Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, January 31, 2011

എന്‍റെ പ്രിയ കാമുകാ!

എന്‍റെ പ്രിയ കാമുകാ!
രാധേകൃഷ്ണാ
എന്‍റെ പ്രിയപ്പെട്ട കൃഷ്ണനു!
സാക്ഷാത് മന്മഥമന്മഥനു!
കായാമ്പൂ വര്‍ണ്ണനു!
ഒരു ദാസിയുടെ പ്രേമ ലേഖനം!
രഹസ്യമായ ഒരു പ്രേമ ലേഖനം!
ലജ്ജ വിട്ടു എഴുതുന്ന ലേഖനം!

കൃഷ്ണാ!
നിന്നെ തന്നെ വിശ്വസിക്കുന്നു!
കൃഷ്ണാ! 
നിന്നെ തന്നെ പ്രേമിക്കുന്നു!
കൃഷ്ണാ!
നിന്നെ തന്നെ തൊഴുന്നു!
കൃഷ്ണാ! 
നിന്നോടു തന്നെ ചോദിക്കുന്നു!
കൃഷ്ണാ! നിന്നോടു തന്നെ പറയുന്നു!
കൃഷ്ണാ 
നിന്നെ തന്നെ ഓര്‍ക്കുന്നു!
കൃഷ്ണാ!
നിന്നോടു തന്നെ യാചിക്കുന്നു!
കൃഷ്ണാ!
നിന്‍റെയടുക്കള്‍ തന്നെ പൊട്ടിക്കരയുന്നു!
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ....
എന്തെന്ന് പറയും എന്‍ പ്രിയനേ
നിന്നെ ഞാന്‍ പ്രേമിക്കുന്നു!
ഈ ഗോപിക്ക് വേണ്ടി നിന്‍റെ പക്കല്‍
ദൂത് വരാന്‍ ആരും ഇല്ല!
അതു കൊണ്ടു എന്നെ തന്നെ നിന്‍റെ പക്കല്‍
ദൂത് അയച്ചു!
പക്ഷേ നിന്‍റെ പക്കല്‍ എത്തിയ ഞാന്‍
എന്നെ തന്നെ മറന്നു പോയി!
അതു കൊണ്ടു നിന്‍റെ പക്കല്‍ ദൂതു ചെല്ലാന്‍
വീണ്ടും ഒരാളെ ഞാന്‍ അന്വേഷിച്ചു!

അന്വേഷിച്ചു അന്വേഷിച്ചു, ഒടുവില്‍ ഒരു നല്ല
ദൂതനെ ലഭിച്ചു...
അവനെ ഞാന്‍ നിനക്കു പരിചയപ്പെടുത്താം!

അയാള്‍ പഞ്ചപാണ്ഡവര്‍ക്ക് വേണ്ടി 
ദൂത് പോയവന്‍....
ദ്വാരകയുറെ നാഥന്‍.
ശ്രീ രുക്മിണിയുടെ വല്ലഭന്‍.
ദേവകിയുടെ പുത്രന്‍!
യശോദയുടെ ദത്തു പുത്രന്‍!
വസുദേവരുടെ തപ സന്തതി!
നന്ദഗോപരുദേ പ്രിയ മകന്‍!
കുഴലൂതുന്നതില്‍ രാജന്‍!
വെണ്ണ കക്കുന്നതില്‍ സമര്‍ത്ഥന്‍!
കാലി മേയ്ക്കുന്നതില്‍ മിടുക്കന്‍!
സ്ത്രീകളെ കരയിക്കുന്നതില്‍ വല്ലഭന്‍!
വിശ്വസിച്ചവരെ രക്ഷിക്കുന്നതില്‍
തെറ്റാത്തവന്‍!
നിറത്തില്‍ കറുത്തവന്‍!
നുണ പറയുന്നവരുടെ രാജന്‍!
കാക്കാന്‍ വെക്കുന്നതില്‍ ഒന്നാമന്‍!
പ്രേമത്തെ രസിക്കുന്ന രസികന്‍!
ഉപടെഷിക്കുന്നതില്‍ ജഗത്തിന്റെ ആചാര്യന്‍!
രാധികയുടെ പ്രേമ നായകന്‍!
ഗോപന്മാരെ രക്ഷിക്കുന്ന തലവന്‍!
രാസ നൃത്തത്തില്‍ രാജാധിരാജന്‍!
തപിപ്പിക്കുന്നത്തില്‍ ശൂരന്‍!
അനാഥകളുടെ പ്രിയന്‍!
ദീനര്‍കളുടെ തോഴന്‍!
ഹൃദയം കൊള്ളയടിക്കുന്നതില്‍ 
കള്ള കുട്ടന്‍!
ചുരുക്കത്തില്‍ സകലകലാ വല്ലഭന്‍!

എന്‍റെ പ്രേമത്തെ ഞാന്‍ ഇവനോട് തന്നെ
പറഞ്ഞു അയക്കാം!
ഇവന്റെ പേരു കണ്ണന്‍!
ഗോപികളുടെ കാമുകന്‍!
അവനു പ്രേമം എന്നാല്‍ വളരെ ഇഷ്ടമാണ്!

അതു കൊണ്ടു അവനെ നിന്‍റെ പക്കല്‍
ദൂത് അയക്കുന്നു!
നീയും ഇവന്റെ അടുക്കല്‍ സൂക്ഷിച്ചു ഇരിക്കു!
നല്ലവന്‍ തന്നെയാണ്... 
എന്നാലും വളരെ സൂക്ഷിക്കണം.
നിന്‍റെ മനസ്സും കൊള്ളയടിച്ചു കളയും!
നീ എനിക്കു വേണം!
നീ അവനു അടിമയായി തീരരുത്!
ജാഗ്രത...ജാഗ്രത....
ആ കണ്ണന്‍ ഈ ഗോപിയുടെ പ്രേമത്തെ
നിന്‍റെ അടുക്കല്‍ പറയും!
അതു കേട്ട ഉടനെ തന്നെ ഒട്ടും
താമസിക്കാതെ വരു...

താമസിച്ചാല്‍ നിനക്കു തന്നെയാണ് നഷ്ടം!
ഒരു നല്ല കാമുകിയെ നഷ്ടപ്പെടും!

എന്‍റെ പ്രിയ കാമുകാ...
നിന്‍റെ പ്രേമയില്‍ വാഴും/ വാടും
രാധികാദാസി ഗോപാലവല്ലി...

Sunday, January 30, 2011

നീ തന്നെ സാക്ഷി!

നീ തന്നെ സാക്ഷി!
രാധേകൃഷ്ണാ 
കൃഷ്ണാ! എന്‍റെ നല്ല കര്‍മ്മങ്ങള്‍ക്ക് 
നീ തന്നെ സാക്ഷി! 
കൃഷ്ണാ! എന്‍റെ ചീത്ത കര്‍മ്മങ്ങള്‍ക്കും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ നല്ല ചിന്തകള്‍ക്ക്
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ ദുശ്ചിന്തകള്‍ക്കും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ പ്രയത്നതിനും 
നീ തന്നെ സാക്ഷി! 
കൃഷ്ണാ! എന്‍റെ അലസതയ്ക്കും 
 നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ ധൈര്യത്തിനും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ ഭയത്തിനും
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ വിഡ്ഢിത്തങ്ങള്‍ക്ക് 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ ബുദ്ധിസാമാര്‍ത്ഥ്യത്തിനും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ കാമത്തിനും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്റെ ഭക്തിക്കും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ അജ്ഞതക്കു
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ ജ്ഞാനത്തിനും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ സങ്കടങ്ങള്‍ക്കും 
  നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ കോപത്തിനും 
 നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ അസൂയക്ക്‌ 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ  സ്നേഹത്തിനു 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ പരാജയങ്ങള്‍ക്കു 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ വിജയങ്ങള്‍ക്കും  
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ അഹംഭാവത്തിനു
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ രോദനത്തിനും   
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ ചിരിക്കും 
നീ തന്നെ സാക്ഷി! 
കൃഷ്ണാ! എന്‍റെ അഭിനയത്തിനും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ ഹാസ്യത്തിനും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ വിശ്വാസത്തിനും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ വേദനകള്‍ക്ക് 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ ലക്ഷ്യങ്ങള്‍ക്ക് 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ സത്യത്തിനു 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ കളവിനും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ പാപത്തിനു 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ പുണ്യത്തിനും 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ മനസ്സിന് 
  നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ വാക്കിനും
നീ തന്നെ സാക്ഷി!
കൃഷ്ണാ! എന്‍റെ ജീവിതത്തിനു 
നീ തന്നെ സാക്ഷി!
കൃഷ്ണാ! എനിക്കും 
  നീ തന്നെ സാക്ഷി!

അതു കൊണ്ടു സാക്ഷിക്കാരാ!
നേരെയാക്കു!
സാക്ഷിക്കാരന്റെ കാലു പിടിക്കുന്നതിലും 
വഴക്കിടുന്നവന്റെ കാലു പിടിക്കുന്നതാണ് 
ഭേദം എന്നെല്ലാരും പറയും!

പക്ഷേ അര്‍ജ്ജുനന്‍ എനിക്കു പറഞ്ഞു 
തന്ന പാഠം......
വഴക്കാളിയുടെ കാലില്‍ വീഴുന്നതിലും ഭേദം 
സാക്ഷിക്കാരന്റെ കാലില്‍ വീഴുന്നതാണ്!
ഇതല്ലേ സുലഭം?
എന്തുകൊണ്ടെന്നാല്‍ ഈ ലോകം മുഴുവനും 
എന്നോടു ശണ്ഠ കൂടുന്നു.
എന്തിനു ഈ ലോകം... ഞാന്‍ പോലും ആണ് നിമിഷം 
എന്നോടു വഴക്കിട്ടു കൊണ്ടിരിക്കുന്നു...
പക്ഷേ നീ മാത്രമല്ലേ സാക്ഷി!
അതു കൊണ്ടു ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു...
നിരന്തര സാക്ഷിക്കാരനായ നിന്‍റെ കാലില്‍
വീണാല്‍ മാത്രമേ ക്രൂരമായ, സ്വാര്‍ത്ഥരായ,
വഴക്കളിയായ ഈ ലോകത്തില്‍ നിന്നും 
നിരന്തര രക്ഷ നേടാന്‍ കഴിയും!

അതു കൊണ്ടു കണ്ണാ നിന്നെ ശരണം പ്രാപിക്കുന്നു!
നിന്നെ തന്നെ ശരണം പ്രാപിക്കുന്നു!
നിന്നെ മാത്രം ശരണം പ്രാപിക്കുന്നു!
രക്ഷിക്കു...രക്ഷിക്കു...രക്ഷിക്കു...

നിന്നെ ശരണം പ്രാപിച്ചതിനും 
കൃഷ്ണാ, നീ തന്നെ സാക്ഷി!
എന്നെ രക്ഷിക്കു എന്നു അലറി വിളിക്കുന്നതിനും 
കൃഷ്ണാ നീ തന്നെ സാക്ഷി!

അതു കൊണ്ടു സാക്ഷിക്കാരാ എല്ലാരോടും 
നീ തന്നെ സാക്ഷി പറയു!
യമന്റെ അടുത്തും നീ തന്നെ സാക്ഷി പറയു!

Friday, January 28, 2011

അര്‍ഹത!

അര്‍ഹത!
രാധേകൃഷ്ണാ
നിനക്കു അര്‍ഹത ഉണ്ടു!
ഭൂമിയില്‍ വാഴാന്‍ നിനക്കു അര്‍ഹത ഉണ്ടു! 
 നിന്‍റെ ജീവിതത്തെ പുഷ്ടിപ്പെടുത്താന്‍ 
നിനക്കു അര്‍ഹത ഉണ്ട്!
നിന്‍റെ ചിന്തകളെ ഉയര്‍ത്താന്‍ 
നിനക്കു അര്‍ഹത ഉണ്ട്!
നിന്‍റെ കഴിവുകളെ വളര്‍ത്താന്‍ 
നിനക്കു അര്‍ഹത ഉണ്ട്!
നിന്‍റെ ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ 
നിനക്കു അര്‍ഹത ഉണ്ട്!
നിന്‍റെ പ്രശ്നങ്ങളെ നേരിട്ട് വിജയിക്കാന്‍ 
നിനക്കു അര്‍ഹത ഉണ്ട്!
നിന്‍റെ തോല്‍വികളെ വിജയമാക്കാന്‍ 
നിനക്കു അര്‍ഹത ഉണ്ട്!

Thursday, January 27, 2011

നിനക്കു സാധിക്കുമോ?

നിനക്കു സാധിക്കുമോ?
രാധേകൃഷ്ണാ
ഈ ചോദ്യം തന്നെ അബദ്ധമാണ്‌!
നിനക്കു സാധിക്കും!
നിനക്കും സാധിക്കും!
നിനക്കു സത്യമായിട്ടും സാധിക്കും!
നിനക്കു എപ്പോഴും സാധിക്കും!
നിനക്കു എല്ലാ ഇടത്തും സാധിക്കും!
നിനക്കു എല്ലാ സന്ദര്‍ഭങ്ങളിലും സാധിക്കും!
വിശ്വസിക്കു....വിശ്വസിക്കു...വിശ്വസിക്കു...
വിശ്വസിച്ചു നശിച്ചവര്‍ ആരുമില്ല!

പക്ഷേ അതിനു മുന്‍പേ നിന്നെ കുറിച്ചു 
നീ നന്നായി അറിയേണ്ടതു അത്യാവശ്യമാണ്‌!
നിന്നെ കുറിച്ചു നോക്കാം... വരു... 

എന്തു കൊണ്ടു നീ നിന്നെ കുറിച്ചു അധികം 
സങ്കല്‍പ്പങ്ങള്‍ നെയ്യുന്നു?

 എന്തു കൊണ്ടു നിന്നെ കുറിച്ചു നീ പല നേരങ്ങളില്‍ 
താഴ്ത്തി ചിന്തിക്കുന്നു?


എന്തു കൊണ്ടു നിന്നോടു നീ അധികം
പ്രതീക്ഷിക്കുന്നു?


മറ്റുള്ളവര്‍ നിന്നെ അധികം പ്രശംസിച്ചാല്‍
നീ എന്തു കൊണ്ടു നിന്നെ മറക്കുന്നു?


മറ്റുള്ളവര്‍ നിന്നെ അധിക്ഷേപിച്ചാല്‍ നീ 
എന്തു കൊണ്ടു സ്വയം വെറുത്തു, വേദനിച്ചു
ഒതുങ്ങുന്നു?


ഇതൊക്കെ തിരുത്തു..


ഞാന്‍ പറയാന്‍ വിട്ടു പോയ നിന്‍റെ ഉള്ളില്‍ ഉള്ള
വേണ്ടാത്ത ചിന്തകളെ ദൂരെ കളയു..


മതി... ഇനി എന്നെ കൊണ്ടു ആവില്ല എന്നു
ചിന്തിക്കരുത്.
മറ്റുള്ളവര്‍ എത്ര ഉയരം എത്തിയോ അതേ ഉയരം 
നിനക്കും എത്താന്‍ സാധിക്കും.


വൃത്തികേടു തിന്നു കൊണ്ടു ചെളിക്കുണ്ടില്‍ 
ജീവിക്കുന്ന പന്നി പോലും തന്നെ കുറിച്ചു
നീചമായി ചിന്തിക്കുന്നില്ല.


നിനക്കു സാധിക്കു...
ഇതു തന്നെ നീ നിന്നോടു പറയുന്ന താരക മന്ത്രം.
ഇതു തന്നെ ജപിച്ചു കൊണ്ടു വരു..
കൃഷ്ണന്‍റെ ആശിസ്സ് പൂര്‍ണ്ണമായും നിന്‍റെ കൂടെ ഉണ്ടു.


ശ്രമിച്ചു കാണിക്കു...
ജയിച്ചു കാണിക്കു...
ജീവിച്ചു കാണിക്കു...

Sunday, January 23, 2011

ഹിന്ദു!

ഹിന്ദു!
രാധേകൃഷ്ണാ
ഇതു നീ മറക്കരുത്..
നിനക്കു കൃഷ്ണനെ ഇഷ്ടമാണെങ്കിലും 
നീ ഹിന്ദുവാണ്!
നിനക്കു നാരായണനെ ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു ബ്രഹ്മദേവനെ ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
 നിനക്കു ശിവനെ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു മുരുകനെ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു ഗണപതിയെ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു കാളിയെ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
 നിനക്കു ലക്ഷ്മി ദേവിയെ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു സരസ്വതി ദേവിയെ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു ഇന്ദ്രനെ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു നവഗ്രഹങ്ങളെ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു സൂര്യനേ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
 നിനക്കു അയ്യപ്പനെ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു ആഞ്ചനേയരെ  ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു ചുടല മാടസ്വാമിയെ ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നിനക്കു അയ്യനാര്‍ സ്വാമിയേ ഇഷ്ടമാണെങ്കിലും 
നീ ആദ്യം ഹിന്ദുവാണ്!
നീ ശ്രീ വൈഷ്ണവനായിരുന്നാലും 
ആദ്യം ഹിന്ദുവാണ്!
നീ വീര ശൈവനായിരുന്നാലും 
 ആദ്യം ഹിന്ദുവാണ്!
നീ അദ്വൈതിയായാലും 
 ആദ്യം ഹിന്ദുവാണ്!
നീ വിശിഷ്ടാദ്വൈതി ആയാലും 
ആദ്യം ഹിന്ദുവാണ്!
നീ ദ്വൈതി ആയാലും 
ആദ്യം ഹിന്ദുവാണ്!
 എന്തിനധികം പറയണം?
ഹിന്ദുമതത്തിന്റെ ഏതു വിഭാഗത്തില്‍ പെട്ടാലും
ആദ്യം ഹിന്ദുവാണ്!
ഇതാണ് നമ്മളുടെ എല്ലാം ആദ്യത്തെ അടയാളം!

നീ ഹിന്ദു!
അതൊരിക്കലും മറക്കരുത്!
അതു മറന്നത് കൊണ്ടാണ് നമ്മളുടെ ഇടയില്‍ 
ഇത്രയും പ്രശ്നങ്ങള്‍...
ഇതു മറന്നത് കൊണ്ടാണ് ഇത്രയും 
മതം മാറ്റങ്ങള്‍!
ഇനി നമ്മളില്‍ ഭേദമില്ല!
ഇനി നാം ആദ്യം ഹിന്ദു!
അതിനു ശേഷം മാത്രം വിശ്വാസത്തിന്റെ 
അടിസ്ഥാനത്തില്‍ ഭേദങ്ങള്‍!
നീ ഹിന്ദു...
ഞാന്‍ ഹിന്ദു..
നാം ഹിന്ദു...
ഇതു നമ്മുടെ താരക മന്ത്രം ആകട്ടെ....

Saturday, January 22, 2011

തിരുവടികളേ ശരണം ശരണം.....

തിരുവടികളേ ശരണം ശരണം.....
രാധേകൃഷ്ണാ
തിരുമഴിശൈ ആള്‍വാര്‍
തിരുവടികളേ ശരണം! ശരണം!
സുദര്‍ശന ചക്രത്തിന്റെ അംശമായി അവതരിച്ചരുടെ 
 തിരുവടികളേ ശരണം! ശരണം!
മകരത്തിലെ മകത്തില്‍ പിണ്ഡാ രൂപമായി 
അവതരിച്ചവരുടെ തിരുവടികളേ ശരണം! ശരണം! 
ഭാര്‍ഗവ മുനി കുമാരന്റെ 
തിരുവടികളേ ശരണം! ശരണം!
കനകാങ്കിയുടെ ഓമന പുത്രന്റെ 
തിരുവടികളേ ശരണം! ശരണം!
തിരുമഴിശൈയുടെ തലവന്റെ 
തിരുവടികളേ ശരണം! ശരണം! 
ജഗന്നാഥകാരുണ്യ കുഞ്ഞിന്‍റെ 
  തിരുവടികളേ ശരണം! ശരണം!
തിരുവാളന്റെ ദത്തുപുത്രന്റെ 
തിരുവടികളേ ശരണം! ശരണം! 
കണികണ്ണന്റെ സദാചാര്യന്റെ 
തിരുവടികളേ ശരണം! ശരണം! 
പേയാഴ്വാരുടെ സത്ശിഷ്യന്റെ
തിരുവടികളേ ശരണം! ശരണം! 
തിരുവല്ലിക്കേണിയില്‍ യോഗത്തിരുന്ന യോഗിയുടെ 
തിരുവടികളേ ശരണം! ശരണം! 
ശിവപെരുമാനാല്‍ ഭക്തനായി മാറിയ ഭക്തന്‍റെ 
  തിരുവടികളേ ശരണം! ശരണം! 
മുതലാഴ്വാര്‍കള്‍ക്ക് പ്രതിധ്വനി നല്‍കിയ 
തിരുവടികളേ ശരണം! ശരണം! 
വൃദ്ധയ്ക്കും യൌവനം നല്‍കിയവന്റെ 
തിരുവടികളേ ശരണം! ശരണം! 
ഭഗവാനെ പറഞ്ഞത് പോലെ അനുസരിപ്പിച്ചവന്റെ 
തിരുവടികളേ ശരണം! ശരണം! 
ബ്രാഹ്മണര്‍ക്ക് വേദം മനസ്സിലാക്കി കൊടുത്തവന്റെ   
തിരുവടികളേ ശരണം! ശരണം! 
ഹൃദയത്തില്‍ തൃപ്പാല്‍ക്കടല്‍ കാട്ടിയവന്റെ 
തിരുവടികളേ ശരണം! ശരണം! 
കുടന്ത ക്ഷേത്രത്തില്‍ കിടന്ന ഭഗവാനെ 
എഴുന്നേല്‍പ്പിച്ചവന്റെ 
തിരുവടികളേ ശരണം! ശരണം! 
'തിരുച്ചന്തവൃത്തം' നല്‍കിയവന്റെ 
തിരുവടികളേ ശരണം! ശരണം!
'നാന്‍മുകന്‍ തിരുവന്താതി' പാടിയവന്റെ 
  തിരുവടികളേ ശരണം! ശരണം! 
തിരു കുടന്ത ക്ഷേത്രത്തില്‍ പരമപദം പ്രാപിച്ചവന്റെ തിരുവടികളേ ശരണം! ശരണം!  
തിരുമഴിശൈ ആഴ്വാര്‍ 
തിരുവടികളേ ശരണം! ശരണം!

Friday, January 21, 2011

ഞാന്‍ ഒരു യന്ത്രം!

ഞാന്‍ ഒരു യന്ത്രം!
രാധേകൃഷ്ണാ 
തീര്‍ച്ചയായും ഞാന്‍ ഒരു യന്ത്രം മാത്രമാണ്!
അതില്‍ ഒട്ടും സംശയം വേണ്ടാ...
ഈ ശരീരത്തില്‍ നിന്നും നടക്കുന്ന ഓരോ നല്ല കാര്യങ്ങള്‍ക്കും 
ഒറ്റ കാരണം കൃഷ്ണന്‍ മാത്രമാണ്!
ഈ മനസ്സില്‍ ഉണ്ടാകുന്ന സകലമായ അത്ഭുത 
ചിന്തകള്‍ക്കും ഒറ്റ കാരണം കൃഷ്ണന്‍ മാത്രമാണ്!
ഈ നാവില്‍ നിന്നും വരുന്ന ഉത്തമമായ സ്നേഹ വാക്കുകള്‍ക്കു 
ഒറ്റ കാരണം കൃഷ്ണന്‍ മാത്രമാണ്!
ഈ കൈകള്‍ ചെയ്യുന്ന അത്ഭുതാവഹമായ 
കാര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഒറ്റ കാരണം
കൃഷ്ണന്‍ മാത്രമാണ്!
ഈ ബുദ്ധിയിലെ നല്ല നല്ല ചിന്തകള്‍ക്ക് 
ഒറ്റ കാരണം കൃഷ്ണന്‍ മാത്രമാണ്!
സത്യം.....
എല്ലാ നല്ലതിനും കാരണം കൃഷ്ണന്‍ മാത്രമാണ്!
ഞാന്‍ ഒരു യന്ത്രം മാത്രം... 
അതു കൊണ്ടു മനസ്സേ നീ എന്നെ പറ്റിക്കാന്‍
നോക്കരുത്...


എന്നില്‍ നിന്നും സംഭവിക്കുന്ന എല്ലാ ചീത്തത്തരത്തിനും
ഞാന്‍ മാത്രമാണ് ഉത്തരവാദി....
അതു കൊണ്ടു ഹേ മനസ്സേ എന്നെ പറ്റിച്ചു 
അഹംഭാവക്കുഴിയില്‍ തള്ളരുതേ...

ഞാന്‍ വെറും ഒരു യന്ത്രം മാത്രമാണ്....
കണ്ണന്‍ ഇതു എനിക്കു നല്ലപോലെ മനസ്സിലാക്കി
തന്നിരിക്കുന്നു....
തീര്‍ച്ചയായും ഞാന്‍ നിന്നാല്‍ പറ്റിക്കപ്പെടില്ല.....
കണ്ണന്‍ തീര്‍ച്ചയായും എന്നെ കബളിപ്പിക്കാന്‍
വിടില്ല.....
 ഞാന്‍ ഒരു യന്ത്രം....
ഒരു യന്ത്രം മാത്രം....


ഞാന്‍ ഒരു യന്ത്രം മാത്രമാണ്....
ഈ യന്ത്രം ശരിയില്ലെങ്കില്‍ കണ്ണന്‍ വേറെ യന്ത്രം
കൊണ്ടു നല്ല കാര്യങ്ങള്‍ ഒക്കെ ചെയ്തു തീര്‍ക്കും...
കണ്ണന്റെ കൈയില്‍ നല്ല ഒരു യന്ത്രമായിരിക്കുന്നത് വരെ
എനിക്കു നല്ലതാണ്....


കണ്ണാ! എന്നും നിനക്കു പറ്റിയ ഒരു യന്ത്രമായി എന്നെ
എന്നും വെച്ചു കൊള്ളു....
ഈ യന്ത്രം ശരിയില്ലെങ്കില്‍ ശരിപ്പെടുത് വെച്ചു കൊള്ളു...
മനസ്സേ....
ഞാന്‍ വീണ്ടും പറയുന്നു...
ഞാന്‍ ഒരു യന്ത്രം....
കര്‍ത്താവ്‌ കണ്ണന്‍ തന്നെയാണ്...
ഞാന്‍ അല്ലാ...
ഞാന്‍ ഒരു യന്ത്രം മാത്രം.....

Wednesday, January 19, 2011

എംബാര്‍ ഗോവിന്ദര്‍.

എംബാര്‍ ഗോവിന്ദര്‍.
രാധേകൃഷ്ണാ
അന്നൊരു ദിനം ഇതേ നാളില്‍  
(മകരം, പുണര്‍തം..1021)
ശ്രീ വൈഷ്ണവത്തിനു ലഭിച്ച 
തപ പുത്രന്‍... 
മഴലൈമംഗലത്തിന്റെ ഓമന മകന്‍...
മകര പുണര്‍തം പെറ്റ മുത്തു മകന്‍...
പെരിയ തിരുമലൈ നമ്പിയുടെ 
സഹോദരി പുത്രന്‍...
ഗരുഡാഴ്വാരുടെ അംശത്തില്‍ ജനിച്ച
ഉത്തമ പുത്രം....
വിന്ധ്യ മലക്കാടുകളില്‍ രാമാനുജരെ 
രക്ഷിച്ച പുത്രന്‍...
ഗംഗയില്‍ നിന്നും ലിംഗം കൈയില്‍ 
കൊണ്ടു വന്ന പുത്രന്‍...
ശിവ പൂജ ചെയ്ത ശ്രീ വൈഷ്ണവ പുത്രന്‍...
തിരുമല നമ്പിയാല്‍ ആകൃഷ്ടനായ പുത്രന്‍...
ഗുരുവിന്‍റെ കിടക്കയില്‍ കിടന്നുറങ്ങിയ പുത്രന്‍...
പാമ്പിനും നല്ലത് ചെയ്യുന്ന കിറുക്കന്‍ പുത്രന്‍...
രാമാനുജരാല്‍ ദാനമായി സ്വീകരിക്കപ്പെട്ട
പുത്രന്‍...
ഏകാന്തതയില്‍ പോലും പത്നിയെ അനുഭവിക്കാത്ത 
വൈരാഗ്യ പുത്രന്‍...
സന്യാസാശ്രമം ശ്രേഷ്ഠം എന്നു സന്യസിച്ച പുത്രന്‍...
തന്‍റെ ഗുണങ്ങളൊക്കെ ഗുരുവിന്‍റെ കൃപ എന്നു 
പറഞ്ഞ പുത്രന്‍...
ദാസിയുടെ വീട്ടു മുറ്റത്ത്‌ തന്നെ മറന്നിരുന്ന പുത്രന്‍...
കുലപാത്രം എന്നു പറയുന്ന തീര്‍ത്ഥ പാത്രത്തിനു
പോലും രാമാനുജരുടെ പേരു വെച്ച പുത്രന്‍....
കുഞ്ഞുങ്ങളോട് വാത്സല്യം ഉള്ള വാത്സല്യ പുത്രന്‍...
ശരണാഗതി രക്ഷിക്കും എന്നു യതിരാജരോട്
വാദിച്ച പുത്രന്‍....
ശ്രീ രാമാനുജരുടെ പാടുകകളെ തലയില്‍ ചുമന്നു കൊണ്ടു
പെരിയാഴ്വാരുടെ പാസുരങ്ങള്‍ക്ക് അര്‍ത്ഥം 
പറഞ്ഞ പുത്രന്‍...
എമ്പെരുമാന്റെ പേരു ചുരുക്കി എംബാര്‍ എന്നു
സ്വയം വിളിച്ച മകന്‍...

ഹേ ഭൂമാ ദേവീ! വീണ്ടും ഒരിക്കല്‍ കൂടി 
ഈ പുത്രനെ ഞങ്ങള്‍ക്ക് പെറ്റു തരു...

എംബാര്‍ ഗോവിന്ദര്‍ തിരുവടികളെ 
ശരണം .....ശരണം...ശരണം...
എംബാരിന്റെ വംശതുള്ളവര്‍ക്ക് 
ഞങ്ങള്‍ അടിമ!

Monday, January 17, 2011

ആധിയെ മറക്കാന്‍...

ആധിയെ മറക്കാന്‍...
രാധേകൃഷ്ണാ 
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
കുടിക്കും.... 
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
പുക വലിക്കും...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
ടിവി കാണും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
സിനിമ കാണും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
പത്രം വായിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
കഥ പുസ്തകം വായിക്കും...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
കളിക്കും....  
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
പുറത്തു പോകും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
കുറച്ചു നടക്കാന്‍ പോകും...
 ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
നന്നായി ഉറങ്ങും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
ഉറക്ക ഗുളിക കഴിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
സ്ത്രീകളുടെ അടുത്തേയ്ക്ക് ചെല്ലും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
കുഞ്ഞുങ്ങളേ കൊഞ്ചിക്കും...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
സസ്യങ്ങള്‍ നട്ടു പിടിപ്പിക്കും.... 
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കു...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
ജ്യോത്സ്യന്മാരോടു അന്വേഷിക്കും....
  ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
കായിക മത്സരങ്ങള്‍ ആസ്വദിക്കും.....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
 വളര്‍ത്തു പ്രാണികളെ വളര്‍ത്തും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
സമൂഹ സേവനത്തില്‍ വ്യാപൃതരാകും...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
ജോലിക്ക് പോകും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും... 

ഇതില്‍ ഏതൊക്കെ നീ ചെയ്യുന്നുണ്ട് എന്നു 
കുറിച്ചു വെച്ചു കൊള്ളു..
അതില്‍ ഏതെല്ലാം ഭ്രാന്തമായത് 
എന്നു തിരഞ്ഞെടുക്കു...
അതിനെ ഓരോന്നായി  വിട്ടു കളയു....
ഒടുവില്‍ ഒന്നും ബാക്കി കാണില്ല...

ഇനി വേറെ ചിലര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നോക്കാം!
 ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
ക്ഷേത്രങ്ങള്‍ക്ക് പോകുന്നു...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
പൂജ ചെയ്യുന്നു...
 ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
പാരായണം ചെയ്യുന്നു...
  ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
ധ്യാനത്തില്‍ ഇരിക്കും....
 ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
പ്രാര്‍ത്ഥിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍  
ഭാഗവന്നാമം ജപിക്കും.....
 ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
സത്സംഗത്തിന് പോകും....
ചിലര്‍ അവരുടെ ആധികളെ ഭഗവാനു
അര്‍പ്പിക്കും.....
 ചിലര്‍ അവരുടെ ആധികളെ മറക്കാന്‍ 
സദ്ഗുരുവിനെ അനുസരിക്കും....
ഇതില്‍ ഒന്നിനെയോ അല്ലെങ്കില്‍ പലതിനെയോ
ചെയ്തു കൊണ്ടു വരു...
പിന്നെ ആദി എന്താല്‍ എന്തെന്ന് നിന്‍റെ
മനസ്സ് ചോദിക്കും.
അപ്പോള്‍ നിന്‍റെ മനസ്സിന് ഉത്തരം 
നീ തന്നെ കൊടുക്കു....

Sunday, January 16, 2011

ഞാനും കണ്ണനും....

ഞാനും കണ്ണനും....
രാധേകൃഷ്ണാ
ഞാന്‍ :- കണ്ണാ... കാലി മേയ്ക്കാന്‍ പോകുന്നോ?
കണ്ണന്‍:- അതേ! നീയും വരുന്നോ?
ഞാന്‍:-കണ്ണാ....എനിക്കു കാലി മേയ്ക്കാന്‍ അറിയില്ലല്ലോ!
കണ്ണന്‍:- വിഷമിക്കണ്ടാ..... ഞാന്‍ പറഞ്ഞു തരാം.
ഞാന്‍:- കണ്ണാ... എനിക്കു ഭയമാകുന്നു...
കണ്ണന്‍:- ഒട്ടും വിഷമിക്കണ്ടാ....ഞാന്‍ നിന്‍റെ കൂടെ തന്നെ ഉണ്ട്‌..
ഞാന്‍:- കണ്ണാ... എപ്പോഴും ഉണ്ടാകുമോ?
കണ്ണന്‍:- (ചിരിച്ചു കൊണ്ടു) സംശയം എന്തിനു?
ഞാന്‍:- അറിയുന്നില്ല... നീ ഇരിക്കുന്നത് മനസ്സിലാകുന്നില്ല...
കണ്ണന്‍:- നീ അറിയുന്നുണ്ടോ ഇല്ലിയോ.... നിനക്കു   
               മനസ്സിലാകുന്നുണ്ടോ ഇല്ലിയോ...ഞാന്‍ നിന്‍റെ കൂടെ 
               ഇരിക്കുന്നത് സത്യമാണ്. 
ഞാന്‍:- ഒരു പക്ഷേ ഞാന്‍ നിന്നെ മറന്നാല്‍ നീ പോകുമോ?
കണ്ണന്‍:- നീ തന്നെ എന്നെ തുരത്തിയാലും എനിക്കു നിന്നെ വിട്ടു
               പോകാന്‍ സാധ്യമല്ല...
ഞാന്‍:- അതെന്താ അങ്ങനെ?
കണ്ണന്‍:- അതു അങ്ങനെയാണ്....
ഞാന്‍:- അതു തന്നെ.... അതെങ്ങനെ?
കണ്ണന്‍:- അതു എന്‍റെ സ്വഭാവം.... എനിക്കു ആരില്‍ നിന്നും
               അകലാന്‍ സാധ്യമല്ല.
ഞാന്‍:- ഞാന്‍ വളരെ മോശമായവനാണ്...
കണ്ണന്‍:- നിന്നെ ഞാന്‍ തിരുത്തും.
ഞാന്‍:- കണ്ണാ.. ഞാന്‍ എന്നു ശരിയാകും?
കണ്ണന്‍:- അതു നീ അന്വേഷിക്കണ്ട കാര്യമില്ല.
ഞാന്‍:- എന്നെ കുറിച്ചു ഞാന്‍ അന്വേഷിക്കാതെ വേറെ ആരു
               അന്വേഷിക്കും?
കണ്ണന്‍:- അതിനാണ് ഞാന്‍ ഇരിക്കുന്നത്....നിന്നെ കുറിച്ചു 
               വ്യാകുലപ്പെതാനും നിന്നെ രക്ഷിക്കാനും. നിന്‍റെ
               ആവശ്യങ്ങളെ കുറിച്ചു ചിന്തിക്കാന്‍ ഞാന്‍ ഉള്ളപ്പോള്‍
               നീ എന്തിനു വ്യാകുലപ്പെടണം?
ഞാന്‍:- എന്നാലും കണ്ണാ....
കണ്ണന്‍:- മതി നിന്‍റെ അഹംഭാവം.. നിറുത്തു! ഞാന്‍ ഉണ്ടു നിന്നെ 
                രക്ഷിക്കാന്‍...ഇനി വ്യാകുലപ്പെടാതിരിക്കു....
ഞാന്‍:- (കണ്ണീര്‍ തൂകിക്കൊണ്ടു) ഇതു മതി കണ്ണാ....
              ഈ ഒരു വാക്കിനു വേണ്ടിയാണ് ഞാന്‍ കേണത്...
കണ്ണന്‍:- (തോളില്‍ കൈയിട്ടു കൊണ്ടു) ശരി...ശരി...വരു...
                കാലി മേയ്ക്കാന്‍ പോകാം.....
ഞാന്‍:- (മനസ്സില്‍) കണ്ണാ.... എനിക്കു എന്നും ഗതി നീ തന്നെ!

Saturday, January 15, 2011

പൊങ്കലോ പൊങ്കല്‍!

പൊങ്കലോ പൊങ്കല്‍!
രാധേകൃഷ്ണാ
ഈ പൊങ്കലിന് ഭക്തിയെ അരിയായി ഇടാം...
ഈ പൊങ്കലിന് ജ്ഞാനത്തെ കലമാക്കാം...
ഈ പൊങ്കലിന് വൈരാഗ്യതെ അഗ്നിയാക്കാം....
ഈ പൊങ്കലിന് നാമജപത്തെ പാലായി ഒഴിക്കാം....
ഈ പൊങ്കലിന് സത്സംഗത്തെ മഞ്ഞള്‍ ചെടിയായി 
കെട്ടി വയ്ക്കാം...
ഈ പൊങ്കല്‍ ദിനത്തില്‍ പരമാനന്ദം 
വര്‍ദ്ധിക്കട്ടെ...
പൊങ്കലോ... പൊങ്കല്‍...
പൊങ്കലോ... പൊങ്കല്‍... 
പൊങ്കലോ... പൊങ്കല്‍...

ഈ പൊങ്കലിന് കൃഷ്ണന്‍റെ കൂടെ കരിമ്പ്‌ തിന്നാം...
ഈ പൊങ്കലിന് രാധികയുടെ കൂടെ പൊങ്കല്‍ ഉണ്ടാക്കാം..
ഈ പൊങ്കലിന്  ഗോപന്മാരുടെ കൂടെ പശുക്കളെ
കുളിപ്പിക്കാം....
ഈ പൊങ്കലിന് ഗോപികളുടെ കൂടെ കോലം വരയ്ക്കാം...
ഈ പൊങ്കലിന് യശോദയുടെ കൂടെ കൂട്ടു ചോറു വയ്ക്കാം..
ഈ പൊങ്കലിന് നന്ദഗോപരുടെ കൂടെ ചോറ് കഴിക്കാം...
ഈ പൊങ്കലിന് വൃന്ദാവനം മുഴുവന്‍ വണ്ടിയില്‍ കറങ്ങാം..
ഈ പൊങ്കലിന് ഭക്തരുടെ കൂടെ കൂടി കുളിരാം...
ഈ പൊങ്കലിന് സദ്ഗുരുവിന്റെ കൂടെ യമുനയില്‍ കുളിക്കാം...
ഈ പൊങ്കലിന് ഭക്തരുടെ പാദധൂളിയില്‍ ഉരുളാം...
ഈ പൊങ്കലിന് എല്ലാരും ഭക്തരായി മാറാം..
 പൊങ്കലോ... പൊങ്കല്‍..
  പൊങ്കലോ... പൊങ്കല്‍...
  പൊങ്കലോ... പൊങ്കല്‍... 

Friday, January 14, 2011

പുതിയത് പ്രവേശിപ്പിച്ചോ?

പുതിയത് പ്രവേശിപ്പിച്ചോ?
രാധേകൃഷ്ണാ
സന്ക്രാന്തിക്ക് മുമ്പേ ഭോഗി എത്തിയോ?
പഴയതെല്ലാം കളഞ്ഞോ?
പുതിയത് പ്രവേശിപ്പിച്ചോ?
നീ കലഞ്ഞിട്ടില്ലാത്ത ചില പഴയ കാര്യങ്ങള്‍
ഞാന്‍ ഇവിടെ പറയട്ടെ?
കോടി ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
അഹംഭാവത്തെ....
പല ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
സ്വാര്‍ത്ഥതയേ....
പല വര്‍ഷങ്ങളായി നീ കളയാത്തത് നിന്‍റെ
പഴയ സംശയങ്ങളെ....
പല ജന്മങ്ങളായി നീ കളയാത്തത് നിട്നെ
പഴയ പാപങ്ങളെ....
പല കോടി ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
പഴയ കര്‍മ്മവിനകളെ....
പല നാളുകളായി നീ കളയാത്തത് നിന്‍റെ
പഴയ അലസതയെ....
പല ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
പഴയ അറിവില്ലായ്മയെ....
പല ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
പഴയ കാമത്തെ....
പല ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
പഴയ കോപത്തെ...

ഇങ്ങനെ ഒരു പാടു ചവറുകളെ നീ കലഞ്ഞിട്ടില്ലാ...
ഭോഗി കഴിഞ്ഞല്ലോ എന്നു നീ ചിന്തിക്കുന്നുണ്ടോ?
ഈ ദിനം കഴിഞ്ഞാല്‍ ആ വിശേഷം കഴിഞ്ഞു 
എന്നു ആരാണ് പറഞ്ഞത്?
നമ്മുടെ ഭോഗി ഉത്സവം ഇനിയും കഴിഞ്ഞിട്ടില്ല....

നീ നിന്‍റെ പക്കലുള്ള ഇത്രയും പഴയ കാര്യങ്ങളെ ഉടനെ
തന്നെ കളയു...
എന്നിട്ട് വരു..

ഇപ്പോള്‍ നിന്‍റെ ഹൃദയം ഒഴിഞ്ഞിരിക്കുമല്ലോ.....

ഏതൊക്കെ എടുത്തോ ആ സ്ഥലത്തില്‍ വേറെ നല്ലതിനെ 
വയ്ക്കാം....വരു...
അഹംഭാവത്തെ കളഞ്ഞിട്ടു അവിടെ ഭക്തിയെ വയ്ക്കാം...
സ്വാര്‍ത്ഥതയുടെ സ്ഥാനത്ത് നാമജപം വയ്ക്കാം...
സംശയത്തിന്റെ സ്ഥാനത്ത് വിശ്വാസം വയ്ക്കാം...
പാപത്തിന്റെ സ്ഥാനത്ത് സത്സംഗത്തെ വയ്ക്കാം....
കര്‍മ്മവിനകലുടെ സ്ഥാനത്ത് സദ്‌ഗുരുവിനെ വയ്ക്കാം...
അലസതയുടെ സ്ഥാനത്ത് ശ്രദ്ധയേ വയ്ക്കു...
അറിവില്ലായ്മയുടെ സ്ഥാനത്ത് കൃഷ്ണനെ വയ്ക്കു...
കാമത്തിന്റെ സ്ഥാനത്ത് പ്രേമയെ വയ്ക്കു...
കോപത്തിന്റെ സ്ഥാനത്ത് വിനയത്തെ വയ്ക്കു...
ഇനിയും ബാക്കി ഉള്ള സ്ഥാനത്ത് ഭക്തര്‍കളെ വയ്ക്കാം...

സമാധാനമായി ചെയ്യാം...
ഒട്ടും ധൃതിയില്ല....

ഇങ്ങനെ പഴയത് കളഞ്ഞു പുതിയത് പ്രവേശിപ്പിക്കു..
ഈ പൊങ്കല്‍ ദിനത്തില്‍ ജ്ഞാനം ഉയര്‍ന്നു വരട്ടെ!

Wednesday, January 12, 2011

ആരെ കൊണ്ടു സാധിക്കും?

ആരെ കൊണ്ടു സാധിക്കും?
രാധേകൃഷ്ണാ 
 വിവേകം ഉണ്ടെങ്കില്‍ അറിവ് വളരും!
വിവേകം ഉണ്ടെങ്കില്‍ ഭക്തി വരും!
വിവേകം ഉണ്ടെങ്കില്‍ ധൈര്യം വരും!
വിവേകം ഉണ്ടെങ്കില്‍ ബലം അധികമാകും!
വിവേകം ഉണ്ടെങ്കില്‍ സംസ്കാരം ഉണ്ടാകും!
വിവേകം ഉണ്ടെങ്കില്‍ ലോകം നിന്റടുത്ത് മയങ്ങും!
വിവേകം ഉണ്ടെങ്കില്‍ ലോകം നിനക്കു അടിമപ്പെടും!
 വിവേകം ഉണ്ടെങ്കില്‍ നിനക്കു ആകാശത്തെയും വളയ്ക്കാം!
വിവേകം ഉണ്ടെങ്കില്‍ നിന്നെ ജയിക്കാം!
വിവേകം ഉണ്ടെങ്കില്‍ ശത്രുവും അടിപണിയും!
 വിവേകം ഉണ്ടെങ്കില്‍ ജീവജാലങ്ങള്‍ നിന്നെ വണങ്ങും!
 വിവേകം ഉണ്ടെങ്കില്‍ ദൈവം നീ പറയുന്നത് കേള്‍ക്കും!
 വിവേകം ഉണ്ടെങ്കില്‍ നിന്‍റെ വാക്കു വേദമാകും!
വിവേകം ഉണ്ടെങ്കില്‍ ലോകത്തെ മാറ്റാം!
 വിവേകം ഉണ്ടെങ്കില്‍ പ്രശസ്തി നിന്നെ തേടി എത്തും!
വിവേകം ഉണ്ടെങ്കില്‍ ആനന്ദം ഉണ്ടാകും!
നിനക്കു വിവേകം ഇല്ല എന്നു നന്നായി അറിയാം!
പിന്നെ ഇതൊക്കെ എങ്ങനെ നടക്കും?
   
വിഷമിക്കണ്ടാ....ഒരു വഴിയുണ്ട്..
സ്വാമി വിവേകാനന്ദനെ പിടിക്കു....

സ്വാമി വിവേകാനന്ദന്റെ മാര്‍ഗ്ഗം കടപിടിക്കു....
സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം പഠിക്കൂ...

വിവേകം ഇല്ലാത്തവരെ രക്ഷിക്കാന്‍ വെവേകാനന്ദനല്ലാതെ 
വേറെ ആരുണ്ട് ഈ ഭൂമിയില്‍????    

Saturday, January 8, 2011

അസൂയ....

അസൂയ....
രാധേകൃഷ്ണാ
അസൂയയ്ക്ക് സമമായ ഭയങ്കരമായ 
രാക്ഷസന്‍ ലോകത്തില്‍ ആരും ഇല്ല.
അസൂയ മാത്രം മനുഷ്യരുടെ ശാന്തിയെ
നശിപ്പിക്കാന്‍ മതിയാകും.

ഈ അസൂയ കൊണ്ടല്ലേ ദുര്യോധനന്‍ കുരുക്ഷേത്ര
യുദ്ധത്തിനു തയാറായത്?
 ഈ അസൂയ കൊണ്ടല്ലേ യാദവപ്രകാശര്‍
സ്വാമി രാമാനുജരെ കൊല്ലാന്‍ ശ്രമിച്ചത്?
ഈ അസൂയ എത്ര പേരെ തിന്നിരിക്കുന്നു..
 ഈ അസൂയ എത്ര സഹോദരന്മാരെ
അകറ്റിയിരിക്കുന്നു...
 ഈ അസൂയ എത്ര കുടുംബങ്ങളെ തെരുവില്‍
ഇറക്കിയിരിക്കുന്നു....
ഈ അസൂയ എത്ര പ്രാവശ്യം നമ്മുടെ 
ഹൃദയം നോവിച്ചിരിക്കുന്നു...
ഈ അസൂയ എത്ര പ്രാവശ്യം മറ്റുള്ളവരെ
അപമാനിക്കാന്‍ നമ്മേ പ്രചോദിപ്പിച്ചിരിക്കുന്നു...
ഈ അസൂയ എത്ര പ്രാവശ്യം  മറ്റുള്ളവരുടെ കഷ്ടം
 കണ്ടു നമ്മേ സന്തോഷത്തോടെ ചിരിപ്പിച്ചിരിക്കുന്നു....
ഈ അസൂയ എത്ര പ്രാവശ്യം നമ്മുടെ ജ്ഞാനത്തെ
മായ്ച്ചിരിക്കുന്നു...

ഹേ അസൂയയേ!
എന്നെ വിട്ടു ഓടി പോകു...
ഹേ അസൂയയേ! 
ദയവു ചെയ്തു എന്നെ ജീവിക്കാന്‍ അനുവദിക്കു.
ഹേ അസൂയയേ! 
എന്‍റെ ശാന്തി തട്ടിപ്പറിക്കരുത്.
  ഹേ അസൂയയേ!
എന്‍റെ മനസ്സ് ദുഷിപ്പിക്കരുത്.
ഹേ അസൂയയേ! 
എന്നെ രാക്ഷസനാക്കരുത്.
ഹേ അസൂയയേ!
എന്‍റെ നല്ല ചിന്തകളെ കൊല്ലരുത്‌.
ഹേ അസൂയയേ! 
എന്നെ ചീത്തയാക്കരുത്.
  ഹേ അസൂയയേ!
എന്നെ നശിപ്പിക്കരുത്.
 
  ഹേ കൃഷ്ണാ!
ഈ അസൂയയില്‍ നിന്നും എന്നെ രക്ഷിക്കാന്‍ 
എനിക്കു സാധിക്കില്ല..
ഹേ കൃഷ്ണാ! 
ഈ അസൂയാഗ്നിയില്‍ നിന്നും എന്നെ രക്ഷിച്ചു
നിന്‍റെ പക്കല്‍ വെച്ചു കൊള്ളു.
ഹേ കൃഷ്ണാ!
നിനക്കു അസൂയ ഒട്ടും ഇഷ്ടമല്ല എന്നു 
എനിക്കു നന്നായറിയാം.
എനിക്കും ഈ അസൂയ ഒട്ടും
ഇഷ്ടപ്പെടുന്നില്ല.
 
പക്ഷേ അസൂയയ്ക്ക് എന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു.
അതു കൊണ്ടു എന്നെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
ദയവു ചെയ്തു നീ എന്നെ അനുഭവിക്കു..
അയ്യോ ഈ അസൂയയെ കൊന്നു കളയു...
 
എന്‍റെ കൃഷ്ണാ..
എന്നെ രക്ഷിക്കു..എന്നെ കരകയറ്റു...
 
പല കോടി ജന്മങ്ങള്‍ അസൂയ കൊണ്ടു പാഴായി.
   ഇനിയും ഒരു അസൂയ എനിക്കു വേണ്ടേ... വേണ്ടാ...
അസൂയ ഇല്ലാത്ത ഹൃദയം എനിക്കു കനിഞ്ഞരുളു...

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP