Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, January 13, 2010

വില്ലെടുത്തു ഒരുത്തന്‍!

വില്ലെടുത്തു ഒരുത്തന്‍!
രാധേകൃഷ്ണാ
വന്നല്ലോ വന്നല്ലോ വില്ലെടുത്തു ഒരുത്തന്‍...
എന്‍റെ മേല്‍ അമ്പെയ്യാനായി..
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
അവന്‍റെ മേല്‍ എനിക്കു അമ്പെയ്യാനായി...

വന്നല്ലോ വന്നല്ലോ സുന്ദരന്‍ ഒരുത്തന്‍ 
എന്നെ വശീകരിക്കുവാന്‍..
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
ഞാന്‍ അവനെ വശീകരിക്കുവാന്‍...

 വന്നല്ലോ വന്നല്ലോ ഒരു കാളക്കുട്ടന്‍ 
എന്‍റെ യൌവനം അപഹരിക്കുവാന്‍....
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
അവന്‍റെ യൌവനം ഞാന്‍ അപഹരിക്കുവാന്‍...

വന്നല്ലോ വന്നല്ലോ ഉത്തമനായ ഒരു കള്ളന്‍
എന്‍റെ ഹൃദയം കക്കാന്‍...
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
അവന്‍റെ ഹൃദയം ഞാന്‍ കക്കാന്‍... 


വന്നല്ലോ വന്നല്ലോ സ്നേഹ സ്വരൂപന്‍ ഒരുവന്‍
എന്നെ സ്നേഹത്തില്‍ മുക്കാന്‍...
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
അവന്‍റെ സ്നേഹം എനിക്കനുഭവിക്കാന്‍...


വന്നല്ലോ വന്നല്ലോ ചന്ദ്രനെ പോലെ ചിരിക്കുന്നവന്‍ 
എന്നെ പ്രേമത്തില്‍ കുടുക്കാനായി...
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
അവനെ ഞാന്‍ പ്രേമത്തില്‍ കരയിക്കാനായി..

വന്നല്ലോ വന്നല്ലോ കാര്‍മേഘം പോലോരുത്തന്‍
എന്നെ ആനന്ദത്തില്‍ മുക്കാനായി...
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
അവന്‍റെ ഉള്ളില്‍ ഞാന്‍ മുങ്ങാനായി...

  വന്നല്ലോ വന്നല്ലോ രാജാധിരാജന്‍ ഒരുത്തന്‍
എന്നെ അടിമയാക്കീടുവാന്‍...
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
അവനെ ഞാന്‍ അടിമയാക്കീടുവാന്‍...

  വന്നല്ലോ വന്നല്ലോ കുറ്റമറ്റ ഒരുത്തന്‍
എന്നെ ഭ്രമിപ്പിക്കാന്‍....
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
ഞാന്‍ അവനെ ഭ്രമിപ്പിക്കാന്‍...
വന്നല്ലോ വന്നല്ലോ വേട്ടക്കാരന്‍ ഒരുത്തന്‍
എന്‍റെ പാപങ്ങളെ വെട്ടയാടാനായി...
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
അവന്‍റെ വേട്ടയില്‍ ഞാന്‍ കുടുങ്ങാനായി...

വന്നല്ലോ വന്നല്ലോ രണ്ടു പേരോടെ ഒരുത്തന്‍..
എന്‍റെ ഹൃദയത്തിനു വില പറയാന്‍...
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
അവന്‍റെ ഹൃദയത്തില്‍ ഞാന്‍ കുടിയേറാനായി....

വന്നല്ലോ വന്നല്ലോ മൌനമായി ഒരുത്തന്‍...
എല്ലാവരും നോക്കിയിരിക്കുമ്പോള്‍...
അതു ആരാണോ?  ആരാണോ?
പറയില്ലേ എന്‍ പ്രിയ തോഴി...
ഞാന്‍ അവനെ കണ്ടിട്ടുണ്ടോ?

വന്നല്ലോ വന്നല്ലോ അനന്തപത്മനാഭന്‍
തിരുവനന്തപുര വീഥികളില്‍...
അതു അവനാണോ? അവനാണോ?
പറഞ്ഞില്ലേ എന്‍ പ്രിയ തോഴീ...
അവന്‍ വില്ലെടുത്ത സുന്ദരനല്ലേ?

പോയല്ലോ പോയല്ലോ എന്‍റെ പത്മനാഭന്‍
എന്നെ കൊതിപ്പിച്ചേ...
അവനെ വിളിച്ചു കൊണ്ടു വരുമോ എന്‍റെ തോഴീ?

അവന്‍ വരുമല്ലോ വരുമല്ലോ എന്‍റെ പ്രിയ തോഴീ...
 നാളെ ആറാട്ടിന് വീഥിയിലൂടെ...
വരുമല്ലോ വരുമല്ലോ 
എന്‍റെ സുന്ദര തോഴിയേ...
 
പേടിക്കരുത്... കലങ്ങരുത്... പുലമ്പരുത്.. 
എന്‍റെ അരുമ തൊഴീ...
നാളെ അവന്‍റെ കൂടെ ശംഖുമുഖത്തില്‍
കുളിരെ നീരാടാം...

അതുവരെ ക്ഷമിച്ചിരിക്കു...ഓര്‍ത്തിരിക്കു...
തിരുവനന്തപുര സുന്ദരനെ...
 വരുമല്ലോ വരുമല്ലോ നിന്‍റെ പക്കല്‍...
ആകുലത വേണ്ടാ വേണ്ടാ 
എന്‍റെ പോന്നു തോഴീ...

അതുവരെ പത്മനാഭാ പത്മനാഭാ
എന്നു പറഞ്ഞു കൊണ്ടിരിക്കു....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP