Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, January 6, 2010

അവതാരം...


അവതാരം...
രാധേകൃഷ്ണ
ഭഗവാന്‍ കൃഷ്ണന്‍ ധര്‍മ്മത്തെ സ്ഥാപിക്കാനും 
അധര്‍മ്മത്തെ നശിപ്പിക്കാനും യുഗങ്ങള്‍ തോറും 
അവതരിക്കുന്നു.

ഒരു യുഗത്തില്‍ മീനായി വന്നു. 
ഒരു സമയത്തില്‍ ആമയായി വന്നു.
ഒരു കാലത്ത് വരാഹമായി വന്നു. 
ഒരു സന്ദര്‍ഭത്തില്‍ നരസിംഹനായി വന്നു.

ഒരു നേരത്ത് വാമനനായി വന്നു.
ഒരു ആവശ്യത്തിന്‍ പേരില്‍ 
പരശുരാമാനായി വന്നു.
ഒരു ആവേശത്തില്‍ രാമനായി വന്നു.
ഒരു ആവശ്യത്തിനു ഹയഗ്രീവനായി വന്നു.
ഒരു രഹസ്യത്തിനു മോഹിനിയായി വന്നു.
ഒരു വെമ്പലിനു സനത്കുമാരന്മാരായി വന്നു.
ഒരു മോഹത്തില്‍ വേദവ്യാസരായി വന്നു.
ഒരു കണക്കു കൂട്ടലില്‍ കപിലരായി വന്നു.
ഒരു കോപത്തില്‍ നര നാരായണനായി വന്നു.
ഒരു കൃപയില്‍ ശ്രീ ഹരിയായി വന്നു.
ഒരു ചിന്തനയില്‍ ശുക ബ്രഹ്മമായി വന്നു.
ഒരു തിരക്കില്‍ ധന്വന്തരിയായി വന്നു.
ഒരു കാരണത്തിന് വിഷ്ണുവായി വന്നു.
ഒരു പ്രേമയില്‍ കൃഷ്ണനായി വന്നു.


ഇതു പോലെ പല കോടി അവതാരങ്ങള്‍ 
കൃഷ്ണന്‍ എടുത്തു കഴിഞ്ഞു.
ഇനിയും പലകോടി അവതാരങ്ങള്‍
 ഇപ്പോള്‍ എടുത്തിരിക്കുന്നു.
കലിയുഗത്തിലും പല അവതാരങ്ങള്‍ ഉണ്ട്


മനുഷ്യ രൂപമല്ലാതെ കലിയുഗത്തില്‍
എത്രയോ പ്രാവശ്യം ഈ ഭൂമിയില്‍
വന്നിട്ടുണ്ട്.


നാരായണ തീര്‍ത്ഥരുടെ വയറു വേദന 
മാറ്റാന്‍ വെള്ള പന്നിയായി ഒരിക്കല്‍ വന്നു.

ഏകാനാഥരോടു ഗംഗാ ജലം വാങ്ങി കുടിക്കാന്‍
മരുഭൂമിയില്‍ കഴുതയുടെ രൂപത്തില്‍ വന്നു.

ഹാഥീറാം ബാവാജീയെ നിരൂപിക്കാന്‍
കാരാഗൃഹത്തില്‍ ആനയുടെ രൂപത്തില്‍ വന്നു.

നാമദേവരോടു റൊട്ടിയും, നെയ്യ് കലര്‍ന്ന 
പഞ്ചസാരയും വാങ്ങി കഴിക്കാന്‍
നായയുടെ രൂപത്തില്‍ വന്നു.

കനകദാസരുടെ ഭക്തിയെ തെളിയിക്കാന്‍
ഭക്ത കൂട്ടത്തിന്റെ മധ്യത്തില്‍ 
ഒരു പാമ്പായി വന്നു.

കര്‍മ്മഡാ ദേവിയുടെ ചാരിത്ര്യത്തെ ഒരു
മ്ളേഛനില്‍ നിന്നും രക്ഷിക്കാന്‍ 
സിംഹമായി വന്നു.


വാദിരാജരുടെ ഭക്തിയില്‍ മയങ്ങി 
വയലില്‍ കളിക്കുന്ന കുതിരയായി വന്നു.
തുക്കാറാമിനെ ആലിംഗനം ചെയ്തു അദ്ദേഹത്തിന്റെ
ഭക്തിയെ കാണാന്‍ ഒരു

കാളസര്‍പ്പമായി വന്നു


ഭക്ത വേഷമിട്ട പാപിയില്‍ നിന്നും
സുരസുരീയെ രക്ഷിക്കാന്‍ പുലിയായി വന്നു.
 പൂന്താനത്തിന്റെ കാപട്യമില്ലാത്ത ഭക്തിയെ 
മറ്റുള്ളവര്‍ മനസ്സിലാക്കാന്‍ എരുമയായി വന്നു.

ഇനിയും എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ
അവതാരം എടുത്തിട്ടുണ്ട്..
ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് 
ഗോപാലവല്ലിയുടെ താപം തീര്‍ക്കാന്‍ 
ചന്ദ്രഭാഗ നദിക്കരയില്‍ പശുവിന്റെ
രൂപത്തില്‍ വന്നു.


ഓരോ ദിവസവും ഓരോ ഇടത്തില്‍ 
ഓരോ വേഷത്തില്‍ കൃഷ്ണന്‍ 
അവതരിച്ചു കൊണ്ടേ ഇരിക്കുന്നു.

 പല സന്ദര്‍ഭങ്ങളില്‍ നീയാണ്
കൈ വിട്ടു കളഞ്ഞത്.
ഇനിയെങ്കിലും ഭക്തിയോടെ ലോകത്തില്‍ 
ചുറ്റി നടക്കു.
ഒരു ദിവസം നിന്റെ കൃഷ്ണന്‍ നിനക്കായി 
എടുക്കുന്ന അവതാരം നീ കണ്ടേ  തീരു..
എന്ന് വെച്ചു ഭാവനയില്‍ മയങ്ങരുതു. 

കൃഷ്ണ നാമ ജപത്തോടെ, വിരഹത്തോടെ 

ദൃഡമായ  ഭക്തിയോടെ വിനയത്തോടെ 
ലോകത്തില്‍ ജീവിക്കു...
ഒരു ദിവസം നീയും കാണും...


0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP