നിന്റെ ഇഷ്ടം പോലെ...
രാധേകൃഷ്ണാ
വിഠലാ...
നിന്നെ കാണാന്‍ ഞങ്ങള്‍ വരുന്നു!
വിഠലാ...
നിന്റെ തിരുവടി ദര്‍ശിക്കാന്‍ വരുന്നു!
വിഠലാ...
നിന്റെ തിരുവടിയെ പിടിക്കാന്‍ വരുന്നു!
വിഠലാ...
നിന്റെ തിരുവടിയെ ശരണം പ്രാപിക്കാന്‍ വരുന്നു!
വിഠലാ...
നിന്റെ കുഞ്ഞുങ്ങള്‍ ആശയോടെ വരുന്നു!
വിഠലാ...
ഒന്നും അറിയാത്ത വിഡ്ഢികള്‍ വരുന്നു!
വിഠലാ...
ഭക്തിയെ അനുഭവിക്കാന്‍ വരുന്നു!
വിഠലാ...
നിന്റെ ദര്‍ശനം ഞങ്ങള്‍ക്കു നല്‍കു!
വിഠലാ..
നിന്റെ പണ്ഡരീപുരത്തില്‍ നടക്കാന്‍
അനുവാദം തരു!
വിഠലാ...
നിന്റെ ഭക്തര്‍കളുടെ കൂട്ടത്തില്‍
ഒരിടം തരു!
വിഠലാ...
ഞങ്ങളുടെ ഹൃദയത്തില്‍ നീ വരാനായി
ഞങ്ങള്‍ വരുന്നു!
വിഠലാ...
ഞങ്ങളുടെ കുറ്റങ്ങളെ ക്ഷമിക്കണമേ!
വിഠലാ..
ഞങ്ങള്‍ക്കു നല്ല ബുദ്ധി തരു!
വിഠലാ...
നീ ആസ്വദിക്കുന്ന പോലെ ഒരു ഭക്തി
ഞങ്ങള്‍ക്കു തരു!
വിഠലാ..
തുക്കാറാം പോലെ ആകാന്‍ ഞങ്ങള്‍ക്കു
വരം തരു!
സക്കു ബായിയേ പോലെ നിന്നെ
കെട്ടിയിടാന്‍ കയറു തരു!
വിഠലാ...
നാമദേവര്‍ പോലെ നിനക്കു
ചപ്പാത്തി തരാന്‍ ഞങ്ങളെ അനുവദിക്കു!
ചപ്പാത്തി തരാന്‍ ഞങ്ങളെ അനുവദിക്കു!
വിഠലാ...
ശിവാജിയെ പോലെ നിനക്കു
കൈങ്കര്യം ചെയ്യാനുള്ള ബലം തരു!
ശിവാജിയെ പോലെ നിനക്കു
കൈങ്കര്യം ചെയ്യാനുള്ള ബലം തരു!
വിഠലാ...
സോകാമേളരെ പോലെ നിനക്കു
അന്നം നല്‍കാനുള്ള ആശ തരു!
സോകാമേളരെ പോലെ നിനക്കു
അന്നം നല്‍കാനുള്ള ആശ തരു!
വിഠലാ...
കാനോപാത്രാ പോലെ നിന്റെ ക്ഷേത്രത്തില്‍
മരമായി നില്‍ക്കാന്‍ ജ്ഞാനം തരു!
കാനോപാത്രാ പോലെ നിന്റെ ക്ഷേത്രത്തില്‍
മരമായി നില്‍ക്കാന്‍ ജ്ഞാനം തരു!
വിഠലാ...
ജ്ഞാനേശ്വര്‍ പോലെ നിന്നെ വശീകരിക്കുന്ന
വൈരാഗ്യം തരു!
വിഠലാ...
കോമാ ബായിയെ പോലെ നിനക്കു
റൊട്ടി തരാനുള്ള ഹൃദയം തരു!
വിഠലാ...
ഗോരാകുംഭാരെ പോലെ നിന്നെ അനുജനാക്കാന്‍
ശക്തി തരു!
വിഠലാ...
നീ സന്തോഷിക്കുന്ന പോലെ ജീവിക്കാന്‍
നല്ല ചിന്തകള്‍ തരു!
വിഠലാ...
ഇത്രയും നീ തരും എന്നു ആശിച്ചു കൊണ്ടു
നിന്റെ അരികിലേക്കു വരുന്നു!
വിഠലാ...
നീ തന്നെയാണ് ഞങ്ങളുടെ നായകന്‍!
ഞങ്ങള്‍ വരുന്നു.... നിന്റെ ഇഷ്ടം പോലെ...
ദര്‍ശനം തരു... രുക്കുമായിയുടെ ഇഷ്ടം പോലെ....
ജ്ഞാനേശ്വര്‍ പോലെ നിന്നെ വശീകരിക്കുന്ന
വൈരാഗ്യം തരു!
വിഠലാ...
കോമാ ബായിയെ പോലെ നിനക്കു
റൊട്ടി തരാനുള്ള ഹൃദയം തരു!
വിഠലാ...
ഗോരാകുംഭാരെ പോലെ നിന്നെ അനുജനാക്കാന്‍
ശക്തി തരു!
വിഠലാ...
നീ സന്തോഷിക്കുന്ന പോലെ ജീവിക്കാന്‍
നല്ല ചിന്തകള്‍ തരു!
വിഠലാ...
ഇത്രയും നീ തരും എന്നു ആശിച്ചു കൊണ്ടു
നിന്റെ അരികിലേക്കു വരുന്നു!
വിഠലാ...
നീ തന്നെയാണ് ഞങ്ങളുടെ നായകന്‍!
ഞങ്ങള്‍ വരുന്നു.... നിന്റെ ഇഷ്ടം പോലെ...
ദര്‍ശനം തരു... രുക്കുമായിയുടെ ഇഷ്ടം പോലെ....
0 comments:
Post a Comment