ഞാനും കണ്ണനും....
ഞാനും കണ്ണനും....
രാധേകൃഷ്ണാ
ഞാന്‍ :- കണ്ണാ... കാലി മേയ്ക്കാന്‍ പോകുന്നോ?
കണ്ണന്‍:- അതേ! നീയും വരുന്നോ?
ഞാന്‍:-കണ്ണാ....എനിക്കു കാലി മേയ്ക്കാന്‍ അറിയില്ലല്ലോ!
കണ്ണന്‍:- വിഷമിക്കണ്ടാ..... ഞാന്‍ പറഞ്ഞു തരാം.
ഞാന്‍:- കണ്ണാ... എനിക്കു ഭയമാകുന്നു...
കണ്ണന്‍:- ഒട്ടും വിഷമിക്കണ്ടാ....ഞാന്‍ നിന്‍റെ കൂടെ തന്നെ ഉണ്ട്..
ഞാന്‍:- കണ്ണാ... എപ്പോഴും ഉണ്ടാകുമോ?
കണ്ണന്‍:- (ചിരിച്ചു കൊണ്ടു) സംശയം എന്തിനു?
ഞാന്‍:- അറിയുന്നില്ല... നീ ഇരിക്കുന്നത് മനസ്സിലാകുന്നില്ല...
കണ്ണന്‍:- നീ അറിയുന്നുണ്ടോ ഇല്ലിയോ.... നിനക്കു
മനസ്സിലാകുന്നുണ്ടോ ഇല്ലിയോ...ഞാന്‍ നിന്‍റെ കൂടെ
ഇരിക്കുന്നത് സത്യമാണ്.
ഞാന്‍:- ഒരു പക്ഷേ ഞാന്‍ നിന്നെ മറന്നാല്‍ നീ പോകുമോ?
കണ്ണന്‍:- നീ തന്നെ എന്നെ തുരത്തിയാലും എനിക്കു നിന്നെ വിട്ടു
പോകാന്‍ സാധ്യമല്ല...
ഞാന്‍:- അതെന്താ അങ്ങനെ?
കണ്ണന്‍:- അതു അങ്ങനെയാണ്....
ഞാന്‍:- അതു തന്നെ.... അതെങ്ങനെ?
കണ്ണന്‍:- അതു എന്‍റെ സ്വഭാവം.... എനിക്കു ആരില്‍ നിന്നും
അകലാന്‍ സാധ്യമല്ല.
ഞാന്‍:- ഞാന്‍ വളരെ മോശമായവനാണ്...
കണ്ണന്‍:- നിന്നെ ഞാന്‍ തിരുത്തും.
ഞാന്‍:- കണ്ണാ.. ഞാന്‍ എന്നു ശരിയാകും?
കണ്ണന്‍:- അതു നീ അന്വേഷിക്കണ്ട കാര്യമില്ല.
ഞാന്‍:- എന്നെ കുറിച്ചു ഞാന്‍ അന്വേഷിക്കാതെ വേറെ ആരു
അന്വേഷിക്കും?
കണ്ണന്‍:- അതിനാണ് ഞാന്‍ ഇരിക്കുന്നത്....നിന്നെ കുറിച്ചു
വ്യാകുലപ്പെതാനും നിന്നെ രക്ഷിക്കാനും. നിന്‍റെ
ആവശ്യങ്ങളെ കുറിച്ചു ചിന്തിക്കാന്‍ ഞാന്‍ ഉള്ളപ്പോള്‍
നീ എന്തിനു വ്യാകുലപ്പെടണം?
ഞാന്‍:- എന്നാലും കണ്ണാ....
കണ്ണന്‍:- മതി നിന്‍റെ അഹംഭാവം.. നിറുത്തു! ഞാന്‍ ഉണ്ടു നിന്നെ
രക്ഷിക്കാന്‍...ഇനി വ്യാകുലപ്പെടാതിരിക്കു....
ഞാന്‍:- (കണ്ണീര്‍ തൂകിക്കൊണ്ടു) ഇതു മതി കണ്ണാ....
ഈ ഒരു വാക്കിനു വേണ്ടിയാണ് ഞാന്‍ കേണത്...
കണ്ണന്‍:- (തോളില്‍ കൈയിട്ടു കൊണ്ടു) ശരി...ശരി...വരു...
കാലി മേയ്ക്കാന്‍ പോകാം.....
ഞാന്‍:- (മനസ്സില്‍) കണ്ണാ.... എനിക്കു എന്നും ഗതി നീ തന്നെ!
0 comments:
Post a Comment