Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Friday, August 10, 2012

എന്തു പറയും കൃഷ്ണാ ?

രാധേകൃഷ്ണാ 

കൃഷ്ണനെ ഭൂമിയില്‍ വരാന്‍ പ്രാര്‍ത്ഥിച്ച
ഭൂമിദേവിക്കു നന്ദി!

കൃഷ്ണന്‍ ഭൂമിയില്‍ വരുന്നു എന്നു പറഞ്ഞ 
ബ്രഹ്മദേവര്‍ക്കു നന്ദി!

കൃഷ്ണനെ നല്‍കാം ആദ്യം സ്വയം നല്‍കിയ 
കീര്‍ത്തിമാനു നന്ദി!

കൃഷ്ണന് വേണ്ടി സ്വന്തം ജീവന്‍ അര്‍പ്പിച്ച 
അഞ്ചു ഏട്ടന്മാര്‍ക്കും നന്ദി!

കൃഷ്ണനെ അനുഭവിക്കാന്‍ എല്ലാവറ്റിനെയും 
തന്ന വസുദേവര്‍ക്കു നന്ദി!

കൃഷ്ണനു വേണ്ടി എല്ലാ നൊമ്പരങ്ങളും 
ചുമന്ന ദേവകി മാതാവിനു നന്ദി! 

കൃഷ്ണനു കൈങ്കര്യം ചെയ്യാനായി ആദ്യം 
അവതരിച്ച ബലരാമര്‍ക്കു നന്ദി!

 കൃഷ്ണനെ നല്‍കിയ ഈ നിശയ്ക്കു 
കോടി കോടി നന്ദി! 

കൃഷ്ണനെ നല്‍കിയ രോഹിണിക്കും 
ചിങ്ങത്തിനും അഷ്ടമിക്കും നന്ദി!

കൃഷ്ണാ...
നിന്നെ ഞങ്ങള്‍ക്കു നല്‍കിയ നിനക്കും 
വളരെ വളരെ നന്ദി!

രാധികാ റാണി...
കൃഷ്ണനെ അനുഭവിക്കാന്‍ ഞങ്ങളെ 
പ്രാപ്തരാക്കിയ നിനക്കും നന്ദി!

കൃഷ്ണനെ കിട്ടിയ ഉത്തര മഥുരയ്ക്കു  
ആയിരം നന്ദി! 

കൃഷ്ണനു വേണ്ടി കാത്തിരുന്നു വഴി നല്‍കിയ 
യമുനാ ദേവിക്കു നന്ദി!

കൃഷ്ണന്റെ മേല്‍ മഴ വീഴാതെ സംരാക്ഷിച്ച 
ആദി ശേഷനു നന്ദി!

കൃഷ്ണന് വേണ്ടി കണ്ണു തുറന്നു കാത്തിരുന്നു 
സ്വീകരിച്ച മായാ ദേവിക്കും നന്ദി!

കൃഷ്ണനെ പൂര്‍ണ്ണമായും കാണിച്ചു തന്ന 
ഗോകുലത്തിനും നന്ദി!

കൃഷ്ണനെ ഇടയനായി വളര്‍ത്തിയ 
യശോദയ്ക്കു നന്ദി!

കൃഷ്ണനെ സൂക്ഷ്മതയോടെ സംരക്ഷിച്ച 
നന്ദഗോപര്‍ക്കു നന്ദി!

കൃഷ്ണനു 'കൃഷ്ണാ' എന്നു പേരു വെച്ച 
ഗര്‍ഗ്ഗ മഹര്‍ഷിക്കു  നന്ദി!

കൃഷ്ണന്റെ കൂടെ വെണ്ണ കട്ടു അവനെ
കള്ളനാക്കിയ ഗോപന്മാര്‍ക്കു നന്ദി!

കൃഷ്ണനെ രാസം ആടിച്ച 
ഗോപികകള്‍ക്കു നന്ദി! 

കൃഷ്ണന്‍ ഭക്തന്മാര്‍ക്കു  എളിയവനാണ്
എന്നു തെളിയിച്ച ഉരലിനും കയറിനും നന്ദി!

അങ്ങനത്തെ കൃഷ്ണനെ എനിക്കു കാണിച്ചു തന്ന 
എന്റെ ഗുരുജി അമ്മയ്ക്കു എന്റെ
ആത്മാവ് ഉള്ളത് വരെ നന്ദി!

എന്തു പറയാനാണ് കൃഷ്ണാ? 

ഞാന്‍ കൃഷ്ണ സംബന്ധം ഉള്ള എല്ലാവര്‍ക്കും 
കടപ്പെട്ടവനാണ്!

ഈ ഗോകുലാഷ്ടമിയില്‍ കൃഷ്ണ സംബന്ധം 
ഉള്ള എല്ലാവര്‍ക്കും എല്ലാ വസ്തുക്കള്‍ക്കും 
അടിയന്റെ നമസ്കാരങ്ങള്‍!

ഞാനും നിങ്ങളെ പോലെ കൃഷ്ണനെ 
അനുഭവിക്കണം!

എനിക്കും നിങ്ങളെ പോലെ കൃഷ്ണന്റെ 
സ്വത്താകണം!

ഞാനും നിങ്ങളെ പോലെ കൃഷ്ണന്റെ ഇഷ്ടമായി 
ഇരിക്കണം!

എല്ലാവരും കൃഷ്ണനോടു എനിക്കു വേണ്ടി 
ഒരു വാക്ക് പറയു!

ഗോപാലവല്ലി എന്ന ഭ്രാന്തി അവനു 
വേണ്ടി ഇവിടെ അലഞ്ഞു നടക്കുന്നു!

 വരും എന്നു ഏകാന്തമായി നില്‍ക്കുന്നു!
വരും എന്നു അപമാനത്തിലും ജീവിക്കുന്നു!
വരും എന്നു കരഞ്ഞു പുലമ്പുന്നു!

വരും എന്നു ജീവന്‍ ധരിക്കുന്നു!

വരും....വരും....വരും...
ഇതു സത്യം...സത്യം...സത്യം...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP