Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Tuesday, January 5, 2010

എന്തു തപസ്സ് ചെയ്തു?



എന്തു തപസ്സ് ചെയ്തു?
രാധേകൃഷ്ണ

  മനുഷ്യ ജീവിതം ഏതു വിധത്തിലാണ് 
ശ്രേഷ്ഠമാകുന്നത്....
 എത്രയോ വസ്തുക്കള്‍ ഭഗവാനെ അനുഭവിക്കുന്നത് 
പോലെ മനുഷ്യന്‍ അനുഭവിക്കുന്നില്ലല്ലോ..
തിരുവനന്തപുരത്തില്‍ അനന്തപത്മനാഭസ്വാമിയെ 
അനുഭവിക്കുന്ന വസ്തുക്കള്‍ എന്തു 
തപസ്സ് അനുഷ്ടിച്ചു...

താമരയേ!
  തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ 
കൈകളില്‍ ചേക്കേറാന്‍ 
നീ എന്തു തപസ്സ് ചെയ്തു?

അരളിപ്പൂവേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
 തിരുമേനിയില്‍ കളിയാടാന്‍
നീ എന്തു തപസ്സ് ചെയ്തു?

മയില്‍‌പീലിയേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
ദിവ്യ മംഗള ശരീരത്തെ തലോടാന്‍
 നീ എന്തു തപസ്സ് ചെയ്തു?


തുളസിപ്പൂവേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുട
  തിരുവടിയില്‍ വീണുരുളാന്‍
 നീ എന്തു തപസ്സ് ചെയ്തു?

    പിച്ചിപ്പൂവേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ 
കഴുത്തില്‍ പിടിച്ചു കൊണ്ടു കളിക്കാന്‍
 നീ എന്തു തപസ്സ് ചെയ്തു?

കുടമുല്ലപ്പൂവേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
നെറ്റിയില്‍ ചുംബിച്ചു അനുഭവിക്കാന്‍ 
നീ എന്തു തപസ്സ് ചെയ്തു?

റോസാപ്പൂവേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
കൈമുട്ടിന്‍ മേല്‍ ഇരിക്കാന്‍
നീ എന്തു തപസ്സ് ചെയ്തു?

ഉപ്പുമാങ്ങയേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
പവള ചെഞ്ചുണ്ടു രുചിക്കാന്‍
നീ എന്തു തപസ്സ് ചെയ്തു?

കുത്തുവിളക്കേ!
 തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
തിരുമേനി വിടാതെ നോക്കിയിരിക്കാന്‍
നീ എന്തു തപസ്സ് ചെയ്തു?

വിദാനമേ!
 തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
ഉത്തരത്തില്‍ തൂങ്ങിക്കിടക്കാന്‍
നീ എന്തു തപസ്സ് ചെയ്തു?

കര്‍പ്പൂരമേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
തിരുമേനിയെ എല്ലാര്‍ക്കും കാണിച്ചു കൊടുക്കാന്‍
നീ എന്തു തപസ്സ് ചെയ്തു?

മണിയേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
പൂജാ സമയങ്ങളില്‍ ഗംഭീരമായി ശബ്ദിക്കാന്‍
നീ എന്തു തപസ്സ് ചെയ്തു?

തങ്കമേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
12008 സാളഗ്രാമ തിരുമേനിയില്‍ ഒട്ടിയിരിക്കാന്‍
നീ എന്തു തപസ്സ് ചെയ്തു?

വസ്ത്രങ്ങളേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
അരക്കെട്ട് മുതല്‍ കമലപ്പാദങ്ങള്‍ വരെ ഉരയാന്‍
നിങ്ങള്‍ എന്തു തപസ്സ് ചെയ്തു?

 മരക്കതാവേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
സന്നിധിയില്‍ നിന്നുകൊണ്ട് വാഴാന്‍
നീ എന്തു തപസ്സ് ചെയ്തു?

വാഴയിലയേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
പ്രസാദത്തെ ചുമന്നു കൊണ്ടു 
ഭക്തന്മാരുടെ കൂടെ ചെല്ലാന്‍
നീ എന്തു തപസ്സ് ചെയ്തു?

ഏലിക്കുട്ടി!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
സന്നിധിയില്‍ അവിടവിടെ ഓടികളിക്കാന്‍
നീ എന്തു തപസ്സ് ചെയ്തു?

പൂച്ചക്കുട്ടിയേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
ക്ഷേത്രത്തിനുള്ളില്‍ സംസാരത്തില്‍ വിഹരിക്കാന്‍
നീ എന്തു തപസ്സ് ചെയ്തു?

അണിലുകളേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
മണ്ഡപങ്ങളില്‍ വിളിച്ചു കൊണ്ടു നടക്കാന്‍
നിങ്ങള്‍ എന്തു തപസ്സ് ചെയ്തു?

പ്രിയദര്‍ശിനി ആനയേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
മുന്നില്‍ ആടി ആടി ചെല്ലാന്‍
നീ എന്തു തപസ്സ് ചെയ്തു?

മാടപ്രാവുകളേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
ക്ഷേത്രാംഗണങ്ങളില്‍ വാഴാന്‍
നീ എന്തു തപസ്സ് ചെയ്തു?

പാത്രങ്ങളേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
പ്രസാദത്തെ ശരീരത്തില്‍ ചുമക്കാന്‍
നിങ്ങള്‍ എന്തു തപസ്സ് ചെയ്തു?

വിറകുക്കഷണങ്ങളേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
പ്രസാദം തയ്യാറാക്കാന്‍ സ്വയം എരിഞ്ഞു തീരാന്‍ 
നിങ്ങള്‍ എന്തു തപസ്സ് ചെയ്തു?

മണലേ!
തിരുവനന്തപുരം അനന്തപത്മനാഭാസ്വാമിയുടെ
ക്ഷേത്രത്തിന്റെ എല്ലായിടത്തും പരന്നു കിടക്കാന്‍
നീ എന്തു തപസ്സ് ചെയ്തു?

ഇനിയും എത്രയോ വസ്തുക്കള്‍
 പല വിധത്തിലും തിരുവനന്തപുരം
സുന്ദരനോട് നിത്യ സംബന്ധം
പൂണ്ടിരിക്കുന്നു. 
മനുഷ്യ ജന്മത്തെ ചുട്ടു കളയു..

അഹംഭാവ ശിഖാമണികളേ..
മമകാരത്തിന്റെ സന്തതികളേ..
അജ്ഞാനത്തിന്റെ പ്രതിബിംബങ്ങളേ..
    അസൂയയുടെ സഖാക്കളെ...
സ്വപ്നലോക സഞ്ചാരികളായ വിഡ്ഢികളെ...


നിങ്ങളുടെ വിഡ്ഢിത്തത്തെ കൊന്നു 
കുറച്ചു പുറത്തു വരു..
നിങ്ങളുടെ പാശക്കിണറില്‍ നിന്നും
പുറത്തു വന്നു നോക്കു..
ഭക്തി സാഗരം പരന്നു വിരിഞ്ഞു കിടക്കുന്നു..
അതില്‍ നീന്തി കളിക്കാന്‍ വരു..
ഭക്തി ആനന്ദത്തിന്റെ ഒരു തുള്ളിയെങ്കിലും
രുചിച്ചു നോക്കു..
ഹേ കുഞ്ഞുങ്ങളേ!
നന്നാകൂ..
നിങ്ങളെ മനസ്സിലാക്കു...
ഉന്നതമായതിനെ തിരഞ്ഞെടുക്കു...













0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP