വരമോ...ശാപമോ...?
രാധേകൃഷ്ണാ
രോഗങ്ങള്‍ വരാമോ...ശാപമോ?
ശരീരത്തെ സ്നേഹിക്കുന്നവര്‍ക്കു
രോഗം ഒരു ശാപം തന്നെയാണു!
കാരണം നാവു നിയന്ത്രിക്കണം..
ആശയെ അടക്കണം...
ശരീരത്തില്‍ ആശയുള്ളിടത്തോളം കാലം
ഇതു രണ്ടും വളരെ ബുദ്ധിമുട്ടാണ്....
പക്ഷെ ഭഗവാനെയും ഭക്തിയും
ഇഷ്ടപ്പെടുന്നവര്‍ക്കു രോഗം
ഒരു അനുഗ്രഹമാണ്..
ശ്രീനാരായണ ഭട്ടതിരിക്കു വാതരോഗം
അദ്ദേഹത്തെ നാരായണീയം എഴുതിച്ചു....
വാസുദേവ ഘോഷിനു അദ്ദേഹത്തിന്റെ
കുഷ്ഠരോഗം തന്നെ ശ്രീകൃഷ്ണ ചൈതന്യരുടെ
ദര്‍ശനം നല്‍കിച്ചു...
ശ്രീനാരായണ തീര്‍ത്ഥര്‍ക്കു അദ്ദേഹത്തിന്റെ
വയറു വേദന വരാഹ ദര്‍ശനവും തദ്വാരാ
കൃഷ്ണ ലീലാ തരംഗിണിയും തന്നു..
ശ്രീ സനാതന ഗോസ്വാമിക്കു അദ്ദേഹത്തിന്റെ
ശരീര വ്രണങ്ങള്‍ അദ്ദേഹത്തിനു
ശ്രീകൃഷ്ണചൈതന്യരുടെ പരിപൂര്‍ണ്ണ
പ്രേമ നല്‍കി...
ഭീഷ്മപിതാമഹര്‍ക്കു അദ്ദേഹത്തിന്റെ
ശരീരത്തില്‍ തുളച്ചിരുന്ന അമ്പുകളുടെ
വേദന തന്നെ അദ്ദേഹത്തെ
സഹസ്രനാമം പറയിച്ചു...
മാറനേരി നമ്പിക്കു മഹാരോഗം തന്നെ
ആളവന്താരുടെ അനുഗ്രഹത്തെയും
മോക്ഷത്തെയും സഫലമാക്കി....
ഇങ്ങനെ പല മഹാത്മാക്കളുടെ
ജീവിതത്തില്‍ രോഗങ്ങള്‍ വളരെ
പക്വതയും മാറ്റവും കൊണ്ടു വന്നിരിക്കുന്നു!
നീ രോഗങ്ങളെ സ്വീകരിക്കണ്ടാ...
പക്ഷെ രോഗങ്ങളില്‍ തളര്‍ന്നു പോകരുതു....
ഇതാണ് ഞാന്‍ പറയുന്ന വിഷയം!
നീ രോഗം കൊണ്ടു വാടുന്ന വെറും
ശരീരമല്ല...
നീ രോഗം ഇല്ലാത്ത പരിശുദ്ധമായ
ആത്മാവാണ്.....
വ്യാധികള്‍ നിന്റെ ജീവിതത്തെ
നിര്‍ണ്ണയിക്കുന്നില്ല...
ഭക്തിയാണ് നിന്റെ
ജീവിതത്തെ നിര്‍ണ്ണയിക്കുന്നതു!
ശരീരത്തെ ശ്രദ്ധിക്കു...
രോഗം വരാതെ രക്ഷിക്കു....
രോഗം വന്നാല്‍ ചികിത്സിക്കു...
രോഗത്തില്‍ മനസ്സ് തളര്‍ന്നു പോകരുതു!
ജീവിതം വെറുക്കരുത്!
രോഗത്തിനെ ജയിക്കാന്‍ നോക്കു
രോഗമില്ലാതെ ജീവിക്കാന്‍
എന്റെ ആശിസ്സുകള്‍....
രോഗമില്ലാത്ത ജീവിതമാണ്
കുറവില്ലാത്ത ധനം...
ഇതു ഒരു സത്യമായ വാക്കാണ്...
ഇതിനെ ഒരിക്കലും മറക്കരുതു !
0 comments:
Post a Comment