എംബാര്‍ ഗോവിന്ദര്‍.
എംബാര്‍ ഗോവിന്ദര്‍.
രാധേകൃഷ്ണാ
അന്നൊരു ദിനം ഇതേ നാളില്‍
(മകരം, പുണര്‍തം..1021)
ശ്രീ വൈഷ്ണവത്തിനു ലഭിച്ച
തപ പുത്രന്‍...
മഴലൈമംഗലത്തിന്റെ ഓമന മകന്‍...
മകര പുണര്‍തം പെറ്റ മുത്തു മകന്‍...
പെരിയ തിരുമലൈ നമ്പിയുടെ
സഹോദരി പുത്രന്‍...
ഗരുഡാഴ്വാരുടെ അംശത്തില്‍ ജനിച്ച
ഉത്തമ പുത്രം....
വിന്ധ്യ മലക്കാടുകളില്‍ രാമാനുജരെ
രക്ഷിച്ച പുത്രന്‍...
ഗംഗയില്‍ നിന്നും ലിംഗം കൈയില്‍
കൊണ്ടു വന്ന പുത്രന്‍...
ശിവ പൂജ ചെയ്ത ശ്രീ വൈഷ്ണവ പുത്രന്‍...
തിരുമല നമ്പിയാല്‍ ആകൃഷ്ടനായ പുത്രന്‍...
ഗുരുവിന്‍റെ കിടക്കയില്‍ കിടന്നുറങ്ങിയ പുത്രന്‍...
പാമ്പിനും നല്ലത് ചെയ്യുന്ന കിറുക്കന്‍ പുത്രന്‍...
രാമാനുജരാല്‍ ദാനമായി സ്വീകരിക്കപ്പെട്ട
പുത്രന്‍...
ഏകാന്തതയില്‍ പോലും പത്നിയെ അനുഭവിക്കാത്ത
വൈരാഗ്യ പുത്രന്‍...
സന്യാസാശ്രമം ശ്രേഷ്ഠം എന്നു സന്യസിച്ച പുത്രന്‍...
തന്‍റെ ഗുണങ്ങളൊക്കെ ഗുരുവിന്‍റെ കൃപ എന്നു
പറഞ്ഞ പുത്രന്‍...
ദാസിയുടെ വീട്ടു മുറ്റത്ത് തന്നെ മറന്നിരുന്ന പുത്രന്‍...
കുലപാത്രം എന്നു പറയുന്ന തീര്‍ത്ഥ പാത്രത്തിനു
പോലും രാമാനുജരുടെ പേരു വെച്ച പുത്രന്‍....
കുഞ്ഞുങ്ങളോട് വാത്സല്യം ഉള്ള വാത്സല്യ പുത്രന്‍...
ശരണാഗതി രക്ഷിക്കും എന്നു യതിരാജരോട്
വാദിച്ച പുത്രന്‍....
ശ്രീ രാമാനുജരുടെ പാടുകകളെ തലയില്‍ ചുമന്നു കൊണ്ടു
പെരിയാഴ്വാരുടെ പാസുരങ്ങള്‍ക്ക് അര്‍ത്ഥം
പറഞ്ഞ പുത്രന്‍...
എമ്പെരുമാന്റെ പേരു ചുരുക്കി എംബാര്‍ എന്നു
സ്വയം വിളിച്ച മകന്‍...
ഹേ ഭൂമാ ദേവീ! വീണ്ടും ഒരിക്കല്‍ കൂടി
ഈ പുത്രനെ ഞങ്ങള്‍ക്ക് പെറ്റു തരു...
എംബാര്‍ ഗോവിന്ദര്‍ തിരുവടികളെ
ശരണം .....ശരണം...ശരണം...
എംബാരിന്റെ വംശതുള്ളവര്‍ക്ക്
ഞങ്ങള്‍ അടിമ!
0 comments:
Post a Comment