Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, January 3, 2010

കടല്‍ത്തീരം!


കടല്‍ത്തീരം!
രാധേകൃഷ്ണ
കടല്‍..
 ആശ്ചര്യമായ ഒന്ന് ...
ഭഗവാന്റെ സൃഷ്ടിയില്‍ ആഴമേറിയ ഒന്ന്..
പല ജന്തുക്കളും വാഴുന്ന സ്ഥലം..
ആ കടലിന്റെ തീരം..
എല്ലാരെയും മയക്കുന്ന കടല്‍ത്തീരം..
പല വിഷയങ്ങളെ ബോധിപ്പിക്കുന്ന കടല്‍ത്തീരം..
കാല്‍ നീട്ടി നടന്നാലും സുഖം..
തിരകളോട് കളിച്ചാലും സുഖം..
കണ്ട് കൊണ്ടിരുന്നാലും സുഖം..
മൌനമായിരുന്നാലും സുഖം..

ഈ കടല്‍ത്തീരത്ത് എത്ര എത്ര ഭക്തി 
വിഷയങ്ങള്‍ ഉണ്ടെന്നറിയാമോ?
ഭക്തിയുടെ തീരത്ത് കുറച്ചു നാള്‍ നീട്ടി 
നടന്നു അനുഭവിക്കാം വരു...
നിന്റെ എല്ലാ കാര്യങ്ങളും കുറച്ചു  നേരത്തേയ്ക്ക് 
ഒതുക്കി വച്ചിട്ടു എന്റെ കൈ പിടിച്ചു കൊണ്ടു 
കുറച്ചു നടക്കാം വരു..

ക്ഷീരാബ്ധി കരയിലാണ് ദേവന്മാര്‍ എപ്പോഴും 
ഭഗവാനെ സ്തോത്രം ചെയ്യുന്നത്!

ഒരു കടല്‍തീരത്താണ് ഉറങ്ങി കിടന്ന 
വാനരന്മാരെ ശ്രീരാമനും ലക്ഷ്മണനും 
സംരക്ഷിച്ചത്.

ശ്രീരാമചന്ദ്രമൂര്‍ത്തി ഒരു കടല്‍തീരത്താണ് 
ലോകത്തിനായി ശരണാഗതി മന്ത്രം ചൊല്ലി 
വിഭീഷണനെ സ്വീകരിച്ചത്.

ശ്രീരാമന്‍ വിഭീഷണന്‍ പറഞ്ഞത് പോലെ 
ലങ്കയ്ക്ക് പോകാന്‍ സമുദ്രരാജനോട്‌  പ്രാര്‍ത്ഥിച്ചു 
ഒരു കടല്‍തീരത്താണ് ദര്‍ഭശയനത്തില്‍ 
കിടന്നത്.

കൃഷ്ണന്‍ ദ്വാരകാ കടല്‍തീരത്താണ് തന്റെ 16108
പട്ടമഹിഷികളും ഒത്തു രാസക്രീഡ ആടിയത്. 

ശ്രീ അനന്തപത്മനാഭാസ്വാമി വര്‍ഷത്തില്‍ രണ്ടു
പ്രാവശ്യം ശംഖുമുഖം കടല്‍തീരത്ത്
ഭക്തന്മാരോടു കൂടി ആറാടുന്നു.

ഒരു കടല്‍തീരത്താണു ഒരിക്കല്‍  മധ്വാചാര്യര്‍
ജപിച്ചു കൊണ്ടു നടന്നു പോകുമ്പോള്‍ 
ഉടുപ്പി കൃഷ്ണന്‍ അദ്ദേഹത്തിനു ലഭിച്ചത്.

പൂരി ജഗന്നാഥന്‍  ദിവസവും തന്റെ ഭക്തന്മാരോടു 
കൂടി പൂരി കടല്‍തീരത്ത് നീന്തി കളിക്കുകയാണ്.

പൂരി കടല്‍തീരത്ത് വെച്ചാണ് ശ്രീ കൃഷ്ണ ചൈതന്യര്‍ 
ഭക്തനമാരോടു കൂടി ആനന്ദമായി നാമജപം ചെയ്തു 
പല കൃഷ്ണ കഥകളും ഉപന്യാസം ചെയ്തത്. 


പൂരി കടല്‍തീരത്ത് തന്നെയാണ് ശ്രീകൃഷ്ണ ചൈതന്യര്‍
തന്റെ പ്രിയ ശിഷ്യന്‍ ഹരിദാസ് യവനു
സമാധി കെട്ടി മരവും നാട്ടിയത്. 

തന്റെ മത്സ്യ വലയില്‍ അകപ്പെട്ട
കൃഷ്ണ ചൈതന്യരെ തൊട്ട ഒരു മുക്കുവന്‍
മഹാമന്ത്രം ജപിച്ചു ആനന്ദ സാഗരത്തില്‍
ആറാടിയത് ഒരു കടല്‍തീരത്ത് വെച്ചാണ്.


ദ്വാരകാ കടല്‍തീരത്ത് വെച്ചാണ് 
നരസിംഹ മേത്തയുടെ കത്ത് മാനിച്ചു 
ദ്വാരകാധീശന്‍ ഭക്തന്മാര്‍ക്ക് വേണ്ട
ധനം നല്‍കി സഹായിച്ചത്.


പുണ്ഡലീക മഹര്‍ഷി നല്‍കിയ താമരയെ 
എടുത്തു കൊണ്ടു ഭഗവാന്‍ നാരായണന്‍ ഒരു
കടല്‍തീരത്താണ് മഹാബലിപുരത്തില്‍
സ്ഥലശയന പെരുമാളായി ദര്‍ശനം 
നല്‍കിയത്. 

തിരുവിടന്തൈ കടല്‍തീരത്താണു
തിരുമങ്കൈആള്‍വാര്‍ സ്വയം 
പരകാലനായകിയായി ഭാവിച്ചു
വിരഹത്തില്‍ പുലമ്പിയത്.

ഭക്തമീരാ ദ്വാരകാധീശന്റെ ക്ഷേത്രനട 
തുറക്കാന്‍ മനമുരുകി തന്റെ അവസാനത്തെ
കീര്‍ത്തനം പാടിയത് ദ്വാരകാ
കടല്‍തീരത്താണ്.

രാധേകൃഷ്ണ
കടല്‍ത്തീരമേ നിന്നില്‍ ഇനിയും എത്ര 
ഭക്തി വിഷയങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്തോ?


എന്റെ കാത്തില്‍  ഒന്ന് പറയാമോ..
ഞാന്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാം..


ഭക്തി തീരത്ത് നടന്നത് എങ്ങനെയിരുന്നു..
ഇനി ഭക്തിയോടു കൂടി കാല്‍നീട്ടി
കടപ്പുറത്ത് നടന്നു നോക്കു..
നിനക്കും ഒരു ദിവസം കടപ്പുറത്ത് 
വിശേഷ അനുഭവം കിട്ടും..






0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP