പുതിയത് പ്രവേശിപ്പിച്ചോ?
പുതിയത് പ്രവേശിപ്പിച്ചോ?
രാധേകൃഷ്ണാ
സന്ക്രാന്തിക്ക് മുമ്പേ ഭോഗി എത്തിയോ?
പഴയതെല്ലാം കളഞ്ഞോ?
പുതിയത് പ്രവേശിപ്പിച്ചോ?
നീ കലഞ്ഞിട്ടില്ലാത്ത ചില പഴയ കാര്യങ്ങള്‍
ഞാന്‍ ഇവിടെ പറയട്ടെ?
കോടി ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
അഹംഭാവത്തെ....
പല ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
സ്വാര്‍ത്ഥതയേ....
പല വര്‍ഷങ്ങളായി നീ കളയാത്തത് നിന്‍റെ
പഴയ സംശയങ്ങളെ....
പല ജന്മങ്ങളായി നീ കളയാത്തത് നിട്നെ
പഴയ പാപങ്ങളെ....
പല കോടി ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
പഴയ കര്‍മ്മവിനകളെ....
പല നാളുകളായി നീ കളയാത്തത് നിന്‍റെ
പഴയ അലസതയെ....
പല ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
പഴയ അറിവില്ലായ്മയെ....
പല ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
പഴയ കാമത്തെ....
പല ജന്മങ്ങളായി നീ കളയാത്തത് നിന്‍റെ
പഴയ കോപത്തെ...
ഇങ്ങനെ ഒരു പാടു ചവറുകളെ നീ കലഞ്ഞിട്ടില്ലാ...
ഭോഗി കഴിഞ്ഞല്ലോ എന്നു നീ ചിന്തിക്കുന്നുണ്ടോ?
ഈ ദിനം കഴിഞ്ഞാല്‍ ആ വിശേഷം കഴിഞ്ഞു
എന്നു ആരാണ് പറഞ്ഞത്?
നമ്മുടെ ഭോഗി ഉത്സവം ഇനിയും കഴിഞ്ഞിട്ടില്ല....
നീ നിന്‍റെ പക്കലുള്ള ഇത്രയും പഴയ കാര്യങ്ങളെ ഉടനെ
തന്നെ കളയു...
എന്നിട്ട് വരു..
ഇപ്പോള്‍ നിന്‍റെ ഹൃദയം ഒഴിഞ്ഞിരിക്കുമല്ലോ.....
ഏതൊക്കെ എടുത്തോ ആ സ്ഥലത്തില്‍ വേറെ നല്ലതിനെ
വയ്ക്കാം....വരു...
അഹംഭാവത്തെ കളഞ്ഞിട്ടു അവിടെ ഭക്തിയെ വയ്ക്കാം...
സ്വാര്‍ത്ഥതയുടെ സ്ഥാനത്ത് നാമജപം വയ്ക്കാം...
സംശയത്തിന്റെ സ്ഥാനത്ത് വിശ്വാസം വയ്ക്കാം...
പാപത്തിന്റെ സ്ഥാനത്ത് സത്സംഗത്തെ വയ്ക്കാം....
കര്‍മ്മവിനകലുടെ സ്ഥാനത്ത് സദ്‌ഗുരുവിനെ വയ്ക്കാം...
അലസതയുടെ സ്ഥാനത്ത് ശ്രദ്ധയേ വയ്ക്കു...
അറിവില്ലായ്മയുടെ സ്ഥാനത്ത് കൃഷ്ണനെ വയ്ക്കു...
കാമത്തിന്റെ സ്ഥാനത്ത് പ്രേമയെ വയ്ക്കു...
കോപത്തിന്റെ സ്ഥാനത്ത് വിനയത്തെ വയ്ക്കു...
ഇനിയും ബാക്കി ഉള്ള സ്ഥാനത്ത് ഭക്തര്‍കളെ വയ്ക്കാം...
സമാധാനമായി ചെയ്യാം...
ഒട്ടും ധൃതിയില്ല....
ഇങ്ങനെ പഴയത് കളഞ്ഞു പുതിയത് പ്രവേശിപ്പിക്കു..
ഈ പൊങ്കല്‍ ദിനത്തില്‍ ജ്ഞാനം ഉയര്‍ന്നു വരട്ടെ!
0 comments:
Post a Comment