തളരരുത്...
തളരരുത്...
രാധേകൃഷ്ണാ
ദുഃഖങ്ങളെ കണ്ടു തളരരുത്...
നീ തളര്‍ന്നു പോയാല്‍ ...
വിധിയുടെ മുന്നില്‍ ഭീരുവാകും.
നീ തളര്‍ന്നു പോയാല്‍...
മറ്റുള്ളവരുടെ ദയവിനായി കേഴും.
നീ തളര്‍ന്നു പോയാല്‍...
നിന്‍റെ മുന്നില്‍ തന്നെ അപമാനിതനാകും.
നീ തളര്‍ന്നു പോയാല്‍...
സംഭവങ്ങളുടെ അടിമയാകും.
നീ തളര്‍ന്നു പോയാല്‍...
പ്രകൃതിയുടെ നിയമത്തെ കടന്നു പോകും.
നീ തളര്‍ന്നു പോയാല്‍...
ചുറ്റുപാടുകളുടെ തടവുകാരനാകും.
നീ തളര്‍ന്നു പോയാല്‍...
വിഡ്ഢിയാകും.
നീ തളര്‍ന്നു പോയാല്‍...
എല്ലാവരോടും തോറ്റു പോകും.
നീ തളര്‍ന്നു പോയാല്‍...
കൊതുകിനെക്കാള്‍ ചെറുതാകും.
നീ തളര്‍ന്നു പോയാല്‍...
ചെറു തരിയെ പോലും പേടിക്കും.
നീ തളര്‍ന്നു പോയാല്‍...
ഭഗവാന്‍റെ കാരുണ്യം അറിയില്ല.
നീ തളര്‍ന്നു പോയാല്‍...
നിന്‍റെ ജീവിതം ആസ്വദിക്കില്ല.
നീ തളര്‍ന്നു പോയാല്‍...
നിന്നെ തന്നെ വെറുക്കും.
നീ തളര്‍ന്നു പോയാല്‍...
നിനക്കു വരുന്ന നന്മകളെ തടുക്കും.
നീ തളര്‍ന്നു പോയാല്‍...
നിന്നെ തന്നെ നഷ്ടപ്പെടും.
അതു കൊണ്ടു തളരരുത്.
ഏതു സ്ഥിതിയിലും തളരരുത്.
എന്തിനും തളരരുത്.
നിന്‍റെ ജീവിതം ജീവിക്കാതെ തളര്‍ന്നു പോയാല്‍
നിന്‍റെ ജീവിതം കരയും.
നിന്‍റെ ജീവിതം സന്തോഷമായി ഇരിക്കണം.
0 comments:
Post a Comment