Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, March 30, 2012

എപ്പോള്‍ പുറപ്പെടണം?


രാധേകൃഷ്ണാ

കൃഷ്ണാ...
ഈ ലോകം വിട്ടു പോകാന്‍ ഞാന്‍ തയ്യാര്‍...

ഞാന്‍ ഇവിടെ മനസ്സിലാക്കിയതു
ഇത്ര മാത്രം...

മനുഷ്യര്‍ മാറും..
നീ ഒരിക്കലും മാറുന്നില്ല...

പണം വരും പോകും
നിന്റെ കാരുണ്യം എന്നെ വിട്ടു പോകുന്നില്ല...

ആരോഗ്യം കൂടും കുറയും...
നിന്റെ സ്നേഹം ഒരിക്കലും കുറയുന്നില്ല...

ബന്ധുക്കള്‍ വരും പോകും...
പക്ഷെ നീ എന്നെ വിട്ടു പോവുകയേയില്ല...

ശരീരം നിരന്തരമല്ല..
ആത്മാവു നശിക്കാത്തത്...
 മനസ്സ് മാറുന്നത്...
ഭക്തി രക്ഷിക്കുന്നത്...
നാമജപം സത്യം...
ശരണാഗതി ഉന്നതമായത്‌...

നിന്റെ അനുഗ്രഹം കൊണ്ടു
ഇവയൊക്കെ മനസ്സിലായി..
 
അതു കൊണ്ടു ഈ ലോകം വിട്ടു വരാന്‍
ഞാന്‍ തയ്യാറാണ്..

ഞാന്‍ എപ്പോള്‍ പുറപ്പെടണം എന്നു
തീരുമാനിക്കേണ്ടത്‌ നീയാണ്... 

പുറപ്പെടുന്നത് വരെ ഞാന്‍ നിന്നെ
തന്നെ ഓര്‍ത്തു കൊണ്ടു ജീവിക്കും..

ഞാന്‍ എപ്പോള്‍ പുരപ്പടണം?  

Thursday, March 29, 2012

ഓര്‍മ്മ...

രാധേകൃഷ്ണാ

ഓര്‍മ്മ വരുമോ?
ഓര്‍മ്മ ഉണ്ടോ?

ചെറു പ്രായത്തില്‍ കളിപ്പാട്ടങ്ങളുടെ
ഓര്‍മ്മ ഉണ്ടായിരുന്നു!
അവയൊന്നും തന്നെ ഇന്നു ഓര്‍മ്മയില്ല!

വിദ്യാഭ്യാസ കാലത്ത്  പാഠങ്ങള്‍ 
കളികള്‍ ഓര്‍മ്മ ഉണ്ടായിരുന്നു!
അതില്‍ പലതും ഇന്നു ഓര്‍മ്മയില്ല!

ഉന്നത വിദ്യാഭ്യാസ സമയത്തില്‍ 
സുഹൃത്തുക്കളെ ഓര്‍മ്മയുണ്ടായിരുന്നു!
അവരില്‍ പലരെയും ഇന്നു ഓര്‍മ്മയില്ല!

സമ്പാദിച്ചു തുടങ്ങിയപ്പോള്‍ 
പല ചെലവുകള്‍ ഓര്‍മ്മയുണ്ടായിരുന്നു!
പക്ഷെ ഇന്നു എന്തിനു എത്ര ചെലവു
ചെയ്തു എന്നു ഓര്‍മ്മയില്ല!

ഇന്നു രാവിലെ എന്തു കഴിച്ചു എന്നു
അപ്പോള്‍ ഓര്‍മ്മയുണ്ടായിരുന്നു!
ഇപ്പോള്‍ ഓര്‍മ്മയില്ല!

 ഇങ്ങനെ ഒരുപാടു കാര്യങ്ങള്‍ നാം
ജീവിതത്തില്‍ മറന്നു പോകുന്നു!
ചില കാര്യങ്ങള്‍ മാത്രം  ഇന്നു 
നമുക്കു ഓര്‍മ്മയുള്ളൂ! 

അതു കൊണ്ടു നാം മറവിക്കാരാണ്
എന്നു മനസ്സിലാകുന്നു!   

അറിയാതെ രാത്രി ഉറക്കത്തില്‍
നാം നമ്മെ മറക്കുന്നു!

അതു പോലെ മരണ സമയത്തില്‍ കൃഷ്ണനെ
നാം മറക്കും...ഇതു തീര്‍ച്ച...

പക്ഷെ കൃഷ്ണന്‍ നമ്മെ മറക്കുകയില്ല!
ഇതു സത്യം...

കഴിഞ്ഞ ജന്മം മറന്നു പോയി!
അടുത്ത ജന്മം അറിയില്ല!
ഈ ജന്മത്തില്‍ ഇനിയും എത്ര ദിവസം?
അതുവും അറിയില്ല!

ഓര്‍മ്മയുള്ളപ്പോള്‍ പറഞ്ഞു വയ്ക്കുന്നു..
കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ...
സത്യമായും ഈ നാമം എന്നെ മറക്കില്ല!
തീര്‍ച്ചയായും ഈ നാമം എന്നെ കൈവിടില്ല!
ഉറപ്പായും ഈ നാമം എന്നെ വിട്ടു പോവില്ല!

എന്റെ അന്ത്യ കാലത്തു ഞാന്‍ 
കൃഷ്ണ എന്നു പറഞ്ഞാല്‍ അതു
സത്യമായിട്ടും എന്റെ ബലമല്ല!
     'കൃഷ്ണാ' എന്ന നാമജപത്തിന്റെ ബലം 
ഒന്നു കൊണ്ടു മാത്രം ഞാന്‍ അന്ത്യകാലത്തു
കൃഷ്ണാ എന്നു പറയും!

Tuesday, March 27, 2012

തീരുമാനിക്കുക!

രാധേകൃഷ്ണാ
 
നഷ്ടങ്ങള്‍!
എത്രയോ നഷ്ടങ്ങളെ കടന്നു
ജീവിതം ഉണ്ട്!
 
ജീവിതത്തെ നഷ്ടങ്ങളെ കൊണ്ടു 
തീരുമാനിക്കരുത്!
ജീവിതത്തെ സ്നേഹം കൊണ്ടു
നിര്‍ണ്ണയിക്കു!
 
സന്തോഷത്തെ ഉള്ളതു കൊണ്ടു
തീരുമാനിക്കരുത്‌!
സന്തോഷത്തെ തൃപ്തി കൊണ്ടു
നിര്‍ണ്ണയിക്കു!
 
ബലത്തെ പണം കൊണ്ടു 
തീരുമാനിക്കരുത്‌!
ബലത്തെ ധൈര്യം കൊണ്ടു
നിര്‍ണ്ണയിക്കു!

ധീരതയെ കോപം കൊണ്ടു
തീരുമാനിക്കരുത്‌!
ധീരതയെ വിവേകം കൊണ്ടു
നിര്‍ണ്ണയിക്കു! 
 
മനുഷ്യരെ വാക്കുകള്‍ കൊണ്ടു 
തീരുമാനിക്കരുത്‌! 
മനുഷ്യരെ മനസ്സ് കൊണ്ടു
നിര്‍ണ്ണയിക്കു!  

സ്നേഹത്തെ വസ്തുക്കള്‍ കൊണ്ടു 
തീരുമാനിക്കരുത്‌!
സ്നേഹത്തെ സ്നേഹം കൊണ്ടു തന്നെ
നിര്‍ണ്ണയിക്കു!  

ഭക്തിയെ പകിട്ടു കൊണ്ടു  
തീരുമാനിക്കരുത്‌!
ഭക്തിയെ ആത്മാര്‍ത്ഥത കൊണ്ടു
നിര്‍ണ്ണയിക്കു! 

കൃഷ്ണനെ ആഗ്രഹങ്ങളെ കൊണ്ടു
തീരുമാനിക്കരുത്‌!
 കൃഷ്ണനെ ആശീര്‍വാദങ്ങള്‍ കൊണ്ടു
നിര്‍ണ്ണയിക്കു! 

ഗുരുവിനെ കര്‍മ്മങ്ങള്‍ കൊണ്ടു
തീരുമാനിക്കരുത്‌!
ഗുരുവിനെ കാരുണ്യം കൊണ്ടു
നിര്‍ണ്ണയിക്കു!

Sunday, March 25, 2012

ജയ്‌ ശ്രീ തിരുമലവരാഹാ!


രാധേകൃഷ്ണാ

ലക്ഷ്മിവരാഹാ! തിരുമലയുടെ ഉടമ! 
എന്തൊരു ലാളിത്യം!
എന്തൊരു പ്രിയം!
എത്ര അടുത്തു!
എത്ര സാവധാനം!
എന്തൊരു കരുണ!
എത്ര സുലഭന്‍!

വരാഹാ! 
താങ്കള്‍ സ്ഥലം വിട്ടു കൊടുത്തില്ലായിരുന്നെങ്കില്‍
ശ്രീനിവാസനെ ആരറിയും?

വരാഹാ!
അങ്ങ് ഭൂമിയെ പ്രളയത്തില്‍ നിന്നും 
മീണ്ടെടുത്തില്ലായിരുന്നെങ്കില്‍ 
ഞങ്ങള്‍ എവിടെ താമസിക്കും?  

 വരാഹാ!
അങ്ങ് ഞങ്ങളെ അന്ത്യ കാലത്തു 
സ്മരിച്ചില്ലായെങ്കില്‍ ഞങ്ങള്‍ക്കു
 എന്തു സംഭവിക്കും? 

 വരാഹാ! നീയല്ലേ ഉത്തമന്‍!
 വരാഹാ! നീയല്ലേ കാക്കുന്നവന്‍!
 വരാഹാ! നീയല്ലേ സുലഭാന്‍!
 വരാഹാ! നീയല്ലേ ചുമക്കുന്നവന്‍!

 വരാഹാ!   വരാഹാ!   വരാഹാ!
എത്ര സുന്ദരമായ തിരുനാമം!
എത്ര വ്യത്യസ്തമായ രൂപം!
എന്തൊരു അത്ഭുത കാരുണ്യം!

ജയ്‌ ശ്രീലക്ഷ്മിവരാഹാ!
 ജയ്‌ ശ്രീഭൂവരാഹാ!
ജയ്‌ ശ്രീതിരുമാലവരഹാ!

Thursday, March 22, 2012

തിരുമല രഹസ്യം!

രാധേകൃഷ്ണാ
 
അലര്‍മേല്‍ മങ്കാ അമ്മ...
തിരുമലയുടെ കാരുണ്യ രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
 
തിരുപ്പതിയുടെ സീമയറ്റ ആനന്ദത്തിന്റെ രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
 
തിരുമലയുടെ അടങ്ങാത്ത തിരക്കിന്റെ രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
 
തിരുമലയുടെ രുചിയേറുന്ന പ്രസാദരഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
 
ശ്രീനിവാസന്റെ ശരിയായ ഭക്ത രഹസ്യം  
 അലര്‍മേല്‍ മങ്കാ അമ്മ...
 
 ശ്രീനിവാസന്റെ ധന രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...

തിരുമലയുടെ നിത്യ സാന്നിദ്ധ്യ രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ... 

ഓര്‍ത്താല്‍ തന്നെ കിട്ടുന്ന തിരുമലയുടെ
മോക്ഷ രഹസ്യം 
അലര്‍മേല്‍ മങ്കാ അമ്മ...

തിരുമല കയറുന്ന ഭക്തര്‍കളുടെ
ബലരഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...

ആഴ്വാര്കളുടെ അത്ഭുത പ്രബന്ധ രഹസ്യം
 അലര്‍മേല്‍ മങ്കാ അമ്മ...

എന്റെ ആനന്ദത്തിന്റെ വേദസാര രഹസ്യം
എന്റെ അലര്‍മേല്‍ മങ്കാ അമ്മ... 

Wednesday, March 21, 2012

തിരുമലയില്‍ തടവ്...


രാധേകൃഷ്ണാ

ശ്രീനിവാസാ...ഇത്തവണ ഞാന്‍
നിന്നെ നല്ലപോലെ ദര്‍ശിച്ചു!

നിനക്കു വേണ്ടി കാത്തിരിക്കുന്നതു തന്നെ
വലിയ സുഖമാണ്!  

നിനക്കു വേണ്ടി കാത്തിരിക്കാന്‍ എത്ര കോടി
ഭക്തന്മാര്‍!!!

നിന്നെ കാണാന്‍ ഓരോരുത്തര്‍ക്കും 
എന്തൊരു തിടുക്കം!!!

നിന്നോടു അടുക്കുന്തോറും എല്ലാവര്‍ക്കും
എന്തൊരു ആനന്ദം!!!

നിന്നെ ദര്‍ശിക്കാന്‍ ഓരോരുത്തരും എത്രപ്രാവശ്യം
ഗോവിന്ദാ ഗോവിന്ദാ എന്നു വാ നിറയെ 
മനസ്സ് നിറയെ ജപിക്കുന്നു!!!

നിന്നെ കാണുന്നത് ഒരു നിമിഷം ആയാലും 
അതില്‍ ഞങ്ങള്‍ അനുഭവിക്കുന്ന 
ബലവും ആനന്ദവും പറയാന്‍ 
വാക്കുകളില്ല!!

നീയും എത്ര സമാധാനത്തോടെ ഓരോരുത്തരെയും
വിശേഷിച്ചു കടാക്ഷിച്ചു അരുളുന്നു!!!

എല്ലാവര്‍ക്കും പ്രസാദം നല്‍കുന്ന നിന്റെ 
കാരുണ്യത്തിനു ഒരു നാളും അന്ത്യമില്ല!!

നിന്നെ ഓര്‍ക്കുമ്പോഴൊക്കെ കാണാന്‍ 
വരും നല്‍കു ശ്രീനിവാസാ!

ഇപ്പോഴും നിന്റെ ഭക്തരുടെ കൂട്ടത്തില്‍ 
മണിക്കൂറുകള്‍ കാത്തിരുന്നു നിന്നെ ദര്‍ശിക്കാന്‍
ഒരു വരം തരു ശ്രീനിവാസാ!

നിന്റടുത്തു എത്തുമ്പോള്‍ തന്നെ കലിയുഗത്തില്‍
 നാമജപം മാത്രം സത്യം എന്നതു
മനസ്സിലാകുന്നു ശ്രീനിവാസാ!!
 
   നിന്റെ ഏഴുമലയില്‍ തങ്ങുന്ന ഓരോ നിമിഷവും
ഭക്തി ലോകത്തില്‍ മുഴുകിയിരിക്കുന്ന
പൊന്നായ സമയമല്ലേ എന്റെ ശ്രീനിവാസാ!!

മലയിറങ്ങി എന്റെ ശരീരം വീട്ടിലെത്തിക്കഴിഞ്ഞു!
പക്ഷെ എന്റെ മനസ്സ് തിരുമലയില്‍
തടവിലായി!

ആരെങ്കിലും തിരുമലയ്ക്കു പോകുന്നുണ്ടെങ്കില്‍
അവിടെ എന്റെ മനസ്സിനെ കണ്ടാല്‍ 
ഉടനെ എന്റടുത്തു വരാന്‍ പറയു!

            ഇല്ലെങ്കില്‍ മലയപ്പനോടു എന്നെ 
അവിടെ കൊണ്ടുപോകാന്‍ പറയു!!!!

Tuesday, March 20, 2012

തിരുമഴിശൈ!

രാധേകൃഷ്ണാ

തിരുമഴിശൈ ആഴ്വാരെ താങ്കള്‍
വിജയിക്കട്ടെ!

തിരുമലയ്ക്കു പോകുന്ന വഴിയില്‍ പെട്ടെന്നു
തിരുമഴിശൈയില്‍ കയറി!
ജഗന്നാഥന്‍ ഞങ്ങളെ വിളിച്ചു....

എത്രയോ ദിവസം കൊണ്ടു പോകണം എന്നു
മോഹിച്ചു കൊണ്ടിരുന്നു...

എത്രയോ ദിവസം കൊണ്ടു ഒരു ശിഷ്യന്‍ 
എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു..

എത്രയോ പ്രാവശ്യം ആ വഴി ഞാന്‍
തിരുപ്പതിക്ക് പോയി..
പക്ഷെ ഒരിക്കല്‍ പോലും പോകാന്‍ സാധിച്ചില്ല..

പക്ഷെ ഇപ്രാവശ്യം തിരുമഴിശൈ  ആഴ്വാരും 
ജഗന്നാഥനും എന്നെ വിളിച്ചു..

    തിരുമഴിശൈ  ആഴ്വാരുടെ ജന്മസ്ഥലത്ത്
പോകാന്‍ കഴിഞ്ഞത് തന്നെ പരമ ഭാഗ്യം!

ഭാര്‍ഗവ മുനിയ്ക്കും കനകാംഗി ദേവിയ്ക്കും
പിണ്ഡാകാരമായ മകന്‍ ജനിച്ച നാട്...

പനമ്പ് കൂടയില്‍ ഉപേക്ഷിക്കപ്പെട്ട പിണ്ഡത്തിനു 
 ജഗന്നാന്‍ ശരീരവും ജീവനും നല്‍കിയ സ്ഥലം!
        
ജഗന്നാഥന്റെ ദര്‍ശനം മറഞ്ഞപ്പോള്‍ കുഞ്ഞിന്റെ
കരച്ചില്‍ തിരുവാളന്‍ കേട്ട സ്ഥലം!
 
തിരുവാളനും അദ്ദേഹത്തിന്റെ ഭാര്യയും 
അവരുടെ മകനായി തിരുമഴിശൈ 
ആഴ്വാരെ വളര്‍ത്തിയ സ്ഥലം!

വൃദ്ധ ദമ്പതികള്‍ നല്‍കിയ പാലു മാത്രം
കുഞ്ഞു കുടിച്ചു തന്റെ ബലത്തെ 
നിരൂപിച്ച സ്ഥലം!

ഏഴാമത്തെ വയസ്സില്‍ ജഗത് കാരണ വസ്തുവിനെ
തിരഞ്ഞു വേദത്തില്‍ കണ്ടു പിടിച്ചു 
അതു ധ്യാനിച്ച ആഴ്വാരിന്റെ സ്ഥലം!

അദ്ദേഹത്തെ പരമശിവനും
ഭക്തിസാരര്‍ എന്നു ശ്ലാഘിച്ച സ്ഥലം!

വീറ്റിരിക്കുന്ന ജഗന്നാഥന്‍ തന്നെക്കാളും
ഉയര്‍ന്നവനായി ആഴ്വാരെ പറയുന്ന സ്ഥലം!

 ആഴ്വാരുടെ വലത്തേ തള്ള വിരലില്‍ 
കണ്ണിനെ കാണിക്കുന്ന തലം!

ശാന്തമായ തിരുമഴിശൈയുടെ അഴകിലും,
ജഗന്നാഥന്റെ സ്വരൂപത്തിലും ആഴ്വാരിന്റെ
അനുഗ്രഹത്തിലും ഞാന്‍ എന്നെ മറന്നു...

വീണ്ടും തിരുമഴിശൈ ചെല്ലാന്‍ 
ആശയോടെ കാത്തിരിക്കുന്നു ഞാന്‍!   

Sunday, March 18, 2012

ആസ്വദിക്കാം വരൂ!

രാധേകൃഷ്ണാ

ശ്രീനിവാസാ!  ഗോവിന്ദാ!

ഞാന്‍ ഇപ്പോള്‍ തിരുമലയ്ക്കു പോകുന്നു!

ഇന്നലെ എന്റെ അമ്മ അലര്‍മേല്‍ മങ്കയെ 
സുഖമായി ദര്‍ശിച്ചു!

എന്റെ അമ്മയെ ദര്‍ശിച്ച ശേഷം എന്റെ
മനസ്സ് നിറഞ്ഞിരിക്കുന്നു!
 ഇതിനു ശേഷം ശ്രീനിവാസനെ 
കാണേണ്ട ആവശ്യമേയില്ല!

എന്നാലും ഞങ്ങളുടെ കുലശേഖര ആഴ്വാര്‍ 
'എന്തെങ്കിലും ആകണം' എന്നു മോഹിച്ച 
തിരുമലയില്‍ കുറച്ചു നേരം ഇരിക്കാന്‍ ആഗ്രഹം!
"പടിയായി കിടന്തു ഉന്‍ പവള വായ്‌ പാര്‍പ്പേനേ"
എന്നു കുലശേഖര ആഴ്വാര്‍ പുലമ്പിയ 
തിരുമാലയപ്പനെ കണ്ടാല്‍ സുഖമല്ലേ?

തിരുമല അനന്താഴ്വാനോടു കടപ്പാര കൊണ്ടു
താടിയില്‍ അടി വാങ്ങിയവനെ കാണുന്നതു
പരമസുഖമല്ലേ?

വകുളമാലികയുടെ ദത്തു പുത്രനെ,
തിരുമലയില്‍ വാടകയ്ക്കു വാസിക്കുന്നവനെ
കാണുന്നതു സീമയറ്റ സുഖമല്ലേ?

 ഞങ്ങളുടെ രാമാനുജന്‍ ശംഖും ചക്രവും  നല്‍കി
അതു സുഖമായി ചുമക്കുന്നവനെ കാണുന്നതു
പറയാന്‍ പറ്റാത്ത സുഖമല്ലേ? 

തിരുമല നമ്പികളുടെ തീര്‍ത്ഥപാത്രത്തില്‍
തുളയിട്ടു ജലം കുടിച്ചു ദാഹം ശമിപ്പിച്ചു 
അദ്ദേഹത്തെ 'അച്ഛാ!' എന്നു വിളിച്ചവനെ
കണ്ടാല്‍ മോക്ഷം തന്നെയല്ലേ?

ഹാഥിരാം ബാവജിയുടെ കൂടെ എന്നും
ചതുരംഗം കളിച്ചു നേരം പോക്കുന്നവനെ 
കണ്ടാല്‍ ഉത്സാഹമല്ലേ?

എന്റെ അലര്‍മേല്‍ മങ്കയുടെ കണവനെ
കാണാന്‍ തിരുമലയ്ക്കു പോകുന്നു!

തിരുമലയുടെ ഉടമസ്ഥനായ ലക്ഷ്മി വരാഹരെ 
ദര്‍ശിക്കാന്‍ തിരുമലയ്ക്കു പോകുന്നു!
       
വരൂ...നമുക്കു പോയി അനുഭവിക്കാം....

Saturday, March 17, 2012

ലഡ്ഡു വേണോ?

രാധേകൃഷ്ണാ

തിരുമലയ്ക്കു പോകുന്നു!

നിനക്കു എന്തു വേണം? 
ആരോടെങ്കിലും എന്തെങ്കിലും പറയണോ?

അലര്‍മേല്‍ മങ്ക മാതാവിനോട് 
നിന്റെ സ്നേഹത്തെ പറയട്ടെ?

തിരുമല ആഴ്വാരോടു നിന്റെ 
നമസ്കാരം പറയട്ടെ? 

ലക്ഷ്മി വരാഹ സ്വാമിയോട് 
നിന്റെ പര്യേഷണം പറയട്ടെ?

മാറില്‍ ശ്രീ വസിക്കുന്ന ശ്രീനിവാസനോട് 
നിന്റെ ശരണാഗതിയെ അറിയിക്കട്ടെ?

സ്വാമി പുഷ്കരിണിയോട് നിന്റെ
താപം ശമിപ്പിക്കാന്‍ പറയട്ടെ?

മണ്‍പൂവ് അര്‍പ്പിച്ച കുറവ നമ്പിയോടു 
നിന്റെ വിശ്വാസം പറയട്ടെ?

ശവം ഉണര്‍ത്തിയ തൊണ്ടൈമാനോട്
നിന്റെ ദൃഡത പറയട്ടെ?

കുലശേഖര ആഴ്വാരോടു നീ തിരുമലയില്‍
പടിയായി കിടക്കാന്‍ അനുവാദം ചോദിക്കട്ടെ?

തിരുമല നമ്പികളോട് നിന്റെ 
ദാഹത്തെ പറ്റി പറയട്ടെ?

മുട്ടുകാലില്‍ മല കയറിയ രാമാനുജരോടു
നിന്റെ ആവശ്യം അറിയിക്കട്ടെ?

തിരുമല അനന്താഴ്വാനോടു അദ്ദേഹത്തിന്റെ 
കടപ്പാര ചോദിക്കട്ടെ?

ഹാഥിരാം ബാവാജിയോടു നിന്റെ
കളികള്‍ പറയട്ടെ?

എന്തെല്ലാം പറയണമോ അതെല്ലാം
മനസ്സില്‍ പറയു!

അതു നീ പറഞ്ഞതായി ഞാന്‍ 
മലയപ്പനോടു പറയാം! 

ലഡ്ഡു വാങ്ങി വരണോ?
ശ്രീനിവാസന്‍ രുചിച്ച ലഡ്ഡു വേണോ?

വിടാതെ ശ്രീനിവാസാ! ഗോവിന്ദാ! എന്നു
ജപിച്ചു കൊണ്ടേ ഇരിക്കു!

 ലഡ്ഡുവും കിട്ടും, മോക്ഷവും കിട്ടും
അലര്‍മേല്‍ മങ്കയെയും കിട്ടും  
ശ്രീനിവാസനെയും കിട്ടും.....

Thursday, March 15, 2012

നാസ്തീകവാദി

രാധേകൃഷ്ണാ
നാസ്തീകം....
ആരാണ് നാസ്തീകവാദി?

ദൈവം ഇല്ല എന്നു പുറത്തു പറയുന്നവന്‍ 
നാസ്തീകവാദിയല്ല!

ദൈവത്തെ കളിയാക്കി കൊണ്ടിരിക്കുന്നവന്‍
  നാസ്തീകവാദിയല്ല!

ഈശ്വര വിശ്വാസികളെ പരിഹസിച്ചു ചിരിക്കുന്നവന്‍
നാസ്തീകവാദിയല്ല!

ഈശ്വരനെ കുറിച്ചു സംശയത്തോടെ ചോദിക്കുന്നവന്‍
നാസ്തീകവാദിയല്ല!

ഈശ്വരന്റെ മേല്‍ സംശയം ഉള്ളവന്‍
നാസ്തീകവാദിയല്ല!

ഈശ്വരനെ പ്രാപിക്കുന്ന വഴികളെ വിമര്‍ശിക്കുന്നവന്‍
നാസ്തീകവാദിയല്ല!

ഈശ്വര നാമങ്ങള്‍ പരിഹാസത്തോടെ പറയുന്നവന്‍
 നാസ്തീകവാദിയല്ല!

ഈശ്വരന്റെ സ്ഥിത്വത്തെ അംഗീകരിക്കാന്‍
തയ്യാറല്ലാത്തവന്‍ നാസ്തീകവാദിയല്ല! 

ഭക്തന്മാരെ പരിഹസിച്ചു അവരെ 
ചോദ്യം ചെയ്യുന്നവന്‍ നാസ്തീകവാദിയല്ല!

ഈശ്വരനെ നിന്ദിച്ചു അതു കൊണ്ടു 
സന്തോഷിക്കുന്നവന്‍ നാസ്തീകവാദിയല്ല!

എന്നാല്‍ പിന്നെ ആരാണ് നാസ്തീകവാദി? 

ഈശ്വരനെ കുറിച്ചു ചിന്തിക്കാത്തവനാണ് 
നാസ്തീകവാദി!

     ഇതാണു എന്റെ തീരുമാനം!

അങ്ങനെ നോക്കിയാല്‍ ലോകത്ത്
ആരും തന്നെ നാസ്തീകവാദിയല്ല! 

Wednesday, March 14, 2012

ഉത്തിരമേരൂര്‍

രാധേകൃഷ്ണാ
 
ഇന്നു ഞാന്‍ പ്രാപിച്ചതു
അത്ഭുത ആനന്ദം!
 
യുധിഷ്ടിരര്‍ പൂജിച്ച സുന്ദരവദനനെ
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
അര്‍ജ്ജുനന്‍ പൂജിച്ച അച്യുത വരദനെ 
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
നകുലന്‍ പൂജിച്ച അനിരുദ്ധ വരദനെ 
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
സഹദേവന്‍ പൂജിച്ച കളയാന വരദനെ 
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
ഭീമന്‍ പൂജിച്ച വൈകുണ്ഠ വരദനെ 
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
അര്‍ജ്ജുനനു ഉപദേശിച്ച കൃഷ്ണനെ
അവന്റെ കൂടെ ആദ്യത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
    പ്രഹ്ലാദ വരദനായ യോഗ നരസിംഹരെ
ആദ്യത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
സുന്ദരമായി ഉപദേശിക്കുന്ന
ലക്ഷ്മി വരാഹ സ്വാമിയെ 
ആദ്യത്തെ നിലയില്‍
ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
തലയ്ക്കും   കൈക്കും തലയണ വെച്ചു 
കിടക്കുന്ന അരംഗനാഥനെ 
രണ്ടാമത്തെ നിലയില്‍ 
 ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
ആദ്യമായിട്ടു ഗോപിക്കുറി ഇട്ടിരിക്കുന്ന
ശിവനെ അരംഗന്റെ അരികില്‍ 
രണ്ടാമത്തെ നിലയില്‍ 
 ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
ഗംഗയും യമുനയും കാവല്‍ക്കാരായി നില്‍ക്കെ 
മാര്‍ക്കണ്ഡെയാരുടെ തലയില്‍ കൈവെച്ചു
സ്നേഹത്തോടെ അനുഗ്രഹിക്കുന്ന അരംഗനെ
രണ്ടാമത്തെ നിലയില്‍ 
 ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
 
1000  ബ്രാഹ്മണര്‍കള്‍ വേദം ഓദിയ 
ഉത്തര മേരൂരില്‍ ആനന്ദമായി വീറ്റിരിക്കുന്ന
ആനന്ദവല്ലി അമ്മയെ
 ഉത്തര മേരൂരില്‍ ദര്‍ശിച്ചു!
  നവമൂര്‍ത്തികളെ നന്നായി
ദര്‍ശിച്ച സന്തോഷത്തില്‍ 
 സ്വൈരമായി വന്നു! 

Monday, March 12, 2012

ആഹാ....ആഹാ....ആഹാ...

രാധേകൃഷ്ണാ
ആരാവമുദാ....
എന്തിനു ഇങ്ങനെ കിടക്കുന്നു?
സാര്‍ങ്ഘപാണി...
എത്ര സുന്ദരമായി കിടക്കുന്നു!
കുടന്തൈ സുന്ദരാ...
കുട്ടിയെ പോലെ കിടക്കുന്നു!
കോമളവല്ലി നാഥാ...
തല ഉയര്‍ത്തി സുഖമായി കിടക്കുന്നു!

ദിവ്യ പ്രബന്ധം നല്‍കിയ നായകാ..
എന്നെ തോല്‍പ്പിക്കാന്‍ കിടക്കുന്നു!

നാദമുനി പ്രിയാ....
ആദി ശേഷന്റെ മേല്‍ കിടക്കുന്നു!

ചെന്താമര പാദാ...   
നീ വാഴട്ടെ..

കിടന്നു കൊണ്ടു മൊഴിയുന്ന 
അത്ഭുതമേ....
നീ വിജയിക്കട്ടെ...

കുംഭകോണത്തിന്റെ രാജനെ...
നീണാള്‍ വാഴട്ടെ...

നിന്നെ നോക്കാതെ ഞാന്‍ പോയാലും
നീ എന്നെ നിന്റെ പക്കല്‍ വലിച്ചു....

എന്റെ ഓമനേ...
സത്യമായും നീ ഭക്തന്മാരെ 
പുളകമണിയിക്കുന്ന പെരുമാളാണ്!

തിരുമഴിശൈ ആള്‍വാര്‍ 
മയങ്ങിയ പെരുമാളാണ് നീ!

സ്വാമി നമ്മാഴ്വാരെ "ആരാവമുദേ"  
എന്നു കോള്‍മയിര്‍ പൂണ്ടു വിളിപ്പിച്ച 
കരിമാണിക്കമേ!

എന്നെയും നിന്റെ കൂട്ടത്തില്‍ ചേര്‍ത്തില്ലേ
എന്തൊരു കാരുണ്യം നിനക്കു!

ആഹാ....ആഹാ....ആഹാ..

നീയും അഴകു...
നിന്റെ ക്ഷേത്രവും അഴകു...
നിന്റെ നാടും അഴകു...
നിന്റെ കാവേരിയും അഴകു...
നിന്റെ പ്രബന്ധങ്ങളും അഴകു...
നിന്റെ ഭക്തര്‍കളും അഴകു...
നിന്റെ ദേവിയും അഴകു...
നിന്റെ ആനയും അഴകു..
നിന്റെ ഗോപുരവും അഴകു...
നിന്റെ വീഥിയും അഴകു... 

ഞാന്‍ ഉള്‍പ്പെടെ നിന്നെ ചേര്‍ന്ന
എല്ലാം അഴകു തന്നെ...

നിന്നെ കണ്ട ഉടന്‍ എഴുതാന്‍ തുടങ്ങിയ 
എന്നെ 9 നാള്‍ കഴിഞ്ഞിട്ടു മുഴുമിപ്പിച്ചു 
നിന്നെ മറക്കാതെ ചിന്തിചിപ്പിച്ച  
നിന്റെ ലീലയും അഴകു തന്നെ.....

Sunday, March 4, 2012

എവിടെ...എവിടെ...

രാധേകൃഷ്ണാ
 
ശ്രീരംഗം...
ഭൂലോക വൈകുണ്ഠം...
 
രാമാനുജരുടെ തനതായ തിരുമേനി
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
ശ്രീരംഗനായകിയുടെ കാരുണ്യ 
മിഴിയഴകു എവിടെ...എവിടെ.. 
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
ആണ്ടാളുടെ കണ്ണാടി ദര്‍ശനം 
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
മോക്ഷം നല്‍കുന്ന പെരുമാള്‍
എവിടെ....എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
മുത്തങ്കി അലങ്കാര ഭംഗി 
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
നമ്പെരുമാളുടെ സുന്ദര പദവിന്യാസം
എവിടെ...എവിടെ....
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
  
ലാവണ്യ കിളി മണ്ഡപം 
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...

തിരുപ്പാണാഴ്വര്‍ക്ക് ദിവ്യ ദര്‍ശനം
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...


 വിഭീഷണന്റെ വലിയ പെരുമാള്‍
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
തയിര്‍ക്കാരിക്കു മോക്ഷം ലഭിച്ചത്
എവിടെ..എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
പാപമെല്ലാം മാഞ്ഞു പോകുന്നതു
എവിടെ...എവിടെ...  
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
തോന്ടരടിയുടെ നന്ദവനം  
എവിടെ...എവിടെ..
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...


 പരവാസുദേവ ദര്‍ശനം 
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
ചൈതന്യര്‍ ആനന്ദിച്ച സ്ഥലം
എവിടെ...എവിടെ...
 ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
 
ചുറ്റിക്കറങ്ങി രംഗം വരൂ...
ഉടനെ...ഉടനെ... 
നിന്റെ മനോ വ്യാകുലങ്ങള്‍ തീരും
ഉടനെ...ഉടനെ...

Thursday, March 1, 2012

വസന്തം വരും...

രാധേകൃഷ്ണാ


ഏതു ശരി.... ഏതു തെറ്റ്....

ഏതു നല്ലതു....ഏതു ചീത്ത....

ഏതു ആവശ്യം....ഏതു അനാവശ്യം....

ഏതു ഉയര്‍ന്നതു.... ഏതു താഴ്ന്നതു....

ഏതു നടക്കും....ഏതു നടക്കില്ല....

ഒന്നും മനസ്സിലാകുന്നില്ല.....

എന്നാലും ജീവിക്കുന്നു...

എന്തു കൊണ്ടു?
തീര്‍ച്ചയായും ജീവിതത്തില്‍ ഒരു ദിവസം
പുലരി വരും എന്ന വിശ്വാസമാണു!

വിശ്വസിക്കു!
കൃഷ്ണന്‍ ഉണ്ട്!

നിന്റെ ജീവിതത്തിലും വസന്തം വരും!


കൃഷ്ണനെ വിശ്വസിച്ചു കാത്തിരിക്കു!


വിശ്വാസം തോറ്റിട്ടില്ലാ!


ഉറപ്പായും ജീവിതത്തില്‍ വസന്തം
വന്നു കൊണ്ടിരിക്കുന്നു!


വസന്തത്തെ വരവേല്‍ക്കാനും
അനുഭവിക്കാനും നീ
തയ്യാറാകു....

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP