്പിക്കുന്നത് അല്ല.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അത്ഭുതങ്ങള്‍ അല്ല.
  
ഹേ മനുഷ്യാ!
 ഭക്തി എന്നാല്‍ പുസ്തക പഠിപ്പ് അല്ല.

 ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ പ്രശസ്തി അല്ല.

 ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ ഭാഗ്യം അല്ല.

 ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സ്വപ്നം അല്ല.


 ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സ്നേഹം.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സത്യം.

ഹേ മനുഷ്യാ!
 ഭക്തി എന്നാല്‍ ആധാരം.

 ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ അനുഭവം.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സുഖം.

ഹേ മനുഷ്യാ!
ഭക്തി എന്നാല്‍ സുലഭം.

ഹേ മനുഷ്യാ!
 ഭക്തി എന്നാല്‍ സമാധാനം.


ഹേ മനുഷ്യാ!
 ഭക്തി എന്നാല്‍ ധൈര്യം.

ഹേ മനുഷ്യാ!
 ഭക്തി എന്നാല്‍ ബലം.
  ഹേ മനുഷ്യാ!
 ഭക്തി എന്നാല്‍ ആഹാരം.
ഹേ മനുഷ്യാ!
 ഭക്തി എന്നാല്‍ മാര്‍ഗ്ഗം.
ഹേ മനുഷ്യാ!
നീ അനുഭവിക്കുന്നത് ഭക്തിയാണോ?
നിന്നോടു തന്നെ ചോദിച്ചു നോക്കു.
ഉത്തരം കണ്ടു പിടിക്കു.
നീ അനുഭവിക്കുന്നത് ഭക്തിയാണെങ്കില്‍
വിടാതെ തുടരു.
നീ അനുഭവിക്കുന്നത് ഭക്തി അല്ല എങ്കില്‍
അഭ്യസിക്കു.
ഭക്തി ചെയ്യു..
നേരാം വണ്ണം ചെയ്യു.
അറിഞ്ഞു ചെയ്യു.
മനസ്സിലാക്കി ചെയ്യു. 

Tuesday, February 22, 2011

എനിക്കെന്താണ്?

എനിക്കെന്താണ്?
രാധേകൃഷ്ണാ
ആര് നുണ പറഞ്ഞാലും എനിക്കെന്താണ്?
ഞാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് നല്ലത്.

ആരു കള്ളത്തരം കാണിച്ചാലും എനിക്കെന്താണ്?
ഞാന്‍ സത്യസന്ധനായി ഇരുന്നാല്‍ എനിക്ക് നല്ലത്.

ആരു എന്ത് പാപം ചെയ്താലും എനിക്കെന്താണ്?
ഞാന്‍ പാപം ചെയ്യാത്തതു വരെ എനിക്ക് സ്വൈരം ഉണ്ട്.

ആരു മടിപിടിച്ചിരുന്നാല്‍ എനിക്കെന്തു?
ഞാന്‍ ചുറുചുറുക്കോടെ ഇരുന്നാല്‍ 
ജീവിതത്തില്‍ വിജയിക്കും.

ആരു ആരെക്കുറിച്ചു കുറ്റം പറഞ്ഞാല്‍ എനിക്കെന്തു?
ഞാന്‍ ആരെയും കുറ്റം പറയാതെ ഇരുന്നാല്‍
എന്റെ മനസ്സിന് സമാധാനം കിട്ടും.

ആരു കര്‍ത്തവ്യത്തില്‍ നിന്നും വഴുതിയാല്‍ എനിക്കെന്തു?
ഞാന്‍ എന്റെ കര്‍ത്തവ്യത്തെ കൃത്യമായി 
ചെയ്‌താല്‍ എന്റെ ജീവിതം പ്രകാശിക്കും.

ആരു ഭക്തി ചെയ്തില്ലെങ്കില്‍ എനിക്കെന്താണ്?
എന്റെ ഭക്തി നേരാണെങ്കില്‍ എനിക്ക്
കൃഷ്ണനെ ലഭിക്കും. 


ആര്‍ക്കു അഹംഭാവം ഉണ്ടെങ്കില്‍ എനിക്കെന്താണ്?
എനിക്ക് അഹംഭാവം ഇല്ലാത്തതു വരെ 
ശല്യം ഇല്ല. 

ആരു ദ്രോഹം ചെയ്‌താല്‍ എനിക്കെന്തു?
ഞാന്‍ ആര്‍ക്കും ദ്രോഹം ചിന്തിക്കാത്തത് വരെ
എനിക്ക് നല്ല ഉറക്കം വരും. 


ആരു ഓടിപ്പോയാല്‍ എനിക്കെന്തു?
എന്റെ പ്രശ്നങ്ങളെ കണ്ടു ഞാന്‍ ഓടിയില്ലെങ്കില്‍ 
ഞാന്‍ എല്ലാറ്റിനെയും ജയിക്കും.

ആരു പറ്റിച്ചാല്‍ എനിക്കെന്തു?
ഞാന്‍ മറ്റുള്ളവരെ പറ്റിക്കാതെയിരുന്നാല്‍
എന്റെ ജീവിതത്തില്‍ തോല്‍വിയില്ല.

ആരു നിന്ദിച്ചാല്‍ എനിക്കെന്തു?
എന്റെ കൃഷ്ണന്‍ എന്നെ നിന്ദിക്കാതെ 
ഞാന്‍ ജീവിച്ചാല്‍ അതാണ്‌ ഉത്തമം.


ഇവയൊക്കെ എന്റെ കൃഷ്ണന്‍ എനിക്ക്
പറഞ്ഞു തന്ന രഹസ്യങ്ങള്‍.
എനിക്കാരും നന്മയോ ദൂഷ്യമോ
നല്‍കാന്‍ സാധിക്കില്ല.

ഞാന്‍ തന്നെയാണ് നേരോടെ ജീവിക്കേണ്ടത്.
ഞാന്‍ നേരെയായാല്‍ എന്റെജീവിതം 
നന്നായിരിക്കും.

ഞാന്‍ നേരാകാതവരെ 
എന്റെ ജീവിതവും ശരിയാകില്ല.

എന്നെ നേരെയാക്കാതെ മറ്റുള്ളവരെ 
കുറിച്ച് ഞാന്‍ പറഞ്ഞിട്ട് എന്ത് കാര്യം?
മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?

ഞാന്‍ നേരെയാകാതെ വിടില്ല.
ഞാന്‍ നേരെ ആയാല്‍ എല്ലാം നേരെ ആകും.
ഇത് തന്നെയാണ് എന്റെ താരക മന്ത്രം.


ഞാന്‍ നേരെയായാല്‍ എല്ലാം നേരെയാകും.

Sunday, February 20, 2011

ഞാന്‍ എന്തു ചെയ്യും?

ഞാന്‍ എന്തു ചെയ്യും?
രാധേകൃഷ്ണാ
ഹേ കിളിയെ!
എന്റെ കൃഷ്ണന്റെ മധുരമായ മൊഴികളെ കേട്ടിട്ട്
നീ ചിലച്ചു കൊണ്ടേ ഇരിക്കുന്നോ?
ഹേ കുയിലേ!
എന്റെ കൃഷ്ണന്റെ വേണുഗാനം കേട്ട
സന്തോഷത്തില്‍ ഇങ്ങനെ പാടുകയാണോ?
   
ഹേ മയിലെ!
എന്റെ കൃഷ്ണനെ കണ്ടത് കൊണ്ടു
ഇങ്ങനെ ആനന്ദത്തില്‍ ആടുകയാണോ?

 ഹേ ആനയേ!
നീ എന്റെ കൃഷ്ണനെ കണ്ട സന്തോഷത്തില്‍
ശരീരം തടിച്ചു പോയോ?
ഹേ സിംഹമേ!
എന്റെ കൃഷ്ണന്റെ നടയഴകു കണ്ട ശേഷം
ഇങ്ങനെ നടക്കാന്‍ പഠിച്ചോ?

ഹേ ഋഷഭമേ!
 എന്റെ കൃഷ്ണന്റെ ശരീര കാന്തി കണ്ടത് കൊണ്ടു
നീ ഇങ്ങനെയായി തീര്‍ന്നോ?

ഹേ താമരയെ!
എന്റെ കമലക്കണ്ണന്റെ കണ്ണുകള്‍ കണ്ടിട്ടു
നാണത്തില്‍ ചുവന്നു പോയോ?

ഹേ തുളസിയേ!
നീ എന്റെ കൃഷ്ണന്റെ തിരുമേനിയെ സ്പര്‍ശിച്ചത് കൊണ്ടു
ഇത്രയും സുഗന്ധം പ്രാപിച്ചോ?

ഹേ ആകാശമേ!
എന്റെ കൃഷ്ണന്റെ ശ്യാമള തിരുമേനിയെ ദര്‍ശിച്ചു
തപസ്സു ചെയ്തു നീ നീല നിറം പ്രാപിച്ചോ?

ഹേ മേഘമേ!
എന്റെ കാര്‍മേഘ വര്‍ണ്ണന്റെ കാരുണ്യം കണ്ടു
ഈ കാരുണ്യമയമായ കറുപ്പ് നിറം പ്രാപിച്ചോ?
ഹേ കടലേ!
എന്റെ കൃഷ്ണന്റെ നിന്റെ ഉള്ളില്‍ തേടി തേടി 
നീ ഇത്രയും ആഴമേറിയതായി മാറിയോ?

ഹേ ഭൂമിയെ!
നീ എന്റെ കാമുകന്‍ കണ്ണന്റെ ക്ഷമയെ കണ്ടു
ഇത്രയും ക്ഷമ പ്രാപിച്ചോ?
ഹേ പുഷ്പങ്ങളേ!
നിങ്ങള്‍ എല്ലാവരും കൃഷ്ണന്റെ ചിരി കണ്ടല്ലേ
ഇതു പോലെ ചിരിക്കാന്‍ പഠിച്ചത്? 

ഹേ ചന്ദനമേ!
എന്റെ കൃഷ്ണന്റെ ത്യാഗം അനുഭവിച്ചല്ലേ 
നിന്നെ തേയ്ക്കുന്നവര്‍ക്കും മനം തരുന്നത്!
ഹേ മരങ്ങളെ!
നിങ്ങള്‍ എല്ലാവരും എന്റെ കണ്ണന്റെ തിരുവടി
നിഴലിന്റെ സുഖം അനുഭവിച്ചല്ലേ 
എല്ലാവര്ക്കും നിഴല്‍ നല്‍കുന്നത്?

ഹേ വെള്ളമേ!
എന്റെ പ്രഭുവിന്റെ ആത്മദാഹം ശമിപ്പിക്കുന്ന
രഹസ്യം അറിഞ്ഞത് കൊണ്ടല്ലേ എല്ലാവരുടെയും
ദാഹം ശമിപ്പിക്കാന്‍ പഠിച്ചത്?

ഹേ രാത്രിയേ!
എന്റെ കൃഷ്ണന്റെ കറുപ്പ് നിറം കണ്ടു മയങ്ങിയല്ലേ
നീയും കറുപ്പായത്? 

ഹേ സൂര്യനേ!
എന്റെ സ്വാമി കണ്ണന്റെ പ്രകാശം കൊണ്ടല്ലേ
നീ ലോകത്തില്‍ പ്രകാശം പരത്തുന്നത്?

 ശരി...
എല്ലാവരും കണ്ണനോടു സംബന്ധപ്പെട്ടു
ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നു!

ഇപ്പോള്‍ ഞാന്‍ എന്ത് ചെയ്യും?
നിങ്ങളെ പോലെ കൃഷ്ണനെ കണ്ടിട്ടു 
ഞാന്‍ എന്ത് ചെയ്യണം?

 ആഹാ!
ഞാന്‍ ഒന്നും ചെയ്യാം....
ഞാന്‍ സുഖമായി കൃഷ്ണനെ അനുഭവിക്കും....
നിങ്ങള്‍ക്കുള്ളില്‍ കൃഷ്ണനെ അനുഭവിക്കും...
നിങ്ങളുടെ കൂടെ കൃഷ്ണനെ അനുഭവിക്കും....


എന്നെ കൊണ്ടു ഇത് മാത്രമേ സാധിക്കു...
ഹയ്യാ! എനിക്ക് ഇത് മതിയല്ലോ...
ഞാന്‍ എന്റെ കൃഷ്ണനെ അനുഭവിക്കുമല്ലോ.....

Saturday, February 19, 2011

നിന്റെ കുഞ്ഞാണ്.

നിന്റെ കുഞ്ഞാണ്.
രാധേകൃഷ്ണാ
കൃഷ്ണാ!
ഞാന്‍ എത്ര തെറ്റുകള്‍ ചെയ്താലും
നിന്റെ കുഞ്ഞാണ്!  

കൃഷ്ണാ!
ഞാന്‍ എത്ര മോശമായവനായാലും 
നിന്റെ കുഞ്ഞാണ്! 
കൃഷ്ണാ!
ഞാന്‍ ലോകത്തിലെ ഏറ്റവും മോശമായ
പാപിയായാലും
നിന്റെ കുഞ്ഞാണ്! 
കൃഷ്ണാ!
 ഞാന്‍ അറിവൊന്നും ഇല്ലാതെ വിഡ്ഢിയാണെങ്കിലും
നിന്റെ കുഞ്ഞാണ്!   
കൃഷ്ണാ!
 ഞാന്‍ നിന്നെ വിശ്വസിച്ചില്ലെങ്കിലും
നിന്റെ കുഞ്ഞാണ്! 
കൃഷ്ണാ!
 ഞാന്‍ നിന്നെ നിന്ദ്യമായി ചിന്തിച്ചാലും
നിന്റെ കുഞ്ഞാണ്!  
 
കൃഷ്ണാ!
 ഞാന്‍ കാമ പിശാചായി ഇരുന്നാലും
നിന്റെ കുഞ്ഞാണ്! 
  
കൃഷ്ണാ!
 എനിക്ക് ജീവിക്കാന്‍ അറിയില്ലെങ്കിലും 
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
 ഞാന്‍ എല്ലാവിധത്തിലും വ്യര്‍ത്ഥമാണെങ്കിലും
നിന്റെ കുഞ്ഞാണ്!  

കൃഷ്ണാ!
ഞാന്‍ എന്റെ കടമകളില്‍ നിന്നും തെറ്റിയാലും
നിന്റെ കുഞ്ഞാണ്! 
കൃഷ്ണാ!
 ഞാന്‍ അസൂയ രാക്ഷസനായിരുന്നാലും 
നിന്റെ കുഞ്ഞാണ്!   

കൃഷ്ണാ!
ഞാന്‍ അഹംഭാവ അസുരനായിരുന്നാലും 
നിന്റെ കുഞ്ഞാണ്!
കൃഷ്ണാ!
 ഞാന്‍ അലസന്മാരുടെ രാജനായിരുന്നാലും
നിന്റെ കുഞ്ഞാണ്! 
കൃഷ്ണാ!
 ഞാന്‍ എല്ലാ വിധത്തിലും കുറ്റം നിരഞ്ഞവനാണ്!
നീയോ ഒരു കുറ്റവും ഇല്ലാത്തവന്‍. എന്നാലും
ഞാന്‍ നിന്റെ കുഞ്ഞാണ്!

ഞാന്‍ നിന്റെ കുഞ്ഞ്!!!!
ഇതൊന്നു മാത്രമാണ് എന്റെ ബലം!
ഇത് മാത്രം എന്റെ സമാധാനം!!

ഇത് മാത്രം ആശ്രയിച്ചു ഞാന്‍ ജീവിക്കുന്നു!

ഈ കുഞ്ഞിനെ രക്ഷിക്കു!
എല്ലാ സമയത്തും രക്ഷിക്കു!
എല്ലായിടത്തും രക്ഷിക്കു!
എല്ലാ വിഷയങ്ങളില്‍ നിന്നും രക്ഷിക്കു!
എല്ലാവരില്‍ നിന്നും രക്ഷിക്കു!
എന്നെന്നും രക്ഷിക്കു!

ആദ്യം എന്നില്‍ നിന്നും എന്നെ രക്ഷിക്കു!
 
നിന്റെ കുഞ്ഞിനെ രക്ഷിക്കു!
 എനിക്ക് ഭക്തിയില്ല!
ഞാന്‍ കൃത്യമായി നാമജപം ചെയ്യുന്നില്ല!
എനിക്ക് കര്‍മ്മ യോഗം അറിയില്ല!
ഞാന്‍ ആത്മാവ് എന്നാ ചിന്ത ഇല്ല!
നീ അല്ലാതെ എനിക്ക് വേറെ ഗതിയുമില്ല!

 അത് കൊണ്ടു കൃഷ്ണാ നീ അല്ലാതെ വേറെ
ആര് ഈ കുഞ്ഞിനെ സ്വീകരിക്കും?
നീ തന്നെ പറയു...

അത് കൊണ്ടു കൃഷ്ണാ നീ തന്നെ
നിന്റെ കുഞ്ഞിനെ രക്ഷിക്കു! 

Tuesday, February 15, 2011

വിജയിച്ചേ അടങ്ങു!

വിജയിച്ചേ അടങ്ങു!
രാധേകൃഷ്ണാ 

വിജയിക്കും....
എന്റെ അഹംഭാവമേ...
നിന്നെ ഞാന്‍ വിജയിക്കും.

വിജയിക്കും....
 എന്റെ അസൂയയെ...
നിന്നെ ഞാന്‍ വിജയിക്കും...
 വിജയിക്കും....
എന്റെ ഭയമേ...
നിന്നെ ഞാന്‍ വിജയിക്കും.
 
വിജയിക്കും...
എന്റെ സംശയമേ...
  നിന്നെ ഞാന്‍ വിജയിക്കും...

വിജയിക്കും... 
എന്റെ സ്വാര്‍ത്ഥതയേ...
നിന്നെ ഞാന്‍ വിജയിക്കും...
 

വിജയിക്കും... 
എന്റെ കുഴപ്പമേ...
നിന്നെ ഞാന്‍ വിജയിക്കും...

വിജയിക്കും...
എന്റെ അശ്രദ്ധയെ... 
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ സ്വയ സഹതാപമേ... 
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും...
എന്റെ പരാജയ ചിന്തയെ.. 
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും... 
എന്റെ പാപമേ...
നിന്നെ ഞാന്‍ വിജയിക്കും...

വിജയിക്കും... 
എന്റെ പൂര്‍വ ജന്മ കര്‍മ വിനയേ...
നിന്നെ ഞാന്‍ വിജയിക്കും...

വിജയിക്കും... 
എന്റെ ദുഷിച്ച ചിന്തയേ...
നിന്നെ ഞാന്‍ വിജയിക്കും...

വിജയിക്കും... 
എന്റെ അജ്ഞാനമേ...
നിന്നെ ഞാന്‍ വിജയിക്കും...


വിജയിക്കും... 
എന്നെ പിടിച്ചിരിക്കുന്ന രോഗങ്ങളേ...
നിങ്ങളെ ഞാന്‍ വിജയിക്കും...
വിജയിക്കും... 
എന്റെ കാമമേ...
നിന്നെ ഞാന്‍ വിജയിക്കും...

വിജയിക്കും... 
എന്റെ കൊപമേ...
നിന്നെ ഞാന്‍ വിജയിക്കും...
വിജയിക്കും... 
എന്നെ നശിപ്പിക്കുന്ന ഗുണങ്ങളേ...
നിങ്ങളെ ഞാന്‍ വിജയിക്കും...
തീര്‍ച്ചയായും വിജയിക്കും...
ഇത് തെറ്റിക്കില്ല...
ഇതില്‍ തോല്‍ക്കില്ലാ...

കൃഷ്ണന്‍ എന്റെ കൂടെ ഉണ്ട്...
നാമജപം എന്റെ കൂടെ ഉണ്ട്...
ഗുരു അനുഗ്രഹം ഉണ്ട്....

അതുകൊണ്ടു സംശയമേയില്ല...
ഞാന്‍ വിജയിക്കും...
വിജയിച്ചേ തീരു....

Sunday, February 13, 2011

കൊള്ളയടിക്കാന്‍ വരൂ...

കൊള്ളയടിക്കാന്‍ വരൂ...
രാധേകൃഷ്ണാ
ആനന്ദം വേണോ?
തിരുവനന്തപുരം വരൂ.....
സ്വൈരം വേണോ?
തിരുവനന്തപുരം വരൂ....
ജ്ഞാനം വേണോ?
തിരുവനന്തപുരം വരൂ....
വൈരാഗ്യം വേണോ?
തിരുവനന്തപുരം വരൂ.....
 
ഭക്തി വേണോ?
തിരുവനന്തപുരം വരൂ.....
മഹാത്മാക്കളെ ദര്‍ശനം ചെയ്യണമോ?
തിരുവനന്തപുരം വരൂ.....
 
അഹംഭാവത്തെ നശിപ്പിക്കണമോ?
തിരുവനന്തപുരം വരൂ.....
  
സ്വാര്‍ത്ഥതയെ കൊല്ലണമോ?
തിരുവനന്തപുരം വരൂ.....

ലോകം തന്നെ മറക്കണോ?
തിരുവനന്തപുരം വരൂ.....
ദുരിതങ്ങളെ കളയണോ?
തിരുവനന്തപുരം വരൂ.....
കര്‍മ്മ വിനകളെ ഇല്ലാതാക്കണോ?
 തിരുവനന്തപുരം വരൂ.....
പാപങ്ങളെ ഇറക്കണമോ?
തിരുവനന്തപുരം വരൂ.....
നിന്നെ അറിയണമോ?
തിരുവനന്തപുരം വരൂ.....

ഭാഗവതം മനസസിലാകണമോ?
തിരുവനന്തപുരം വരൂ.....

രാമായണം മനസസിലാകണമോ?
  തിരുവനന്തപുരം വരൂ.....

വൈകുണ്ഠം അനുഭവിക്കണമോ?
 തിരുവനന്തപുരം വരൂ.....

കൃഷ്ണന്‍ വേണോ?
തിരുവനന്തപുരം വരൂ.....

ഇന്ന് തന്നെ വരൂ...
ഇപ്പോള്‍ തന്നെ വരൂ...
ഉടനെ തന്നെ വരൂ...
ഓടി വരൂ.....
വരൂ....വരൂ....വരൂ...

എന്റെ അനന്തപത്മനാഭന്റെ ആനന്ദപുരം വരൂ...

എന്റെ രാജാധിരാജന്റെ അന്തപുരം വരൂ....

എന്റെ ദേവാദിദേവന്റെ സുന്ദരപുരം വരൂ...

എന്റെ പ്രിയപത്മനാഭന്റെ അനുഗ്രഹപുരം വരൂ....


ആനന്ദം അനുഭവിക്കാന്‍ വരൂ....
സുന്ദരനെ ആസ്വദിക്കാന്‍ വരൂ...
അനുഗ്രഹം വാങ്ങാന്‍ വരൂ...
ജീവിതം സഫലമാക്കാന്‍ വരൂ....
ജീവിതത്തില്‍ വിജയിക്കാന്‍ വരൂ...
ജീവിതത്തെ തന്നെ ജയിക്കാന്‍ വരൂ...
പത്മനാഭനെ ദര്‍ശിക്കാന്‍ വരൂ...
ഫലം പ്രാപിക്കാന്‍ വരൂ.....
വൈകുണ്ഠം കാണാന്‍ വരൂ...
സര്‍വൈശ്വര്യം നേടാന്‍ വരൂ...
 
തിരുവനന്തപുരം വരൂ...
തീരും രോഗവിനകള്‍ എല്ലാം....

തിരുവനന്തപുരം വരൂ...
യമദൂതര്‍കളെ തുരത്താം വരൂ.. 

തിരുവനന്തപുരം വരൂ...
പുണ്യം നേടാം വാ...
തിരുവനന്തപുരം വരൂ...
അമരരാകാം വരൂ...
തിരുവനന്തപുരം വരൂ...
അനന്തപത്മനാഭാനെ പുണരാന്‍ വരൂ...

തിരുവനന്തപുരം വരൂ...
അനന്തപത്മനാഭന്റെ കൈ പിടിക്കാന്‍ വരൂ..
 
തിരുവനന്തപുരം വരൂ...
അനന്തപത്മനാഭന്റെ തിരുവടി തൊഴാന്‍ വരൂ..,

തിരുവനന്തപുരം വരൂ...
അനന്തപത്മനാഭന്റെ ചെഞ്ചുണ്ടു രുചിക്കാന്‍ വരൂ...

 
തിരുവനന്തപുരം വരൂ...
അനന്തപത്മനാഭന്റെ കേളി കാണാന്‍ വരൂ...

തിരുവനന്തപുരം വരൂ...
അനന്തപത്മനാഭന്റെ ഉത്സവം കാണാന്‍ വരൂ..

തിരുവനന്തപുരം വരൂ...
അനന്തപത്മനാഭനു നിന്നെ നല്‍കി
 അനന്തപത്മനാഭാനെ കൊള്ളയടിക്കാന്‍ വരൂ...

Thursday, February 10, 2011

അനന്തപത്മനാഭാ..

അനന്തപത്മനാഭാ..
രാധേകൃഷ്ണാ
അനന്തപത്മനാഭാ!
എന്‍റെ നായകനേ!

അനന്തപത്മനാഭാ!
എന്‍റെ കാമുകനേ!
അനന്തപത്മനാഭാ!
എന്‍റെ രക്ഷകനേ!

അനന്തപത്മനാഭാ!
എന്‍റെ പിതാവേ!

അനന്തപത്മനാഭാ!
എന്‍റെ ജനനിയെ!

അനന്തപത്മനാഭാ!
എന്‍റെ ഓമനയേ!
അനന്തപത്മനാഭാ!
എന്‍റെ സഹോദരനേ!
 
അനന്തപത്മനാഭാ!
എന്‍റെ സഹോദരിയേ!
 
അനന്തപത്മനാഭാ!
എന്‍റെ സുഹൃത്തേ!
 
അനന്തപത്മനാഭാ!
എന്‍റെ ആവശ്യമേ!
 
അനന്തപത്മനാഭാ!
എന്‍റെ ജീവനേ!
 
അനന്തപത്മനാഭാ!
എന്‍റെ മകനേ!
  
അനന്തപത്മനാഭാ!
എന്‍റെ ദൈവമേ!
 
അനന്തപത്മനാഭാ!
എന്‍റെ ജീവിതമേ!
 
അനന്തപത്മനാഭാ!
എന്‍റെ രഹസ്യമേ!
 
അനന്തപത്മനാഭാ!
എന്‍റെ പ്രിയനേ!
 
അനന്തപത്മനാഭാ!
എന്‍റെ അമൃതമേ!
 
അനന്തപത്മനാഭാ!
എന്‍റെ ആഹാരമേ!
  
അനന്തപത്മനാഭാ!
എന്‍റെ ആധാരമേ!
 
അനന്തപത്മനാഭാ!
എന്‍റെ കുടുംബമേ! 
 
അനന്തപത്മനാഭാ!
എന്‍റെ ലോകമേ!
  
അനന്തപത്മനാഭാ!
എന്‍റെ മോക്ഷമേ!
 
അനന്തപത്മനാഭാ!
എന്‍റെ ആനന്ദമേ!
 
അനന്തപത്മനാഭാ!
എന്‍റെ ശക്തിയേ!
 
അനന്തപത്മനാഭാ!
എന്‍റെ അഭ്യുദയകാംക്ഷിയേ!
 
അനന്തപത്മനാഭാ!
എന്‍റെ സുന്ദരനേ!
 
അനന്തപത്മനാഭാ!
എന്‍റെ കണ്ണേ!
 
അനന്തപത്മനാഭാ!
  എന്‍റെ കണ്‍മണിയേ!
 
അനന്തപത്മനാഭാ!
എന്‍റെ കണ്ണനേ!
 
അനന്തപത്മനാഭാ!
എന്‍റെ നിധിയേ!
 
അനന്തപത്മനാഭാ!
എന്‍റെ കാമുകിയേ!
 
അനന്തപത്മനാഭാ!
എന്‍റെ പിതാമഹനേ!
 
അനന്തപത്മനാഭാ!
എന്‍റെ വംശമേ!
 
അനന്തപത്മനാഭാ!
എന്‍റെ ധൈര്യമേ!
 
അനന്തപത്മനാഭാ!
എന്‍റെ പ്രാണനേ!
 
അനന്തപത്മനാഭാ!
എന്‍റെ അനന്തപത്മനാഭാ!
 
അനന്തപത്മനാഭാ!
നിന്നെ കുറിച്ചു ഓര്‍ക്കുന്നത് തന്നെ ഒരു സുഖം!
 
അനന്തപത്മനാഭാ!
നിന്നെ കുറിച്ചു പറയുന്നത് തന്നെ ഒരു സുഖം!

അനന്തപത്മനാഭാ!
നിന്നെ ചുറ്റി പറ്റി ഒരു ജീവിതം....
നിന്നെ തന്നെ ചിന്തിച്ചു ഒരു ജീവിതം....
നിനക്കു വേണ്ടി ഒരു ജീവിതം...
നിന്നെ ആധാരമാക്കി ഒരു ജീവിതം....

ഇതു മതി... എന്‍റെ
അനന്തപത്മനാഭാ!
എന്‍റെ അനന്തപത്മനാഭാ!

Wednesday, February 9, 2011

കിച്ചാ! കിച്ചാ!

കിച്ചാ! കിച്ചാ!
രാധേകൃഷ്ണാ
കിച്ചാ! കിച്ചാ!
ലഡ്ഡു കിച്ചാ!

കിച്ചാ! കിച്ചാ! 
പട്ടുക്കിച്ചാ!

  കിച്ചാ! കിച്ചാ! 
കുഞ്ഞ് കിച്ചാ!

  കിച്ചാ! കിച്ചാ
സുന്ദര കിച്ചാ!

കിച്ചാ! കിച്ചാ! 
മിടുക്കന്‍ കിച്ചാ!

 കിച്ചാ! കിച്ചാ! 
ഉണ്ണി കിച്ചാ!
കിച്ചാ! കിച്ചാ!  
ചെല്ല കിച്ചാ!

 കിച്ചാ! കിച്ചാ
 തടിച്ച കിച്ചാ!

 കിച്ചാ! കിച്ചാ!
കറുത്ത കിച്ചാ! 

കിച്ചാ! കിച്ചാ! 
ഞങ്ങളുടെ കിച്ചാ!

കിച്ചാ! കിച്ചാ! 
nammaLute കിച്ചാ!
 
കിച്ചാ! കിച്ചാ!
രാധേകിച്ചാ!

കിച്ചാ! കിച്ചാ!
വാ...വാ...കിച്ചാ!

കിച്ചാ! കിച്ചാ!
ഓടിവാ....കിച്ചാ!

കിച്ചാ! കിച്ചാ!
കളിക്കാന്‍ വാ കിച്ചാ!

കിച്ചാ! കിച്ചാ!
അമ്മം ഉണ്ണാന്‍ വാ കിച്ചാ!

കിച്ചാ! കിച്ചാ!
നിന്നെ താ....കിച്ചാ!

കിച്ചാ! കിച്ചാ!
എന്നെ എടുത്തുകൊള്ളു കിച്ചാ!

കിച്ചാ! കിച്ചാ! 
എന്‍റെ കൂടെ ഇരിക്കു കിച്ചാ!

കിച്ചാ! കിച്ചാ! 
എന്നോട് സംസാരിക്കു കിച്ചാ!

കിച്ചാ! കിച്ചാ!
എനിക്കു നീ വേണം...കിച്ചാ!

കിച്ചാ! കിച്ചാ! 
കിച്ചാ! കിച്ചാ! 

ഹയ്യാ! കിച്ചാ വന്നല്ലോ....
എനിക്കു മുത്തം തന്നല്ലോ...
ഞാന്‍ അവന്‍റെ കൂടെ കളിക്കാന്‍ പോകുന്നു.....   

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP