Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, January 2, 2010

ഒരു മഴയത്ത്!

  
ഒരു മഴയത്ത്!
രാധേകൃഷ്ണ
മഴ..
വാനം നല്‍കുന്ന അമൃതം..
ഭൂമിയുടെ ജീവാധാര ശക്തി..
 ഓരോ തുള്ളിയായി വീഴുന്ന അത്ഭുതം..

ലോകത്തില്‍ എത്രയോ മഴ പെയ്യുന്നുണ്ട് 
ഓരോ മഴയിലും ഓരോ ഭഗവത് അനുഭവം..


നമുക്കും കുറച്ചു നേരം ഭഗവത് മഴയില്‍
നനഞ്ഞു നോക്കാം വരു ...

ഒരു മഴയത്ത് കൃഷ്ണന്‍ ഭൂമിയില്‍ അവതരിച്ചു!

ഒരു മഴയത്ത് കൃഷ്ണന്‍ ഗോകുലത്ത്  ചെന്നു!

ഒരു മഴയത്ത് കൃഷ്ണന്‍ വൃന്ദാവനത്തില്‍ 
 ഗോപക്കുട്ടികളോടു കൂടെ കാലികളെ മേച്ചു!

ഒരു മഴയത്ത് കൃഷ്ണന്‍ രാധികയോടൊത്തു നനഞ്ഞു!


ഒരു മഴയത്ത് കൃഷ്ണന്‍ ഗോവര്‍ധന മല ഉയര്‍ത്തി!

ഒരു മഴയത്ത് കൃഷ്ണന്‍ ഗോപികളെ യമുനയില്‍
വള്ളത്തിലേറ്റി കൊണ്ടു പോയി!


ഒരു മഴയത്ത് കൃഷ്ണന്‍ കാട്ടില്‍ 
കുചേലരുടെ കൂടെ തങ്ങി!

ഒരു മഴയത്ത് പൂരി ജഗന്നാഥന്‍ ജയദേവര്‍ക്കു
അഷ്ടപതി നല്‍കി!


ഒരു മഴയത്ത്  ഗുരുവായൂരപ്പന്‍ കുറൂരമ്മയോടു
കോമണം വാങ്ങിച്ചു!

 ഒരു മഴയില്‍ കൃഷ്ണന്‍ പ്രേമനിധിക്ക് വൃന്ദാവനത്തില്‍
വഴി കാണിച്ചു കൊടുത്തു!

ഒരു മഴയത്ത് ശ്രീനാഥ്ജീ ഹരിരായരുടെ
കൂടെ അദ്ദേഹത്തിന്റെ വീട്ടില്‍ ഉറങ്ങി!


ഒരു മഴയത്ത് പാണ്ഡുരംഗന്‍ നാമദേവരുടെ 
വീട്ടുച്ചുമര്‍ ഇടിഞ്ഞു വീഴാതെ താങ്ങി!

ഒരു മഴയത്ത് കൃഷ്ണന്‍ മുതലാള്‍വാര്‍മാര്‍ക്ക് 
ഇടനാഴിയില്‍ ദര്‍ശനം നല്‍കി!

ഒരു മഴയത്ത് പാണ്ഡുരംഗന്‍  സന്ത് 
തുക്കാറാമിനു ഒരു വഴിപ്പോക്കനായി 
വന്നു സഹായം നല്‍കി!

ഒരു മഴയത്ത് തിരുപ്പതിയില്‍ ശ്രീനിവാസന്‍ 
ഒരു തയിര്‍ക്കാരിക്കു മോക്ഷം നല്‍കി!

ഒരു മഴയത്ത് രാമന്‍ സീതയോട് കൂടി 
അയോധ്യയില്‍ ആനന്ദത്തോടെ വസിച്ചു!

ഒരു മഴയത്ത് രാമന്‍ ലക്ഷ്മനനോടു 
സീതാ വിരഹത്തില്‍ പുലമ്പി!

ഒരു മഴയത്ത് കൃഷ്ണന്‍ ലീല ശുകരെ 
ചിന്താമണി എന്ന വേശ്യ മൂലം
വശീകരിച്ചു!


ഇതു പോലെ കോടി കണക്കിന് ഭഗവത് കാരുണ്യ
മഴ ഉണ്ട്..
നീ എത്രയോ മഴ കണ്ടിട്ടില്ലേ,..
എത്രയോ മഴ നനഞ്ഞിട്ടില്ലേ...
എപ്പോഴാണ് ഭഗവത് മഴയില്‍ നനയാന്‍ പോകുന്നത്?
ഇനി ഓരോ പ്രാവശ്യം മഴ പെയ്യുമ്പോഴും ഈ 
ഭഗവത് മഴയെ സ്മരിച്ചു കൊള്ളു...
അപ്പോള്‍ മഴ സുഖമായി തോന്നും....


ഇനി ഒരിക്കലും മഴയെ പഴിക്കരുത്..
ഇനി മഴയത്ത് നനഞ്ഞാലും കൃഷ്ണനോടു 
കൂടി നനഞ്ഞതായി വിചാരിച്ചു കൊള്ളു..
ഇനി മഴയ്ക്ക് ഒതുങ്ങിയാലും, കൃഷ്ണദര്‍ശനത്തിനായി
എന്ന് തീരുമാനിച്ചു കൊള്ളു..
ഇനി മഴയെ അനുഭവിക്കു...


ഒരു മഴയത്ത് നീയും കൃഷ്ണന്റെ കൂടെ നനയാം..
ഒരു മഴയത്ത് നീയും കണ്ണന്റെ കൂടെ
ഒതുങ്ങി ഇരിക്കാം..
ഇനി ജീവന്‍ ഉള്ള കാലം ഓരോ മഴയും അനുഭവിക്കു..
നിനക്കായി ഒരു മഴ കാത്തിരിക്കുന്നു...



0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP