Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, August 31, 2012

വേറെ ഒരു ജോലിയുമില്ല....

രാധേകൃഷ്ണാ 

എന്റെ ശിരസ്സിന്‍ മേല്‍
പത്മനാഭന്റെ അഭയഹസ്തം ഉണ്ട്!
ഇനി എനിക്കെന്തു ആധി ?

എന്റെ ജീവിതത്തില്‍ 
പത്മനാഭന്റെ പൂര്‍ണ്ണ അനുഗ്രഹം ഉണ്ട്!
ഇനി എനിക്കെന്തു കഷ്ടം?

എന്റെ കൂടെ എന്നും 
അനന്ത പത്മനാഭന്റെ
 ഉന്നത സ്നേഹം ഉണ്ട്!
ഇനി എനിക്കു എന്തു ആവശ്യം ?

എന്റെ മനസ്സില്‍ എന്നും സത്യമായിട്ടും 
പത്മനാഭന്‍ ഉണ്ട്!
ഇനി എനിക്കെന്തു ചിന്ത?

എന്റെ നാവില്‍ എപ്പോഴും 
പത്മനാഭന്റെ നാമം നിറഞ്ഞിരിക്കുന്നു!
ഇനി എനിക്കെന്തു ഉപദ്രവം?

എന്റെ കൂടെ എവിടെയും 
അനന്ത പത്മനാഭന്‍ വരുന്നു!
ഇനി എനിക്കെന്തു ഭയം?

എനിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു 
അനന്തപത്മനാഭന്‍ അത്ഭുതമായ 
പരിഹാരങ്ങള്‍ കാണുന്നു!
ഇനി എനിക്കെന്തു കുഴപ്പം?

എന്റെ ആവശ്യങ്ങളെ അനന്തപത്മനാഭന്‍ 
നന്നായി അറിയുന്നുണ്ട്!
ഇനി എനിക്കെന്തു ആലോചന?

എന്റെ പ്രാരാബ്ധ കര്‍മ്മത്തെ 
അനന്തപത്മനാഭന്‍ നോക്കി കൊള്ളും!
ഇനി എനിക്കെന്തു പ്രയത്നം?

എനിക്കു ഈ ജീവിതത്തില്‍ 
ഒരു ജോലിയുമില്ല!
അനന്തപത്മനാഭന്റെ കരുണയെ 
അനുഭവിക്കുന്നത് ഒഴിച്ചു 
വേറെ ഒരു ജോലിയുമില്ല! ! !

ഈ ഒരു ജോലിയെ ശരിക്കും 
ചെയ്യാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്!

Wednesday, August 29, 2012

തിരുവോണം !

രാധേകൃഷ്ണാ 

നീ പിറന്ന തിരുവോണം..

 വാമനാ...
നീ പിറന്ന തിരുവോണം..

കശ്യപര്‍ക്കും അതിഥി ദേവിക്കും 
നീ പിറന്ന തിരുവോണം..

 മഹാബലിക്കു അനുഗ്രഹം ചെയ്യാന്‍ 
നീ പിറന്ന തിരുവോണം..

 ഇന്ദ്രനു സ്വര്‍ഗ്ഗം നല്‍കാന്‍ 
നീ പിറന്ന തിരുവോണം..

മൂന്നടി നിലം യാചിക്കാനായി 
നീ പിറന്ന തിരുവോണം..

 ബാല ബ്രഹ്മചാരിയായി വരാന്‍ 
നീ പിറന്ന തിരുവോണം..

 ലോകമെല്ലാം അളക്കാന്‍ 
നീ പിറന്ന തിരുവോണം..

 വാമനാ...
നീ നന്നായിരിക്കും...
നിനക്ക് പിറന്നാള്‍ ആശംസകള്‍...

അന്നീ ലോകം അളന്നു 
നിന്നടി പോറ്റി ...

ഇന്നു ഞങ്ങളെ സ്വീകരിച്ചു.
കാരുണ്യം പോറ്റി...

അന്നീ ലോകം പ്രാപിച്ചു 
ഗുണം പോറ്റി...

ഇന്നു ഞങ്ങളെ വാഴിക്കുന്നു...
ബലം പോറ്റി ...

അന്നു മാഹാബലിയെ രക്ഷിച്ചു..
സത്യം പോറ്റി ...

ഇന്ന് ഞങ്ങളെ രക്ഷിക്കുന്നു...
സംയമനം പോറ്റി ...

അന്നു സ്വര്‍ഗ്ഗം വീണ്ടെടുത്തു ...
നിന്റെ ചുമതല വാഴട്ടെ...
ഇന്നു ഞങ്ങളെ വീണ്ടെടുക്കുന്നു.
വാത്സല്യം വാഴട്ടെ ...

അന്നു ഗംഗയെ നല്‍കി...
നിന്റെ ലീല ജയിക്കട്ടെ..

ഇന്നു തിരുവോണം നല്‍കി.
മഹത്വം ജയിക്കട്ടെ...

വാമനാ... ത്രിവിക്രമാ...
ലോകം അളന്നോനെ ..

നിന്റെ മഹത്വം എന്നാല്‍ 
പറയാന്‍ സാധിക്കുമോ..

നിന്റെ മേലുള്ള ആശ കൊണ്ടു 
ആഴ്വാര്കളുടെ വാക്കുകളെ കൊണ്ടു 
എന്തോ പറഞ്ഞു പോയി...

ഈ മണ്ടനെയും അവന്റെ കൂട്ടത്തെയും 
എന്നും രക്ഷിക്കണമേ...

ഞങ്ങള്‍ അഹംഭാവികളാണ്...
നീ തന്നെ ഞങ്ങളെ നല്‍വഴിപ്പെടുത്തണം!

Tuesday, August 28, 2012

നീ വെറും കറിവേപ്പില അല്ല....

രാധേകൃഷ്ണാ 

നാമജപം ചെയ്യാതെ ഒരു ദിവസവും 
ഇരിക്കരുതു...

സത്ഗുരുവിനെ ജീവിതത്തില്‍ ഒരിക്കലും 
മറക്കരുതു ...

കൃഷ്ണനെ ഓര്‍ക്കാതെ സമയം 
പോക്കരുത് ...

സത്സംഗത്തെ ഒരുനാളും 
ഒഴിവാക്കരുതു...

ആരെ കുറിച്ചും തെറ്റായി ഒരിക്കലും 
സംസാരിക്കരുതു...

ഹിന്ദു മതത്തിനെ മോശമായി 
പറയുന്നവരോടു ഇണങ്ങണ്ടാ....

നമ്മുടെ ദൈവങ്ങളെ പഴി പറയുന്നവരോട് 
ഒരിക്കലും ഇടപഴകണ്ടാ....

ഭാഗവത അപചാരം ചെയ്യുന്നവരെ 
മനസ്സില്‍ ഓര്‍ക്കുക്ക പോലും വേണ്ട....

ശരീര ആരോഗ്യത്തെ ഒരു നിമിഷം 
പോലും നഷ്ടപ്പെടുത്തരുതു...

അധര്‍മ്മം ചെയ്യുന്നവരെ കണ്ടു 
മറന്നും ഭയപ്പെടരുതു....

സത്യം പറയാന്‍ എവിടെയും 
മടിക്കരുതു...

ഭക്തിയെ ഒരിക്കലും എന്തിനു വേണ്ടിയും
ഉപേക്ഷിക്കരുതു...

ആര്‍ക്കു വേണ്ടിയും സ്വാഭിമാനം 
വിട്ടു കൊടുക്കരുതു....  

ഒരിക്കലും ഹൃദയത്തില്‍ ബലഹീനത 
വളര്‍ത്തരുതു....
 
ഇല്ലാത്തവരെ ഒരിക്കലും ഹേളനം 
ചെയ്യരുതു....

അക്രമം ചെയ്യുന്നവര്‍ക്കു ഒരിക്കലും 
അടങ്ങി പോകരുതു...

ഇങ്ങനെയും നിനക്കു ജീവിക്കാം!
നീ വെറും കൊള്ളരുതാത്തവനല്ല!

നിനക്കു ജീവിക്കാന്‍ സാധിക്കും!
നിന്റെ പ്രകൃതം മാറ്റു !
നിന്റെ വില ഉയര്‍ത്തു!
നിന്റെ കൃഷ്ണനെ അനുഭവിക്കു!

നിന്റെ ലോകത്തില്‍ നീ സുഖമായി ഇരിക്കു!

Monday, August 27, 2012

വേറെ.... വേറെ....

രാധേകൃഷ്ണാ 

സ്വപ്നം വേറെ....
സത്യം വേറെ...

ആശ വേറെ...
ലക്‌ഷ്യം വേറെ....

ആവശ്യം വേറെ...
അന്വേഷണം വേറെ...

ചിന്തിക്കുന്നത് വേറെ...
നടക്കുന്നത് വേറെ....

പ്രതീക്ഷ വേറെ....
കിട്ടുന്നത് വേറെ....

പഠിത്തം വേറെ...
ജോലി വേറെ...

സമ്പാദ്യം വേറെ...
ചെലവു വേറെ...

സ്വാര്‍ത്ഥത വേറെ....
പൊതുതാല്പര്യം വേറെ....

പ്രായം വേറെ...
പക്വത വേറെ....
വാക്കുകള്‍ വേറെ....
അര്‍ത്ഥം വേറെ....

ഭയം വേറെ....
 ധൈര്യം വേറെ....

മനസ്സ് വേറെ ....
ബുദ്ധി വേറെ....


ഉത്സാഹം വേറെ....
സമ്പാദ്യം വേറെ....

സത്യം വേറെ...
ധാരണ വേറെ....

നന്മ വേറെ...
പരിശ്രമം വേറെ...

ലോകം വേറെ...
യഥാര്‍ത്ഥം വേറെ...

വിധി വേറെ...
കര്‍മ്മ വിന വേറെ...

ഇത്ര ദ്വന്ദ്വങ്ങളുടെ സംഗമമാണ് 
ജീവിതം...

ഇത്രയും വ്യത്യാസങ്ങളില്‍ 
ഒരു സാമ്യം ഒന്നേയുള്ളൂ...

അത് കൃഷ്ണന്‍ നമ്മോടൊത്തു 
ഇരിക്കുന്നതു....

അത് കൊണ്ടു കൃഷ്ണനെ ഓര്‍ക്കു ...
അവനു വേണ്ടി ജീവിക്കു ....

Saturday, August 25, 2012

വരമോ...ശാപമോ...?

രാധേകൃഷ്ണാ

രോഗങ്ങള്‍ വരാമോ...ശാപമോ?

ശരീരത്തെ സ്നേഹിക്കുന്നവര്‍ക്കു 
രോഗം ഒരു ശാപം തന്നെയാണു!

കാരണം നാവു നിയന്ത്രിക്കണം..
ആശയെ  അടക്കണം...

ശരീരത്തില്‍ ആശയുള്ളിടത്തോളം കാലം
ഇതു രണ്ടും വളരെ ബുദ്ധിമുട്ടാണ്....

പക്ഷെ ഭഗവാനെയും ഭക്തിയും 
ഇഷ്ടപ്പെടുന്നവര്‍ക്കു രോഗം
ഒരു അനുഗ്രഹമാണ്..

ശ്രീനാരായണ ഭട്ടതിരിക്കു വാതരോഗം 
അദ്ദേഹത്തെ നാരായണീയം എഴുതിച്ചു....

വാസുദേവ ഘോഷിനു അദ്ദേഹത്തിന്റെ 
കുഷ്ഠരോഗം തന്നെ ശ്രീകൃഷ്ണ ചൈതന്യരുടെ 
ദര്‍ശനം നല്‍കിച്ചു...

ശ്രീനാരായണ തീര്‍ത്ഥര്‍ക്കു അദ്ദേഹത്തിന്റെ 
വയറു വേദന വരാഹ ദര്‍ശനവും തദ്വാരാ 
കൃഷ്ണ ലീലാ തരംഗിണിയും തന്നു..

ശ്രീ സനാതന ഗോസ്വാമിക്കു അദ്ദേഹത്തിന്റെ 
ശരീര വ്രണങ്ങള്‍ അദ്ദേഹത്തിനു 
ശ്രീകൃഷ്ണചൈതന്യരുടെ പരിപൂര്‍ണ്ണ 
പ്രേമ നല്‍കി...

ഭീഷ്മപിതാമഹര്‍ക്കു അദ്ദേഹത്തിന്റെ 
ശരീരത്തില്‍ തുളച്ചിരുന്ന അമ്പുകളുടെ 
വേദന തന്നെ അദ്ദേഹത്തെ 
സഹസ്രനാമം പറയിച്ചു...

മാറനേരി നമ്പിക്കു മഹാരോഗം തന്നെ 
ആളവന്താരുടെ അനുഗ്രഹത്തെയും 
മോക്ഷത്തെയും സഫലമാക്കി....

ഇങ്ങനെ പല മഹാത്മാക്കളുടെ 
ജീവിതത്തില്‍ രോഗങ്ങള്‍ വളരെ 
പക്വതയും മാറ്റവും കൊണ്ടു വന്നിരിക്കുന്നു!

നീ രോഗങ്ങളെ സ്വീകരിക്കണ്ടാ...
പക്ഷെ രോഗങ്ങളില്‍ തളര്‍ന്നു പോകരുതു....

ഇതാണ് ഞാന്‍ പറയുന്ന വിഷയം!

നീ രോഗം കൊണ്ടു വാടുന്ന വെറും 
ശരീരമല്ല...
നീ രോഗം ഇല്ലാത്ത പരിശുദ്ധമായ 
ആത്മാവാണ്.....

വ്യാധികള്‍ നിന്റെ ജീവിതത്തെ 
നിര്‍ണ്ണയിക്കുന്നില്ല...
ഭക്തിയാണ് നിന്റെ 
ജീവിതത്തെ നിര്‍ണ്ണയിക്കുന്നതു!

ശരീരത്തെ ശ്രദ്ധിക്കു...
രോഗം വരാതെ രക്ഷിക്കു....
രോഗം വന്നാല്‍ ചികിത്സിക്കു...

രോഗത്തില്‍ മനസ്സ് തളര്‍ന്നു പോകരുതു!
ജീവിതം വെറുക്കരുത്!
രോഗത്തിനെ ജയിക്കാന്‍ നോക്കു 

രോഗമില്ലാതെ ജീവിക്കാന്‍ 
എന്റെ ആശിസ്സുകള്‍....

രോഗമില്ലാത്ത ജീവിതമാണ് 
കുറവില്ലാത്ത ധനം...
ഇതു ഒരു സത്യമായ വാക്കാണ്‌...
ഇതിനെ ഒരിക്കലും മറക്കരുതു !

Monday, August 20, 2012

ഗുരുവായൂരപ്പാ...പത്മനാഭാ

രാധേകൃഷ്ണാ 

ഗുരുവായൂരപ്പാ...
ഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്തു? 
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?

ഗുരുവായൂരപ്പാ...
ഞാന്‍ നിന്റെ നാമം ജപിക്കുന്നവനല്ല..
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?
 
ഗുരുവായൂരപ്പാ...
ഞാന്‍ നിന്നെ ധ്യാനിക്കുന്നവനല്ല...
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?

ഗുരുവായൂരപ്പാ...
ഞാന്‍ നിന്റെ പൂന്താനമൊന്നുമല്ല...
                 എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?

ഗുരുവായൂരപ്പാ...
ഞാന്‍ നിന്നെ കുറിച്ചു പാടുന്ന 
നാരായണ ഭാട്ടതിരിയല്ല...
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?
 

ഗുരുവായൂരപ്പാ...
ഞാന്‍ നിനക്കു വേണ്ടി കേഴുന്ന 
കുറൂരമ്മയല്ല...
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?
  

ഗുരുവായൂരപ്പാ...
ഞാന്‍ നിന്റെ അടിമ മഞ്ചുളയല്ല...
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?
 
ഗുരുവായൂരപ്പാ...
 ഞാന്‍ നിന്നെ തൊഴുന്ന വസുദേവരല്ല...
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?



ഗുരുവായൂരപ്പാ...
എന്നെ കാക്കാന്‍ വെക്കുന്നതും നിനക്കിഷ്ടം 
എന്നെ പെട്ടെന്നു വിളിക്കുന്നതിനും നിനക്കിഷ്ടം...

ഗുരുവായൂരപ്പാ...
നീ ആരപ്പാ?
സ്വയം ശ്രീമാന്നാരായണനോ?

അതോ...
തീരാത്ത ലീലാ വിനോദനോ?

രണ്ടുമല്ല...
നീ എന്നോടു വഴക്കിടാന്‍ വന്ന 
കള്ള ചെറുക്കന്‍...

പോടാ...ഗുരുവായൂരപ്പാ...
എന്നെ പാടു പെടുതുന്നതില്‍ 
 നിനക്കു എന്താ ഇത്ര ആനന്ദം?

നീ ആരാണെന്നറിയാമോ?
നില്‍ക്കുന്ന എന്റെ പത്മനാഭന്‍..

ഇനിയും എന്നെ പാടു പെടുത്തു...
എനിക്കു നിന്നെ വളരെ ഇഷ്ടമായി... 

പത്മനാഭാ...ഗുരുവായൂരപ്പാ..
ഗുരുവായൂരപ്പാ...പത്മനാഭാ...

ഇവര്‍ രണ്ടു പേരല്ല...
രണ്ടുപേരും ഒരാള്‍ തന്നെ...
ഒരാള്‍ രണ്ടായി...

പത്മനാഭന്‍ തന്റെ വലത്തേ കൈക്കീഴില്‍
ശിവ ഭഗവാനു ഇടം നല്‍കി...

ശിവഭഗവാന്‍ ഗുരുവായൂരപ്പനു തന്റെ 
ഇടവും, കുളവും നല്‍കി...

ഗുരുവായൂരപ്പനു 
ഭട്ടതിരി നാരായണീയം നല്‍കി...

പത്മനാഭനു 
സ്വാതി തിരുനാള്‍ ശതകം നല്‍കി..

ഇതു പോലെ ആയിരം സാമ്യങ്ങള്‍ ഉണ്ട്...
പത്മനാഭനും ഗുരുവായൂരപ്പനും....

അതുകൊണ്ടു ഇരുവരും ഒന്നു തന്നെ..

എന്റെ പത്മനാഭനെ ഞാന്‍ ഗുരുവായൂരില്‍ 
അപ്പനായി കണ്ടു...

ഗുരുവായൂരപ്പനെ ഞാന്‍ പത്മനാഭാനായി 
അനന്തപുരിയില്‍ കാണുന്നു....

ഗുരുവായൂരപ്പാ..പത്മനാഭാ.... 

ഗുരുവായൂരപ്പന്‍....

രാധേകൃഷ്ണാ 

അപ്പന്റടുത്ത്  എത്തി..
ഗുരുവായൂരപ്പന്റെ അടുത്തു എത്തി....

വസുദേവരുടെ കുലദൈവമായ
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...

നാരായണ സരസ്സില്‍ രുദ്രഗീതം കേള്‍ക്കുന്ന 
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...

പരമശിവനും ആനന്ദമായി അനുഭവിക്കുന്ന 
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...  

കൃഷ്ണന്‍ പോലും ആരാധിച്ചിരുന്ന 
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...

ഗുരുവും വായുവും പ്രതിഷ്ഠിച്ച 
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...

കേരള ദേശത്തിന്റെ ബാലകൃഷ്ണനായ 
 ഗുരുവായൂരപ്പന്റെ അടുത്തു എത്തി... 

ഇവനെ എന്തു കൊണ്ടു 
അപ്പന്‍ എന്നുപറയുന്നു?
ഇവന്‍ ചെറിയ കുട്ടിയല്ലേ?

ഇവന്‍ രക്ഷിക്കുംപോള്‍ അപ്പന്‍...
ഇവന്‍ കളിക്കുമ്പോള്‍ കുട്ടന്‍..
ഇവന്‍ എന്നും ലീലാപ്രിയന്‍...

ഇവന്‍ എന്നും ഉണ്ണികൃഷ്ണന്‍...
ഇവന്‍ എന്നും ഭക്തവത്സലന്‍...
എന്നും ഇവന്‍ എന്റെ ഉണ്ണി....

Sunday, August 19, 2012

അമ്മയുടെ മടിയില്‍...

രാധേകൃഷ്ണാ 


അമ്മയായ ഭൂമി....

ബ്രഹ്മാണ്ഡത്തില്‍ ഒരു 
സുന്ദരമായ അമ്മ നമ്മുടെ ഭൂമി...

എത്ര അത്ഭുതങ്ങളും അതിശയങ്ങളും 
ഇവളുടെ പക്കല്‍!!

ഒരു വശത്ത് സുന്ദരമായ മലകള്‍....
ഒരു വശത്തു അത്ഭുതമായ താഴ്വരകള്‍....
ഒരു വശത്തു വരണ്ട മരുഭൂമി...
ഒരു വശത്തു തിങ്ങി നിറഞ്ഞ കാടുകള്‍....
ഒരു വശത്തു  ഭയങ്കര തണുപ്പ്...
ഒരു വശത്തു പൊള്ളുന്ന ചൂട്...
 ഒരു വശത്തു മഞ്ഞു കട്ടകള്‍...
ഒരു വശത്തു അഗ്നി പര്‍വതങ്ങള്‍...
ഒരു വശത്തു നല്ല വെളിച്ചം...
ഒരു വശത്തു നല്ല ഇരുട്ടു ...
ഒരു വശത്തു നഗരങ്ങള്‍... 
ഒരു വശത്തു ഗ്രാമങ്ങള്‍...

ഭൂമി അമ്മയ്ക്കു പലവിധ മുഖങ്ങള്‍..
ഇന്നു വരെ പലര്‍ക്കും അറിയില്ല... 

ഭൂമിയമ്മയുടെ മടിയില്‍ ഞാന്‍ പഠിച്ചത് 
ഭക്തി എന്ന പാഠം..

ഭക്തി എന്ന പാഠത്തില്‍ ഞാന്‍ 
മനസ്സിലാക്കിയതു മികച്ച കൃഷ്ണനെ...

മലയില്‍ ഞാന്‍ കണ്ടത് കൃഷ്ണന്റെ 
തോലുകളെ...

മേഘങ്ങളില്‍ ഞാന്‍ കണ്ടതു കൃഷ്ണന്റെ 
കേശത്തെ...

കുളിരില്‍ ഞാന്‍ അനുഭവിച്ചത് 
കൃഷ്ണന്റെ പ്രേമത്തെ...

ചുവന്ന പുഷ്പങ്ങളില്‍ ഞാന്‍ കണ്ടത് 
കൃഷ്ണന്റെ തൃക്കണ്ണുകളെ...

മധുരമേറിയ പഴങ്ങളില്‍ ഞാന്‍ രുചിച്ചത് 
കൃഷ്ണന്റെ അധര രസത്തെ....

ഇളം വെയിലിന്റെ ഊഷ്മളതയില്‍ 
ഞാന്‍ അനുഭവിച്ചത് കൃഷ്ണന്റെ 
സ്നേഹപൂര്‍വമായ ആലിംഗനത്തെ...

എല്ലാറ്റിനെയും മറയ്ക്കുന്ന മേഘങ്ങളില്‍ 
ഞാന്‍ കണ്ടതു കൃഷ്ണന്റെ മായാ ബലത്തെ...

പക്ഷികളുടെ മധുരമായ ശബ്ദത്തില്‍ 
ഞാന്‍ പഠിച്ചത് കൃഷ്ണന്റെ 
അനുഗ്രഹത്തെ....

പച്ച വിരിച്ച പുല്‍ത്തകിടിയില്‍ 
ഞാന്‍ കണ്ടത് കൃഷ്ണന്റെ 
സീമയില്ലാത്ത സ്നേഹത്തെ...

ഭൂമി മാതാവേ ഞാന്‍ നിന്നെ എന്നും 
മറക്കാതിരിക്കാന്‍ നീ തന്നെ 
എനിക്കു കൃഷ്ണ ഭക്തി തരു...

കൃഷ്ണാ....
ഞാന്‍ എന്നും ഭൂമിയില്‍ നിന്റെ 
മഹത്വത്തെ പറയാനുള്ള അവസരം 
എനിക്ക് വീണ്ടും വീണ്ടും തരു....    

Thursday, August 16, 2012

എന്റടുത്തു വരൂ...

രാധേകൃഷ്ണാ 

ജീവിതം മുഴുവനും വഴിത്തുണയായി 
ഞാന്‍ ഇരിക്കാം എന്റടുത്തു വരൂ...
എന്നു പറഞ്ഞു തിരുമോഗൂര്‍ മാര്‍ഗ്ഗ ബന്ധു....

മോക്ഷം ആകുന്ന പരമപാദത്തിനു 
നിന്റെ വഴികാട്ടി ഞാന്‍.. 
എന്റടുത്തു വരൂ...
എന്നു പറഞ്ഞു തിരുമോഗൂര്‍ കാളമേഘം....

നിന്റെ മോഹം എനിക്കാണ്.
അതിനും വഴികാട്ടി ഞാന്‍ തന്നെ...
എന്റടുത്തു വരൂ...
എന്നു പറഞ്ഞു തിരുമോഗൂര്‍
മാര്‍ഗ്ഗ ദര്‍ശി....

നിന്റെ താപം തീര്‍ക്കാന്‍ ഞാന്‍ 
തിരുമോഗൂറില്‍ കാത്തിരിക്കുന്നു..
എന്റടുത്തു വരൂ...
എന്നു പറഞ്ഞു തിരുമോഗൂര്‍ 
മോഹനവല്ലിയുടെ നാഥന്‍....
 
നിന്റെ പ്രാരാബ്ധ കര്‍മ്മത്തിനു 
മറുപടി തരാന്‍ ഞാന്‍ ഉണ്ട്...
എന്റടുത്തു വരൂ...
എന്നു പറഞ്ഞു തിരുമോഗൂര്‍ ആപ്തന്‍....

നിന്റെ ഭാവിയ്ക്കു ഉറപ്പു ഞാന്‍ തരുന്നു 
എന്റടുത്തു വരൂ...
എന്നു പറഞ്ഞു തിരുമോഗൂര്‍
സുടര്‍കൊള്‍ ജ്യോതി...

നിന്റെ വംശത്തിനു മുഴുവനും 
ഭക്തി തരുന്നതു എന്റെ ചുമതല
എന്റടുത്തു വരൂ...
എന്നു പറഞ്ഞു തിരുമോഗൂര്സുഹൃത്തു...
 
നിന്റെ ദുഃഖങ്ങളെ ആനന്ദമാക്കുന്നത് 
എന്റെ ആദ്യത്തെ കടമ 
എന്റടുത്തു വരൂ...
എന്നു പറഞ്ഞു തിരുമോഗൂര്‍  
പ്രാര്‍ത്ഥനാ ശയന പെരുമാള്‍....
 
നിന്റെ അജ്ഞാനത്തെ നശിപ്പിച്ചു 
ജ്ഞാനത്തെ കാണിച്ചു തരുന്നത് 
എന്റെ ജോലി. എന്റടുത്തു വരൂ...
എന്നു പറഞ്ഞു തിരുമോഗൂര്‍  മരകത മണിത്തടന്‍...

ഞാനായിട്ടു  പോയില്ല ....
മോഹിനി അവതാരം എടുത്തവന്‍ 
എന്നെ മോഹിപ്പിച്ചു അവിടേക്കു വലിച്ചു..

ചെന്നു ...
പ്രേമയെ മഴയായി ചൊരിഞ്ഞു...

നനഞ്ഞു...
ദേഹം ഇനിയും കുളിരണിയുന്നു...

കുളിരണിയുന്നു....
തിരുമോഗൂര്‍ നാഥനെ ഓര്‍ത്തു...

മനസ്സും ശരീരവും ആത്മാവും 
മോഹനന്റെ  വശമായി...

തിരുമോഗൂര്‍ മോഹനന്‍..
എന്റെ മോഹത്തിനു കാരണമായവന്‍....

Wednesday, August 15, 2012

സ്നേഹിക്കുന്നുവോ?

രാധേകൃഷ്ണാ 

സ്നേഹിക്കുന്നുവോ?

വാസ്തവമായിട്ടും സ്നേഹിക്കുന്നുവോ?

സത്യമായിട്ടും സ്നേഹിക്കുന്നുവോ?

ഭാരത ഭൂമിയെ നീ സ്നേഹിക്കുന്നുവോ?

വെറുതെ പറയരുതു...
വാസ്തവത്തില്‍ നീ സ്നേഹിക്കുന്നുവോ?

ഭാരത ഭൂമിയെ നീ സ്നേഹിക്കുന്നുവോ?
എന്നാല്‍ ഇനി മേലില്‍ അവിടവിടെ 
ചവറു ഇടരുതു !

ഭാരത ഭൂമിയെ നീ സ്നേഹിക്കുന്നുവോ?
എന്നാല്‍ ഇനി ഭാരത ഭൂമിയെ പറ്റി 
മോശമായിട്ടു സംസാരിക്കരുതു!

ഭാരത ഭൂമിയെ നീ സ്നേഹിക്കുന്നുവോ?
എങ്കില്‍ ഇനീ ആരെങ്കിലും ഈ നാടു 
നന്നാവില്ല എന്നു പറഞ്ഞാല്‍ അവരോടു
തര്‍ക്കിക്കു!

ഭാരത ഭൂമിയെ നീ സ്നേഹിക്കുന്നുവോ?
എങ്കില്‍ എപ്പോഴും ഭാരത ഭൂമി 
മുന്നേറുവാന്‍ പ്രാര്‍ത്ഥിക്കു!

ഭാരത ഭൂമിയെ നീ സ്നേഹിക്കുന്നുവോ?
ഓരോ ദിവസവും ഈ ഭൂമിക്കു വേണ്ടി 
എന്തെങ്കിലും നല്ലതു ചെയ്യു!

ഭാരത ഭൂമിയെ നീ സ്നേഹിക്കുന്നുവോ?
എങ്കില്‍ ഇവിടെ നടക്കുന്ന അഴിമതി 
ഒടുങ്ങാന്‍, നിയമങ്ങള്‍ ശരിയായി
നടപ്പിലാക്കാന്‍ എന്തെങ്കിലും ചെയ്യു!

ഭാരത ഭൂമിയെ നീ സ്നേഹിക്കുന്നുവോ?

ആലോചിക്കു....ആലോചിക്കു....ആലോചിക്കു ...

 എത്രയോ ദിവസം നാം ഈ നാടിനു വേണ്ടി 
ഒന്നും ചെയ്തില്ല!  

ഈ സ്വാതന്ത്ര്യ ദിനത്തില്‍ നാം 
നമക്കു മുമ്പുള്ളവര്‍ ചെയ്ത ത്യാഗത്തെ 
ചെയ്യാന്‍ നാം സന്നദ്ധരാകണം!

നമുക്കു വേണ്ടിയല്ല...
നമ്മുടെ സന്തതികള്‍ക്കു വേണ്ടി....

ഭാരതം ജയിക്കും...
ഭാരതം നിരൂപിക്കും...
ഭാരതം ജീവിക്കും..

ഭാരത മാതാവിനു ജയം.....

Tuesday, August 14, 2012

ഞാന്‍ കണ്ടു !

രാധേകൃഷ്ണാ 

വിഠലനെ ഞാന്‍ കണ്ടു!

തന്നെ തൊടാന്‍ പറഞ്ഞു ആനന്ദം തരുന്ന 
വിഠലനെ ഞാന്‍ കണ്ടു! 

വിനയം ഉള്ളവര്‍ക്കു എളിയവനായ 
വിഠലനെ ഞാന്‍ കണ്ടു! 

ധരണിയില്‍ പെരുമ ഏറിയ 
ചന്ദ്രഭാഗാ നദിക്കരയില്‍ 
വിഠലനെ ഞാന്‍ കണ്ടു!

പുണ്ഡലീകനു വേണ്ടി നില്‍ക്കുന്ന 
ദ്വാരകാനാഥനായ 
വിഠലനെ ഞാന്‍ കണ്ടു!

അരക്കെട്ടില്‍ കൈ വെച്ചു കൊണ്ടു
നില്‍ക്കുന്ന സാക്ഷാത് മന്മ മന്മഥനായ 
വിഠലനെ ഞാന്‍ കണ്ടു!

രുക്കുമായിയുടെ പ്രിയ നായകന്‍ 
ചെങ്കല്ലിന്റെ പുറത്തു  നില്‍ക്കുന്ന വരദനായ 
വിഠലനെ ഞാന്‍ കണ്ടു!
   
തന്നെ അന്വേഷിക്കുന്നവരെ സ്വയം 
അന്വേഷിച്ചു ചെല്ലും സുലഭാനായ 
വിഠലനെ ഞാന്‍ കണ്ടു!

അവന്‍ എന്നെ ഓര്‍ത്തു...
അവന്‍ എന്നെ വിളിച്ചു...
അവന്‍ സ്വയം നല്‍കി!

അടിയനു സ്വയം കാണിച്ചു തന്നു...
അടിയനെ കൊണ്ടു സ്വയം തൊടിയിച്ചു !
അടിയനെ സ്വയം സ്വീകരിച്ചു!
അടിയനെ സ്വയം രക്ഷിക്കുന്നു!
അടിയനെ സ്വയം പോഷിക്കുന്നു!

വിഠലനെ ഞാന്‍ കണ്ടു!
വിഠലനെ ഞാന്‍ കണ്ടു!
വിഠലനെ ഞാന്‍ കണ്ടു!

ആകാശമേ...അടിയന്‍ 
വിഠലനെ കണ്ടു!

കാറ്റേ...അടിയന്‍ 
വിഠലനെ കണ്ടു!

അഗ്നിയേ...അടിയന്‍ 
വിഠലനെ കണ്ടു!

ജലമേ....അടിയന്‍ 
വിഠലനെ കണ്ടു!

ഭൂമിയേ...അടിയന്‍ 
വിഠലനെ കണ്ടു!

ഹേ ണ്ഡരീപുരമേ
അടിയന്‍ വിഠലനെ കണ്ടു!

ഹേ ചന്ദ്രഭാഗാ....
അടിയന്‍ വിഠലനെ കണ്ടു!

ഹേ പക്ഷികളേ....
അടിയന്‍ വിഠലനെ കണ്ടു!


 ഹേ വിധിയേ...
അടിയന്‍ വിഠലനെ കണ്ടു!

ഹേ കര്‍മ്മ ഫലമേ...
അടിയന്‍ വിഠലനെ കണ്ടു!
ഇനി നിന്നെ കൊണ്ടു എന്തു ചെയാന്‍ സാധിക്കും? 

വരൂ... നീയോ ഞാനോ എന്നു നോക്കാം...
നീയും എത്ര നാള്‍ എന്നെ ആട്ടുവിക്കും?

ഇനി എന്റെ ഊഴം...
ഇനി ഞാന്‍ നിന്നെ ആട്ടുവിക്കും...

ഹേ കര്‍മ്മ ഫലമേ...
വിലനെ കണ്ട അപരിമിതമായ 
ബലത്തോടെ നിന്നെ ജയിക്കാന്‍ വന്നു!

എന്നെ കണ്ടിട്ടു ഒടരുതു!
എന്നെ കണ്ടിട്ടു ഒളിയരുതു!

കര്‍മ്മ വിനയെ...വരൂ...
നീ അല്ലെങ്കില്‍ ഞാന്‍....

ഇന്നു തീരുമാനിക്കാം....

Saturday, August 11, 2012

നിന്റെ ഇഷ്ടം പോലെ...

രാധേകൃഷ്ണാ 

വിഠലാ...
നിന്നെ കാണാന്‍ ഞങ്ങള്‍ വരുന്നു!
വിഠലാ...
  നിന്റെ തിരുവടി ദര്‍ശിക്കാന്‍ വരുന്നു!

വിഠലാ...
നിന്റെ തിരുവടിയെ പിടിക്കാന്‍ വരുന്നു!
വിഠലാ...
  നിന്റെ തിരുവടിയെ ശരണം പ്രാപിക്കാന്‍ വരുന്നു!

വിഠലാ...
നിന്റെ കുഞ്ഞുങ്ങള്‍ ആശയോടെ വരുന്നു!
വിഠലാ...
  ഒന്നും അറിയാത്ത വിഡ്ഢികള്‍ വരുന്നു!

വിഠലാ...
ഭക്തിയെ അനുഭവിക്കാന്‍ വരുന്നു!
വിഠലാ...
നിന്റെ ദര്‍ശനം ഞങ്ങള്‍ക്കു നല്‍കു! 

വിഠലാ..
നിന്റെ ണ്ഡരീപുരത്തില്‍ നടക്കാന്‍ 
അനുവാദം തരു!
വിഠലാ...
നിന്റെ ഭക്തര്‍കളുടെ കൂട്ടത്തില്‍ 
ഒരിടം തരു!
വിഠലാ...
ഞങ്ങളുടെ ഹൃദയത്തില്‍ നീ വരാനായി 
ഞങ്ങള്‍ വരുന്നു!
വിഠലാ...
ഞങ്ങളുടെ കുറ്റങ്ങളെ ക്ഷമിക്കണമേ!
വിഠലാ..
ഞങ്ങള്‍ക്കു നല്ല ബുദ്ധി തരു! 
 വിഠലാ...
നീ ആസ്വദിക്കുന്ന പോലെ ഒരു ഭക്തി 
ഞങ്ങള്‍ക്കു തരു!
വിഠലാ..
തുക്കാറാം പോലെ ആകാന്‍ ഞങ്ങള്‍ക്കു 
വരം തരു!

 സക്കു ബായിയേ പോലെ നിന്നെ
കെട്ടിയിടാന്‍ കയറു തരു!    
   
വിഠലാ...
നാമദേവര്‍ പോലെ നിനക്കു 
ചപ്പാത്തി തരാന്‍ ഞങ്ങളെ അനുവദിക്കു!

വിഠലാ...
ശിവാജിയെ പോലെ നിനക്കു 
കൈങ്കര്യം ചെയ്യാനുള്ള ബലം തരു! 
  
വിഠലാ...
സോകാമേളരെ പോലെ നിനക്കു 
അന്നം നല്‍കാനുള്ള ആശ തരു!

വിഠലാ...
കാനോപാത്രാ പോലെ നിന്റെ ക്ഷേത്രത്തില്‍ 
മരമായി നില്‍ക്കാന്‍ ജ്ഞാനം തരു! 
 
വിഠലാ...
ജ്ഞാനേശ്വര്‍ പോലെ നിന്നെ വശീകരിക്കുന്ന 
വൈരാഗ്യം തരു!


വിഠലാ...
കോമാ ബായിയെ പോലെ നിനക്കു 
റൊട്ടി തരാനുള്ള ഹൃദയം തരു!

വിഠലാ...
ഗോരാകുംഭാരെ പോലെ നിന്നെ അനുജനാക്കാന്‍ 
ശക്തി തരു!
 
വിഠലാ...
 നീ സന്തോഷിക്കുന്ന പോലെ ജീവിക്കാന്‍ 
നല്ല ചിന്തകള്‍ തരു! 

വിഠലാ...
ഇത്രയും നീ തരും എന്നു ആശിച്ചു കൊണ്ടു 
നിന്റെ അരികിലേക്കു വരുന്നു!

വിഠലാ...
നീ തന്നെയാണ് ഞങ്ങളുടെ നായകന്‍!

ഞങ്ങള്‍ വരുന്നു.... നിന്റെ ഇഷ്ടം പോലെ...
ദര്‍ശനം തരു... രുക്കുമായിയുടെ ഇഷ്ടം പോലെ....

Friday, August 10, 2012

എന്തു പറയും കൃഷ്ണാ ?

രാധേകൃഷ്ണാ 

കൃഷ്ണനെ ഭൂമിയില്‍ വരാന്‍ പ്രാര്‍ത്ഥിച്ച
ഭൂമിദേവിക്കു നന്ദി!

കൃഷ്ണന്‍ ഭൂമിയില്‍ വരുന്നു എന്നു പറഞ്ഞ 
ബ്രഹ്മദേവര്‍ക്കു നന്ദി!

കൃഷ്ണനെ നല്‍കാം ആദ്യം സ്വയം നല്‍കിയ 
കീര്‍ത്തിമാനു നന്ദി!

കൃഷ്ണന് വേണ്ടി സ്വന്തം ജീവന്‍ അര്‍പ്പിച്ച 
അഞ്ചു ഏട്ടന്മാര്‍ക്കും നന്ദി!

കൃഷ്ണനെ അനുഭവിക്കാന്‍ എല്ലാവറ്റിനെയും 
തന്ന വസുദേവര്‍ക്കു നന്ദി!

കൃഷ്ണനു വേണ്ടി എല്ലാ നൊമ്പരങ്ങളും 
ചുമന്ന ദേവകി മാതാവിനു നന്ദി! 

കൃഷ്ണനു കൈങ്കര്യം ചെയ്യാനായി ആദ്യം 
അവതരിച്ച ബലരാമര്‍ക്കു നന്ദി!

 കൃഷ്ണനെ നല്‍കിയ ഈ നിശയ്ക്കു 
കോടി കോടി നന്ദി! 

കൃഷ്ണനെ നല്‍കിയ രോഹിണിക്കും 
ചിങ്ങത്തിനും അഷ്ടമിക്കും നന്ദി!

കൃഷ്ണാ...
നിന്നെ ഞങ്ങള്‍ക്കു നല്‍കിയ നിനക്കും 
വളരെ വളരെ നന്ദി!

രാധികാ റാണി...
കൃഷ്ണനെ അനുഭവിക്കാന്‍ ഞങ്ങളെ 
പ്രാപ്തരാക്കിയ നിനക്കും നന്ദി!

കൃഷ്ണനെ കിട്ടിയ ഉത്തര മഥുരയ്ക്കു  
ആയിരം നന്ദി! 

കൃഷ്ണനു വേണ്ടി കാത്തിരുന്നു വഴി നല്‍കിയ 
യമുനാ ദേവിക്കു നന്ദി!

കൃഷ്ണന്റെ മേല്‍ മഴ വീഴാതെ സംരാക്ഷിച്ച 
ആദി ശേഷനു നന്ദി!

കൃഷ്ണന് വേണ്ടി കണ്ണു തുറന്നു കാത്തിരുന്നു 
സ്വീകരിച്ച മായാ ദേവിക്കും നന്ദി!

കൃഷ്ണനെ പൂര്‍ണ്ണമായും കാണിച്ചു തന്ന 
ഗോകുലത്തിനും നന്ദി!

കൃഷ്ണനെ ഇടയനായി വളര്‍ത്തിയ 
യശോദയ്ക്കു നന്ദി!

കൃഷ്ണനെ സൂക്ഷ്മതയോടെ സംരക്ഷിച്ച 
നന്ദഗോപര്‍ക്കു നന്ദി!

കൃഷ്ണനു 'കൃഷ്ണാ' എന്നു പേരു വെച്ച 
ഗര്‍ഗ്ഗ മഹര്‍ഷിക്കു  നന്ദി!

കൃഷ്ണന്റെ കൂടെ വെണ്ണ കട്ടു അവനെ
കള്ളനാക്കിയ ഗോപന്മാര്‍ക്കു നന്ദി!

കൃഷ്ണനെ രാസം ആടിച്ച 
ഗോപികകള്‍ക്കു നന്ദി! 

കൃഷ്ണന്‍ ഭക്തന്മാര്‍ക്കു  എളിയവനാണ്
എന്നു തെളിയിച്ച ഉരലിനും കയറിനും നന്ദി!

അങ്ങനത്തെ കൃഷ്ണനെ എനിക്കു കാണിച്ചു തന്ന 
എന്റെ ഗുരുജി അമ്മയ്ക്കു എന്റെ
ആത്മാവ് ഉള്ളത് വരെ നന്ദി!

എന്തു പറയാനാണ് കൃഷ്ണാ? 

ഞാന്‍ കൃഷ്ണ സംബന്ധം ഉള്ള എല്ലാവര്‍ക്കും 
കടപ്പെട്ടവനാണ്!

ഈ ഗോകുലാഷ്ടമിയില്‍ കൃഷ്ണ സംബന്ധം 
ഉള്ള എല്ലാവര്‍ക്കും എല്ലാ വസ്തുക്കള്‍ക്കും 
അടിയന്റെ നമസ്കാരങ്ങള്‍!

ഞാനും നിങ്ങളെ പോലെ കൃഷ്ണനെ 
അനുഭവിക്കണം!

എനിക്കും നിങ്ങളെ പോലെ കൃഷ്ണന്റെ 
സ്വത്താകണം!

ഞാനും നിങ്ങളെ പോലെ കൃഷ്ണന്റെ ഇഷ്ടമായി 
ഇരിക്കണം!

എല്ലാവരും കൃഷ്ണനോടു എനിക്കു വേണ്ടി 
ഒരു വാക്ക് പറയു!

ഗോപാലവല്ലി എന്ന ഭ്രാന്തി അവനു 
വേണ്ടി ഇവിടെ അലഞ്ഞു നടക്കുന്നു!

 വരും എന്നു ഏകാന്തമായി നില്‍ക്കുന്നു!
വരും എന്നു അപമാനത്തിലും ജീവിക്കുന്നു!
വരും എന്നു കരഞ്ഞു പുലമ്പുന്നു!

വരും എന്നു ജീവന്‍ ധരിക്കുന്നു!

വരും....വരും....വരും...
ഇതു സത്യം...സത്യം...സത്യം...

Wednesday, August 8, 2012

കൃഷ്ണന്‍ വരാന്‍ പോകുന്നു !

രാധേകൃഷ്ണാ 

കൃഷ്ണന്‍ വരാന്‍ പോകുന്നു...
നിന്റെ വീട്ടില്‍ കൃഷ്ണന്‍ വരാന്‍ പോകുന്നു...

നിന്റെ കൂടെ കളിക്കാന്‍ പോകുന്നു...

നിന്റെ കൂടെ സംസാരിക്കാ പോകുന്നു...

നിന്റെ കൂടെ ഉണ്ണാന്‍ പോകുന്നു...

നിന്നെ കൊഞ്ചാന്‍ പോകുന്നു...
 
നിന്റെ കൂടെ ഉറങ്ങാന്‍ പോകുന്നു... 

നിന്റെ കൂടെ ചിരിക്കാന്‍ പോകുന്നു...

നിന്റെ കരച്ചില്‍ മാറ്റാന്‍ പോകുന്നു...

നിന്റെ ദുഃഖം തീര്‍ക്കാന്‍ പോകുന്നു...

നിന്റെ പ്രശ്നങ്ങള്‍ ശരിയാക്കാന്‍ പോകുന്നു...

നിന്നെ സഹായിക്കാന്‍ പോകുന്നു...

നിന്റെ കൂടെ ജീവിക്കാന്‍ പോകുന്നു...

നിന്റെ കൂടെ ഇരിക്കാന്‍ പോകുന്നു...

നിന്നെ സന്തോഷിപ്പിക്കാന്‍ പോകുന്നു...

 നിന്റെ കൂടെ ജോലി ചെയ്യാന്‍ പോകുന്നു...

നിനക്കു ബുദ്ധി ഉപദേശിക്കാന്‍ പോകുന്നു..

നിന്റെ പുലമ്പല്‍ കേള്‍ക്കാന്‍ പോകുന്നു...

നിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ പോകുന്നു..

നിനക്ക് സമാധാനം തരാന്‍ പോകുന്നു...

നിന്നെ പ്രേമിക്കാന്‍ പോകുന്നു...

നിനക്കു തന്റെ സ്നേഹത്തെ നല്‍കാന്‍ പോകുന്നു...

നിന്നെ അനുഭവിക്കാന്‍ പോകുന്നു...

 നിനക്കു തന്നെ നല്‍കാന്‍ പോകുന്നു..

തയാറാകു...
നാളെ കണ്ണന്‍ വരുന്ന ദിനം...

 നിന്നെ തേടി എത്തുന്ന ദിനം...
നിനക്കായിട്ടു വരുന്ന ദിനം...

തന്റെ പിറന്നാളിനു  ഇത്രയും സമ്മാനങ്ങളോട് കൂടി  
നിന്നെ കാണാന്‍ വരുന്നു...

അവന്‍ വരും വഴി നോക്കി 
കാത്തിരിക്കു....   

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP