Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, January 20, 2010

ശതമാനം ഭവ!



ശതമാനം ഭവ!
100 - നീണാള്‍ വാഴട്ടെ!
100 - നീണാള്‍ വളരട്ടെ!
നൂറു എന്ന അക്കം വളരെ വിശേഷപ്പെട്ടതാണ്!
ലൌകീകമായ കാര്യങ്ങളിലും നൂറു വളരെ
വിശേഷമായി പറയപ്പെടുന്നു!
കണക്കിന് നൂറ്റുക്ക് നൂറു വാങ്ങുക എന്നതാണ്
പ്രധാനം!
തരത്തിലും നാം നൂറു ശതമാനം
എന്നത് വിശേഷമായി കരുതുന്നു!
 നാം ഒരാളെ വിചാരിച്ചിരിക്കുമ്പോള്‍ അവര്‍ 
വന്നാല്‍ ഉടനെ 'നൂറു വയസ്സ്' എന്ന് നാം പറയും!
ഹിന്ദു ധര്‍മ്മത്തിലും നൂറു ഒരു പ്രധാന 
സ്ഥാനം വഹിക്കുന്നു!
ആത്മീയമായി നൂറു എങ്ങനെ എന്ന് നോക്കാം!
വേദം 'ശതമാനം ഭവതി' എന്ന് നൂറു
വയസ്സ് വരെയിരിക്കാന്‍ വാഴ്ത്തുന്നു!
ശ്രീരാമന്‍ ആഞ്ചനേയര്‍ക്ക് 108 ഉപനിഷത്തുകള്‍
ഉപദേശിച്ചു എന്ന് മുക്തികോപനിഷത്തില്‍
കാണുന്നു!
ശ്രീകൃഷ്ണന്‍ ധൃതരാഷ്ട്രരുടെ 100 പുത്രന്മാരെ 
വധിച്ചു പാണ്ഡവരെ വാഴിച്ചു!
വൈഷ്ണവ ദിവ്യ ദേശങ്ങളും 108 എണ്ണമുണ്ട്!
മുതലാഴ്വാര്‍കള്‍ ഭഗവാനെക്കുറിച്ചു
നൂറു പാസുരം വീതം നൂറ്റന്താതിയായി പാടി!
തിരുമഴിശൈ ആള്‍വാര്‍ തന്റെ ഭഗവത് അനുഭവത്തെ 
120 പാസുരങ്ങളില്‍ തിരുച്ചന്തവൃത്തമായി 
പാടി സമര്‍പ്പിച്ചു!
സ്വാമി നമ്മാഴ്വാര്‍ "തിരുവൃത്തം" എന്ന്
ഋഗ്വേദസാരത്തെ 100 പാസുരങ്ങളില്‍ പാടി!

കുലശേഖര ആള്‍വാര്‍ പെരുമാള്‍ തിരുമൊഴി
എന്ന പേരില്‍ 105 പാസുരങ്ങള്‍ പാടി!
ഗോദാ നാച്ചിയാര്‍ തന്റെ പ്രേമത്തെ 143 
പാസുരങ്ങളില്‍ നാച്ചിയാര്‍ തിരുമോഴിയായി
പാടി "ഒരു നൂറ്റി നാര്‍പ്പത്തി മൂന്റുരൈത്താള്‍
വാഴിയെ" എന്ന വാഴ്ത്തുനാമം പ്രാപിച്ചു!
ആണ്ടാള്‍ തിരുമാലിരുഞ്ചോല നമ്പിക്കു 
100 'തടാ' അക്കാര അടിശിലും (നെയ്പ്പായസം)
100 തടാ വെണ്ണയും കൊടുക്കാം എന്ന്
പ്രാര്‍ത്ഥിച്ചിരുന്നു!
തിരുമങ്കൈ ആള്‍വാര്‍ തിരുനറയൂര്‍ നമ്പിയെക്കുറിച്ചു 
100 പാസുരങ്ങള്‍ പെരുമാള്‍ തിരുമൊഴിയില്‍
പാടി ആനന്ദിച്ചു!
കമ്പര്‍ "ശടഗോപ നൂറ്റന്താതി" എന്ന്
നമ്മാള്‍വാരേ കുറിച്ച് 100 പാസുരങ്ങള്‍ പാടിയ
ശേഷം മാത്രം 'കമ്പരാമായണം' ശ്രീരംഗത്തില്‍
അരങ്ങേറ്റി!
സ്വാമി രാമാനുജര്‍ തിരുമാലിരുഞ്ചോല നമ്പിക്കു 
100 തടാ അക്കാര അടിശിലും, വെണ്ണയും സമര്‍പ്പിച്ചു
ആണ്ടാളുടെ 'നം കോവില്‍ അണ്ണന്‍' ആയി!
തിരുവരംഗത്ത്‌ അമുതനാര്‍ സ്വാമി രാമാനുജരുടെ
മഹത്വത്തെ 'രാമാനുജ നൂറ്റന്താതി' എന്ന 
പേരില്‍ 108 പാസുരങ്ങളായി പാടി!
മഹാരാജാ സ്വാതി തിരുനാള്‍ 
അനന്തപത്മനാഭ സ്വാമിയുടെ ലീലകളെ
പത്മനാഭ ശതകം എന്ന് 100 ശ്ലോകങ്ങളില്‍
പാടി!
നിഗമാന്ത മഹാ ദേശികര്‍ തിരുമല
തിരുപ്പതി ശ്രീനിവാസന്റെ കാരുണ്യത്തെ 
ദയാ ശതകം എന്ന പേരില്‍ 100 
ശ്ലോകങ്ങളില്‍ പ്രശംശിച്ചു!
പൂന്താനം ശ്രീ കൃഷ്ണ ലീലകളെ
'ഹരി സ്തോത്രം' എന്ന് 108 ലീലകളായി
പാടി ആനന്ദിച്ചു!
കുലശേഖര ആള്‍വാര്‍ ഈ പുണ്യ ഭൂമിയില്‍
120 കൊല്ലം ജീവിച്ചു!
തൊണ്ടര്‍ അടിപ്പൊടി ആള്‍വാര്‍ ഈ
മണ്ണില്‍ 105 കൊല്ലം ജീവിച്ചു!
തിരുമങ്കൈ ആള്‍വാര്‍ ഈ അത്ഭുത ദേശത്തില്‍
105 കൊല്ലം ജീവിച്ചു!
സ്വാമി ആളവന്താര്‍ ഈ ലോകത്തില്‍ 125 
കൊല്ലം ജീവിച്ചു!
തിരുവരംഗ പെരുമാളരയര്‍ ഈ ഉത്തമ 
നാട്ടില്‍ 115 കൊല്ലം ജീവിച്ചു!
തിരുക്കോഷ്ടിയൂര്‍ നമ്പി മനുഷ്യ ശരീരത്തില്‍ 
ഈ ലോകത്തില്‍ 105 കൊല്ലം ജീവിച്ചു!
സ്വാമി രാമാനുജര്‍ ഈ ഭൂമണ്ഡലത്തില്‍ 120 
വര്‍ഷങ്ങള്‍ ഭഗവത് ധ്യാനത്തില്‍ കഴിച്ചു!
കൂറത്താഴ്വാന്‍ ഈ ഭാരത ഭൂമിയില്‍ 108 
വര്‍ഷങ്ങള്‍ ജീവിച്ചു പരമപദമണഞ്ഞു!
എംബാര്‍ ഗോവിന്ദര്‍ ഈ ഉന്നത ലോകത്തില്‍ 
105 വര്‍ഷങ്ങള്‍ ഭക്തിയില്‍ വിഹരിച്ചു!
 തിരുവരംഗത്ത്‌ അമുതനാര്‍ ഈ ഭൂലോകത്തില്‍ 
108 വര്‍ഷങ്ങള്‍ ഭക്തിയോടെ ജീവിച്ചിരുന്നു!
വേദാന്ത ദേശികര്‍ ഈ ലീലാ വിഭൂതിയില്‍ 
105 വര്‍ഷങ്ങള്‍ ഭക്തി പ്രചരിപ്പിച്ചു!
മണവാള മാമുനികള്‍ ഈ പുണ്യ ഭൂമിയില്‍
125 വര്‍ഷങ്ങള്‍ ജീവിച്ചു സാഫല്യം നേടി!
തിരുവനന്തപുരം അനന്തപത്മനാഭ സ്വാമിക്കും
108 സ്വര്‍ണ്ണ കലശങ്ങളില്‍ കലശാഭിഷേകം 
ചെയ്യുന്നത് ഒരു വൈഭവം തന്നെയാണ്!

ഇനിയും എത്രയോ കോടി വൈഭവങ്ങള്‍  നൂറിനെ
കുറിച്ചു പറയാം!
എന്തു കൊണ്ടു ഇപ്പോള്‍ നൂറിന്റെ മാഹാത്മ്യം?
ഇതു നൂറാമത്തെ വേദസാരം!
അതു കൊണ്ടു നൂറിന്റെ മാഹാത്മ്യം പറഞ്ഞു!
ഈ നൂറാമത്തെ വേദസാരത്തില്‍ 
ഉള്ളാര്‍ന്ന ഒരു പ്രാര്‍ത്ഥന..
ഗുരുജി അമ്മ ഗുരുജി അപ്പാ രണ്ടു പേരും 
100 കൊല്ലം വാഴാന്‍ ഉന്നതന്മാരായ
ആചാര്യ പുരുഷന്മാരുടെ തിരുവടികളില്‍
പ്രാര്‍ത്ഥിക്കുന്നു....
ഈ 100 വേദസാരവും സദ്‌ഗുരുവിന്റെ
ചരണകമലങ്ങളില്‍ സമര്‍പ്പിക്കുന്നു!


നൂറു ഇനിയും തീര്‍ന്നിട്ടില്ല..
കൃഷ്ണ കൃപയാല്‍ ഇനിയും പല നൂറുകള്‍ വരും!
ബ്രഹ്മാവിന്റെ 100 കോടി രാമായണ ശ്ലോകം പോലെ
ഇതുവും വളരാന്‍ രാധികയോട് പ്രാര്‍ത്ഥിക്കുന്നു!
അടിയന്‍ ഉണ്ടാവുമോ ഇല്ലയോ....
രാധേകൃഷ്ണ സത്സംഗവും ഗുരുജിഅമ്മയുടെ ലക്ഷ്യങ്ങളും
നീണാള്‍ വാഴട്ടെ...
ജയിക്കട്ടെ... ജയിക്കട്ടെ... ജയിക്കട്ടെ...
എങ്ങനെയും കൃഷ്ണന്‍ നടത്തി തരും!






0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP