എന്‍റെ പ്രിയ കാമുകാ!
എന്‍റെ പ്രിയ കാമുകാ!
രാധേകൃഷ്ണാ
എന്‍റെ പ്രിയപ്പെട്ട കൃഷ്ണനു!
സാക്ഷാത് മന്മഥമന്മഥനു!
കായാമ്പൂ വര്‍ണ്ണനു!
ഒരു ദാസിയുടെ പ്രേമ ലേഖനം!
രഹസ്യമായ ഒരു പ്രേമ ലേഖനം!
ലജ്ജ വിട്ടു എഴുതുന്ന ലേഖനം!
കൃഷ്ണാ!
നിന്നെ തന്നെ വിശ്വസിക്കുന്നു!
കൃഷ്ണാ!
നിന്നെ തന്നെ പ്രേമിക്കുന്നു!
കൃഷ്ണാ!
നിന്നെ തന്നെ തൊഴുന്നു!
കൃഷ്ണാ!
നിന്നോടു തന്നെ ചോദിക്കുന്നു!
കൃഷ്ണാ! നിന്നോടു തന്നെ പറയുന്നു!
കൃഷ്ണാ
നിന്നെ തന്നെ ഓര്‍ക്കുന്നു!
കൃഷ്ണാ!
നിന്നോടു തന്നെ യാചിക്കുന്നു!
കൃഷ്ണാ!
നിന്‍റെയടുക്കള്‍ തന്നെ പൊട്ടിക്കരയുന്നു!
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ....
എന്തെന്ന് പറയും എന്‍ പ്രിയനേ
നിന്നെ ഞാന്‍ പ്രേമിക്കുന്നു!
ഈ ഗോപിക്ക് വേണ്ടി നിന്‍റെ പക്കല്‍
ദൂത് വരാന്‍ ആരും ഇല്ല!
അതു കൊണ്ടു എന്നെ തന്നെ നിന്‍റെ പക്കല്‍
ദൂത് അയച്ചു!
പക്ഷേ നിന്‍റെ പക്കല്‍ എത്തിയ ഞാന്‍
എന്നെ തന്നെ മറന്നു പോയി!
അതു കൊണ്ടു നിന്‍റെ പക്കല്‍ ദൂതു ചെല്ലാന്‍
വീണ്ടും ഒരാളെ ഞാന്‍ അന്വേഷിച്ചു!
അന്വേഷിച്ചു അന്വേഷിച്ചു, ഒടുവില്‍ ഒരു നല്ല
ദൂതനെ ലഭിച്ചു...
അവനെ ഞാന്‍ നിനക്കു പരിചയപ്പെടുത്താം!
അയാള്‍ പഞ്ചപാണ്ഡവര്‍ക്ക് വേണ്ടി
ദൂത് പോയവന്‍....
ദ്വാരകയുറെ നാഥന്‍.
ശ്രീ രുക്മിണിയുടെ വല്ലഭന്‍.
ദേവകിയുടെ പുത്രന്‍!
യശോദയുടെ ദത്തു പുത്രന്‍!
വസുദേവരുടെ തപ സന്തതി!
നന്ദഗോപരുദേ പ്രിയ മകന്‍!
കുഴലൂതുന്നതില്‍ രാജന്‍!
വെണ്ണ കക്കുന്നതില്‍ സമര്‍ത്ഥന്‍!
കാലി മേയ്ക്കുന്നതില്‍ മിടുക്കന്‍!
സ്ത്രീകളെ കരയിക്കുന്നതില്‍ വല്ലഭന്‍!
വിശ്വസിച്ചവരെ രക്ഷിക്കുന്നതില്‍
തെറ്റാത്തവന്‍!
നിറത്തില്‍ കറുത്തവന്‍!
നുണ പറയുന്നവരുടെ രാജന്‍!
കാക്കാന്‍ വെക്കുന്നതില്‍ ഒന്നാമന്‍!
പ്രേമത്തെ രസിക്കുന്ന രസികന്‍!
ഉപടെഷിക്കുന്നതില്‍ ജഗത്തിന്റെ ആചാര്യന്‍!
രാധികയുടെ പ്രേമ നായകന്‍!
ഗോപന്മാരെ രക്ഷിക്കുന്ന തലവന്‍!
രാസ നൃത്തത്തില്‍ രാജാധിരാജന്‍!
തപിപ്പിക്കുന്നത്തില്‍ ശൂരന്‍!
അനാഥകളുടെ പ്രിയന്‍!
ദീനര്‍കളുടെ തോഴന്‍!
ഹൃദയം കൊള്ളയടിക്കുന്നതില്‍
കള്ള കുട്ടന്‍!
ചുരുക്കത്തില്‍ സകലകലാ വല്ലഭന്‍!
എന്‍റെ പ്രേമത്തെ ഞാന്‍ ഇവനോട് തന്നെ
പറഞ്ഞു അയക്കാം!
ഇവന്റെ പേരു കണ്ണന്‍!
ഗോപികളുടെ കാമുകന്‍!
അവനു പ്രേമം എന്നാല്‍ വളരെ ഇഷ്ടമാണ്!
അതു കൊണ്ടു അവനെ നിന്‍റെ പക്കല്‍
ദൂത് അയക്കുന്നു!
നീയും ഇവന്റെ അടുക്കല്‍ സൂക്ഷിച്ചു ഇരിക്കു!
നല്ലവന്‍ തന്നെയാണ്...
എന്നാലും വളരെ സൂക്ഷിക്കണം.
നിന്‍റെ മനസ്സും കൊള്ളയടിച്ചു കളയും!
നീ എനിക്കു വേണം!
നീ അവനു അടിമയായി തീരരുത്!
ജാഗ്രത...ജാഗ്രത....
ആ കണ്ണന്‍ ഈ ഗോപിയുടെ പ്രേമത്തെ
നിന്‍റെ അടുക്കല്‍ പറയും!
അതു കേട്ട ഉടനെ തന്നെ ഒട്ടും
താമസിക്കാതെ വരു...
താമസിച്ചാല്‍ നിനക്കു തന്നെയാണ് നഷ്ടം!
ഒരു നല്ല കാമുകിയെ നഷ്ടപ്പെടും!
എന്‍റെ പ്രിയ കാമുകാ...
നിന്‍റെ പ്രേമയില്‍ വാഴും/ വാടും
രാധികാദാസി ഗോപാലവല്ലി...
0 comments:
Post a Comment