ഹേ മനമേ!
രാധേകൃഷ്ണ
ഹേ മനമേ നീ എന്തിനു കലങ്ങുന്നു?
നീ എന്തിനു പുലമ്പുന്നു?
നീ എന്തിനു കരയുന്നു?
നീ എന്തിനു തുടിക്കുന്നു?
നീ എന്തിനു വേദനിക്കുന്നു?
നീ എന്തിനു തളര്‍ന്നു പോകുന്നു?
നീ എന്തിനു നടുങ്ങുന്നു?
നീ എന്തിനു തകര്‍ന്നു പോകുന്നു?
നീ എന്തിനു തപിക്കുന്നു?
നീ എന്തിനു ഭയപ്പെടുന്നു?
നീ എന്തിനു കുഴങ്ങുന്നു?
നീ എന്തിനു പരിതപിക്കുന്നു?
നീ എന്തിനു വിശ്വാസം നഷ്ടപ്പെടുന്നു?
നീ എന്തിനു ഭയപ്പെടുന്നു?
നീ എന്തിനു കുഴങ്ങുന്നു?
നീ എന്തിനു പരിതപിക്കുന്നു?
നീ എന്തിനു വിശ്വാസം നഷ്ടപ്പെടുന്നു?
നീ എന്തിനു ദുര്‍ബ്ബലമാകുന്നു?
ഹേ മനമേ നീ ആരെന്നു നന്നായി മനസ്സിലാക്കിയാല്‍
പിന്നെ നീ നിര്‍മ്മലമാകും!
ഹേ മനമേ! നീ ആരാണെന്നറിയാമോ?
കൃഷ്ണന്‍ ഗീതയില്‍ പറയുന്നു..
ഇന്ദ്രിയങ്ങളില്‍ ഞാന്‍ മനസ്സായി വര്‍ത്തിക്കുന്നു..
ഇപ്പോള്‍ മനസ്സിലായോ?
നീ കൃഷ്ണന്റെ അംശം..
കൃഷ്ണന്റെ ശക്തി..
കൃഷ്ണന്റെ സ്വത്തു...
അതു കൊണ്ടു ഇനിമേലെങ്കിലും
നീ കലങ്ങരുതു!
നീ പുലമ്പരുതു!
നീ കരയരുത്!
നീ തുടിക്കരുത്!
നീ വേദനിക്കരുത്!
നീ തളര്‍ന്നു പോകരുത്!
നീ നടുങ്ങരുത്!
നീ തകര്‍ന്നു പോകരുത്!
നീ തപിക്കരുത്!
നീ ഭയപ്പെടരുതു!
നീ കുഴങ്ങരുത്!
നീ പരിതപിക്കരുത്!
നീ വിശ്വാസം നഷ്ടപ്പെടരുത്!
നീ ദുര്‍ബ്ബലപ്പെടരുത്!
നിന്നെ കൊണ്ടു സാധിക്കും!
വിശ്വാസതോടെ ജീവിക്കാന്‍ സാധിക്കും!
ലോകത്തെ വെല്ലാന്‍ സാധിക്കും!
ദു:ഖത്തെ വെല്ലാന്‍ സാധിക്കും!
കഷ്ടങ്ങളെ വെല്ലാന്‍ സാധിക്കും!
അപമാനങ്ങളെ വെല്ലാന്‍ സാധിക്കും!
വൃത്തികേടുകളെ വെല്ലാന്‍ സാധിക്കും!
വിശ്വാസ വഞ്ചനകളെ വെല്ലാന്‍ സാധിക്കും!
രോഗങ്ങളെ വെല്ലാന്‍ സാധിക്കും!
കുഴപ്പങ്ങളെ വെല്ലാന്‍ സാധിക്കും!
കുടുംബ തകരാറുകളെ വെല്ലാന്‍ സാധിക്കും!
കാലത്തെ വെല്ലാന്‍ സാധിക്കും!
സാധിക്കും...സാധിക്കും... സാധിക്കും...
ഹേ അത്ഭുതമായ മനമേ!
നിന്നാല്‍ സാധിക്കും!
കൃഷ്ണനും ഗീതയില്‍ "മനസ്സിനെ എനിക്കു തരു"
എന്ന് നിന്നോടു യാചിക്കുന്നു!
സ്വാമി നമ്മാഴ്വാരും 'ശോക നാശ പാദയുഗളങ്ങള്‍
തൊഴുതുണരു എന്‍ മനമേ' എന്ന്
നിന്നോടു പറയുന്നു!
ശ്രീ കുലശേഖര ആള്‍വാരും "മനമാകുന്ന
രാജഹംസം ഇപ്പോഴേ കൃഷ്ണന്റെ തിരുവടികളില്‍
ലയിക്കട്ടെ" എന്ന് നിനക്കു വേണ്ടി കെഞ്ചുന്നു!
അതു കൊണ്ടു ഹേ മനമേ!
നീയാണ് മനുഷ്യ ജീവിതത്തിന്റെ ബലം!
നീയാണ് മനുഷ്യ ജീവിതത്തിന്റെ ആധാരം!
നീയാണ് മനുഷ്യ ജീവിതത്തിന്റെ രഹസ്യം!
നീയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്...
മനുഷ്യനില്‍ മാറ്റം കൊണ്ടുവരാന്‍ നിന്നെ
കൊണ്ടു മാത്രമേ സാധിക്കു..
ഹേ മനമേ കൃഷ്ണാ എന്ന് പറയു..
കൃഷ്ണനെ ചിന്തിക്കു...
നിന്നെക്കൊണ്ടു സാധിക്കുന്നല്ലോ...
അത്രേയുള്ളൂ..
ഇനി നിനക്കു ആനന്ദം മാത്രം....
ഇനി നിനക്കു ആനന്ദം മാത്രം....
0 comments:
Post a Comment