Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, January 16, 2010


സൂര്യ ഗ്രഹണം!
രാധേകൃഷ്ണ 
പ്രകൃതിയുടെ അത്ഭുതം..
മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടാന്‍ സാധിക്കാത്ത 
പ്രകൃതിയുടെ ഒരത്ഭുത സംഭവം!
ശാസ്ത്രം അതിന്റെ അറിവിന്റെ കണ്ണ് കൊണ്ടു ആരായും!
അജ്ഞാനം ഒന്നും മനസ്സിലാവാതെ കുഴങ്ങി ഇരിക്കും!
 ജ്ഞാനം പ്രകൃതിയുടെ അത്ഭുത പ്രതിഭാസത്തില്‍ 
നിന്നും ജീവിതത്തിനു ശക്തി പകരാന്‍ മുതിരും!
ഇപ്പോള്‍ നിനക്കു തീരുമാനിക്കാം..
ശാസ്ത്രമോ? അജ്ഞാനമോ? ആത്മജ്ഞാനമോ?
ആത്മജ്ഞാനത്തിന്റെ വഴിയില്‍ ഗ്രഹണത്തെ
കാണാം...

ഒരുത്തമമായ സൂര്യഗ്രഹണ ദിനത്തിലാണ് 
ഗോപികാസ്ത്രീകള്‍ തങ്ങളുടെ പ്രേമനായകന്‍ 
കൃഷ്ണനെ 100 വര്‍ഷങ്ങള്‍ കഴിഞ്ഞു 
പ്രഭാസ ക്ഷേത്രത്തില്‍ ദര്‍ശിച്ചത്!
ഒരു ചന്ദ്രഗ്രഹണ പുണ്യ കാലത്തിലാണ് 
ശ്രീ കൃഷ്ണ ചൈതന്യ മഹാപ്രഭു  ഈ ഭാരത
ദേശത്തില്‍, നവദ്വീപത്തില്‍ 
'ഹരേ രാമ ഹരേ രാ‍മ രാ‍മ രാ‍മ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'
മഹാമന്ത്ര ജപസമയത്ത്  അവതരിച്ചത്!
 ഇതു പോലെ പല സംഭവങ്ങള്‍ ഗ്രഹണ പുണ്യ
കാലത്തില്‍ നടന്നിട്ടുണ്ട്!
ഗ്രഹണ പുണ്യ കാലത്ത് വിടാതെ നാമജപം ചെയ്താല്‍
വളരെ ബലം ആര്‍ജ്ജിക്കാം!
ഗ്രഹണ പുണ്യ കാലത്തില്‍ മന്ത്രങ്ങളെ
ശ്രദ്ധയോടെ ജപിച്ചാല്‍ മന്ത്ര സിദ്ധി പ്രാപിക്കാം!
ഗര്‍ഭ സ്ത്രീകളും വിടാതെ ഭഗവത് ധ്യാനം ചെയ്താല്‍
നല്ല കുഞ്ഞുങ്ങള്‍ പിറക്കും!
ഗ്രഹണ പുണ്യ കാലം ഭഗവാന്റെ കൃപ 
കൊണ്ടാണ് സംഭവിക്കുന്നത്!
ഇപ്പോള്‍ ഈ സൂര്യ ഗ്രഹണ സമയത്ത് വിടാതെ 
നാമം ജപിച്ചു നിന്റെ ജീവിതത്തെ പാവനമാക്കൂ!
രാധേകൃഷ്ണാ കൃഷ്ണാരാധേ രാധേകൃഷ്ണാ കൃഷ്ണാരാധേ 
രാധേകൃഷ്ണാ കൃഷ്ണാരാധേ രാധേകൃഷ്ണാ കൃഷ്ണാരാധേ
പ്രകൃതി മാതാവേ നിനക്കു കോടി നമസ്കാരം...
മനുഷ്യര്‍ എത്ര തന്നെ നിന്നോടു മത്സരിച്ചാലും
നിന്റെ അതിശയങ്ങളെ കണ്ട് ആരായാനും
ഉപയോഗപ്പെടുത്താനും, ഭ്രമിക്കാനും, മാത്രമേ
സാധിക്കു!
നിന്റെ രഹസ്യങ്ങളെ നീ തന്നെ പുറത്താക്കിയാല്‍ 
അല്ലാതെ ഈ മന്ദബുദ്ധികള്‍ക്ക് എങ്ങനെ
മനസ്സിലാകും?
നീതന്നെ കാണിച്ചു തന്നാലും സമ്മതിച്ചു തരാത്ത 
ഈ അഹംഭാവികളെ കുറിച്ച് എന്തു പറയാന്‍....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP