Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, January 17, 2010

ഹേ കിളികളേ!



ഹേ കിളികളേ!
രാധേകൃഷ്ണ 
കിളികളേ നിങ്ങള്‍ക്കു അനന്തകോടി
നമസ്കാരം!
പച്ച വര്‍ണ്ണ ഉടലും, ചുവന്ന ചുണ്ടും,
മധുരമായ മൊഴിയും, ലാസ്യ നടയും,
ചപലമായ നോട്ടവും കൊണ്ട 
സുന്ദരകിളികളേ നിങ്ങളെ വണങ്ങുന്നു!
മാനുഷര്‍ക്ക് ലഭിക്കാത്ത ഉന്നതമായ 
ഭാഗ്യങ്ങള്‍ നിങ്ങള്‍ക്കല്ലേ ലഭിച്ചത്?

ഹേ കിളികളേ! 
നിങ്ങളില്‍ ഒരുത്തിയല്ലേ 
ഞങ്ങളുടെ ശുക ബ്രഹ്മര്‍ഷിയെ പെറ്റത്...  
 ഹേ കിളികളേ! 
നിങ്ങളില്‍ ചിലരല്ലേ വൃന്ദാവനത്തില്‍ കൃഷ്ണനോടു 
കൂടെ പഴം തിന്നു കളിച്ചു നടന്നത്...
ഹേ കിളികളേ! 
നിങ്ങളുടെ കൂട്ടത്തില്‍ ഒരു കിളിയല്ലേ
ദിവസവും ഭഗവത് ഗീതയുടെ ഒരു അദ്ധ്യായം 
പാരായണം  ചെയ്തത്...
ഹേ കിളികളേ! 
നിങ്ങളുടെ കൂട്ടത്തില്‍ ഒരു ഭക്തശിരോമണി അല്ലേ
 ഞങ്ങളുടെ രംഗരാജന്റെ ക്ഷേത്രം 
കാണിച്ചു തന്നത്...
ഹേ കിളികളേ! 
നിങ്ങളെയല്ലേ മാല പോലെ ഞങ്ങളുടെ
നമ്പെരുമാള്‍ തോളുകളില്‍ ധരിക്കുന്നത്....
ഹേ കിളികളേ! 
നിങ്ങളുടെ കൂട്ടത്തില്‍ ഒരു ഭാഗ്യശാലി അല്ലേ
ആണ്ടാളിന്റെ  കൈയില്‍ ഇരുന്നത്...
ഹേ കിളികളേ!
ഞങ്ങളുടെ ആണ്ടാളും തന്റെ സഖിയെ 
ഇല്ലെ ഇളം കിളിയെ എന്നല്ലേ കൊഞ്ചുന്നത്....
ഹേ കിളികളേ! 
നിങ്ങളുടെ കൂട്ടത്തില്‍ ഒരു ഭാഗ്യശാലിയല്ലേ
ഞങ്ങളുടെ രാമാനുജരില്‍ നിന്നും 
'ഇന്നമുതു' സ്വീകരിച്ചത്...
ഹേ കിളികളേ! 
ഞങ്ങളുടെ ആഞ്ചനേയരും തുളസിദാസര്‍ക്ക്‌ 
രാമനെ കാട്ടികൊടുക്കുന്ന ഒരു കിളിയായി 
 തന്നെ മാറ്റി ....  

ഹേ കിളികള!
ഞങ്ങളുടെ തുഞ്ചത്തു രാമാനുജന്‍ എഴുത്തഛനും 
നിങ്ങള്‍ പറയുന്നത് അല്ലേ കിളിപ്പാട്ടായി


എഴുതിയത്....
ഹേ കിളികളേ!
തിരുമങ്കൈ മന്നനും നിങ്ങളോട് അല്ലേ 
തിരുമാലയപ്പനോടു ദൂത് പോകാന്‍ പറഞ്ഞത്?

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP