ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
രാധേകൃഷ്ണാ
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ കാമത്തില്‍ മയങ്ങാത്ത
മനസ്സ് വേണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ ഒന്നിനെയും ഭയക്കാത്ത
ധൈര്യം വേണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ ഭഗവാനു കൈങ്കര്യം ചെയ്യണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ തുടങ്ങിയ കാര്യം തീര്‍ക്കാനുള്ള
കഴിവ് വേണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ ഭംഗിയായി അര്‍ത്ഥത്തോട്
കൂടി സംസാരിക്കാന്‍ കഴിയണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ എപ്പോഴും വിനയത്തോടു കൂടി
ഇരിക്കണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ രാമന്റെ ഇഷ്ടമായി
ജീവിക്കണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ ബുദ്ധി ചാതുര്യവും
ബലവും വേണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ രാമ കഥ കേട്ടാല്‍
കണ്ണീര്‍ ഒഴുക്കണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ സകല ശാസ്ത്രങ്ങളും
പഠിക്കണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ രാമദാസനായി
ജീവിച്ചു കാണിക്കണം.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്നെ പോലെ....
നിന്നെ പോലെ എന്നെ മാറ്റു..
ഇതു ചോദിക്കാന്‍ എനികാധികാരമില്ല..
പക്ഷേ നിന്നെ പോലിരുന്നാല്‍ മാത്രമേ ഈ
സംസാരസാഗരത്തില്‍ എനിക്കു ജയിക്കാന്‍ കഴിയു.
സംസാര സാഗരത്തില്‍ മുങ്ങി കൊണ്ടിരിക്കും ഈ അല്‍പ
ജന്തുവിനെ നിന്‍റെ വാലില്‍ കെട്ടി ഭഗവാന്‍റെ
ചരണങ്ങളില്‍ കൊണ്ടിടു.
ആഞ്ചനേയ വീരാ...ഹനുമന്ത ശൂരാ...
നിന്‍റെ തിരുവടികളില്‍ ഞാന്‍ ശരണാഗതി
ചെയ്യുന്നു.
ഈ പാവം കുട്ടിക്ക് വേണ്ടി ഭഗവാന്‍ കൃഷ്ണന്‍റെ
പക്കല്‍ ദൂത് ചെല്ലു..
ചെല്ലു.. എന്നെ സ്വീകരിക്കാന്‍ പറയു...
0 comments:
Post a Comment