ജീവിച്ചു കാണിക്കു!
ജീവിച്ചു കാണിക്കു!
രാധേകൃഷ്ണ
ഭൂമിയില്‍ വിതയ്ക്കപ്പെടുന്ന വിത്ത് പോലും
എതിര്‍പ്പിനെ അതിജീവിച്ചു മുളയ്ക്കുന്നു.
ഓരോദിവസവും കാട്ടില്‍ സിംഹത്താല്‍
കൊല്ലപ്പെട്ടേക്കാവുന്ന സ്ഥിതിയില്‍ ജീവിക്കുന്ന
മാന്‍പേട പോലും പ്രശ്നങ്ങളെ
അതിജീവിക്കുന്നു.
ഭക്ഷണത്തിനായി വലിയ മത്സ്യങ്ങളാല്‍
വിഴുങ്ങപ്പെട്ടേക്കാവുന്ന ചെറു മത്സ്യങ്ങള്‍
പോലും പുലമ്പാതെ ജീവിക്കുന്നു.
മനുഷ്യരാല്‍ ഏതു നിമിഷവും വെട്ടപ്പെട്ടേക്കാവുന്ന
മരങ്ങള്‍ പോലും നിവര്‍ന്നു നില്‍ക്കുന്നു.
ഓരോ ദിവസവും ഭക്ഷണത്തിനായി പല
മൈലുകള്‍ പറക്കേണ്ട പക്ഷികള്‍ പോലും
മനസ്സ് മടുക്കാതെ പ്രയത്നിക്കുന്നു!
ചെറിയ ശരീരവും പല പ്രയാസങ്ങളും
നേരിടേണ്ട നിര്‍ബ്ബന്ധതിലുള്ള ഉറുമ്പുകള്‍
പോലും തളര്‍ന്നു പോകാതെ
ജീവിച്ചു കാണിക്കുന്നു.
വെള്ളമേ ഇല്ലാത്ത മരുഭൂമിയില്‍
ജീവിക്കേണ്ടി വരുന്ന ഒട്ടകങ്ങളും
എങ്ങോട്ടും ഓടി പോകാതെ അവിടെ
തന്നെ ജീവിച്ചു കാണിക്കുന്നു.
ഒരേ ഒരുനാള്‍ മാത്രം ജീവിതം ഉള്ള
എത്രയോ ജീവികള്‍ പോലും ആ
ഒരു ദിവസം നേരാം വണ്ണം
ജീവിക്കുന്നു.
ഇങ്ങനെ എത്രയോ കോടി ജീവജാലങ്ങള്‍
ലോകത്തില്‍ ജീവിക്കുന്നുണ്ടെങ്കില്‍
നിനക്കു ജീവിക്കാന്‍ സാധിക്കുകയില്ലേ!
എന്തായാലും ജീവിതം ജീവിച്ചു തന്നെ
തീര്‍ക്കണം..
അപ്പോള്‍ എന്തിനു പുലമ്പികൊണ്ടു ജീവിക്കുന്നു?
എന്തിനു വെറുത്തു കൊണ്ടു ജീവിക്കുന്നു?
എന്തിനു അതില്‍ നിന്നും രക്ഷപ്പെടാന്‍
നോക്കുന്നു?
എന്തിനു അതു കരഞ്ഞു കൊണ്ടു കഴിക്കുന്നു?
സന്തോഷത്തോടെ ജീവിച്ചു കൂടെ...
ഇതു നിന്റെ ജീവിതം
ആനന്ദത്തോടെ ജീവിച്ചു കാണിക്കു..
കൃഷ്ണ ഭക്തിയോടെ ജീവിച്ചു കാണിക്കു..
കൃഷ്ണന്റെ സന്തോഷത്തിനായി ജീവിച്ചു കാണിക്കു..
ജീവിച്ചു കാണിക്കു...
നിന്നാല്‍ സാധിക്കും...
ചെറിയ ശരീരവും പല പ്രയാസങ്ങളും
നേരിടേണ്ട നിര്‍ബ്ബന്ധതിലുള്ള ഉറുമ്പുകള്‍
പോലും തളര്‍ന്നു പോകാതെ
ജീവിച്ചു കാണിക്കുന്നു.
വെള്ളമേ ഇല്ലാത്ത മരുഭൂമിയില്‍
ജീവിക്കേണ്ടി വരുന്ന ഒട്ടകങ്ങളും
എങ്ങോട്ടും ഓടി പോകാതെ അവിടെ
തന്നെ ജീവിച്ചു കാണിക്കുന്നു.
ഒരേ ഒരുനാള്‍ മാത്രം ജീവിതം ഉള്ള
എത്രയോ ജീവികള്‍ പോലും ആ
ഒരു ദിവസം നേരാം വണ്ണം
ജീവിക്കുന്നു.
ഇങ്ങനെ എത്രയോ കോടി ജീവജാലങ്ങള്‍
ലോകത്തില്‍ ജീവിക്കുന്നുണ്ടെങ്കില്‍
നിനക്കു ജീവിക്കാന്‍ സാധിക്കുകയില്ലേ!
എന്തായാലും ജീവിതം ജീവിച്ചു തന്നെ
തീര്‍ക്കണം..
അപ്പോള്‍ എന്തിനു പുലമ്പികൊണ്ടു ജീവിക്കുന്നു?
എന്തിനു വെറുത്തു കൊണ്ടു ജീവിക്കുന്നു?
എന്തിനു അതില്‍ നിന്നും രക്ഷപ്പെടാന്‍
നോക്കുന്നു?
എന്തിനു അതു കരഞ്ഞു കൊണ്ടു കഴിക്കുന്നു?
സന്തോഷത്തോടെ ജീവിച്ചു കൂടെ...
ഇതു നിന്റെ ജീവിതം
ആനന്ദത്തോടെ ജീവിച്ചു കാണിക്കു..
കൃഷ്ണ ഭക്തിയോടെ ജീവിച്ചു കാണിക്കു..
കൃഷ്ണന്റെ സന്തോഷത്തിനായി ജീവിച്ചു കാണിക്കു..
ജീവിച്ചു കാണിക്കു...
നിന്നാല്‍ സാധിക്കും...
നീയും ക്ഷമയോടെ ഇരിക്കു...
0 comments:
Post a Comment