Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Wednesday, August 8, 2012

സ്ഥിതി എന്താണ്?

രാധേകൃഷ്ണാ

 ചിലര്‍ക്കു പേടിയോടെ ജീവിക്കുന്നതാണ് 
ജീവിതം....

ചിലര്‍ക്കു കുഴപ്പതോടെ ഇരിക്കുന്നതാണ് 
ജീവിതം...

ചിലര്‍ക്ക് ദുഃഖത്തോടെ ജീവിക്കുന്നതാണ് 
ജീവിതം....

ചിലര്‍ക്കു ബാലഹീനതയോടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു സംശയത്തോടെ 
ജീവിക്കുന്നതാണ്  ജീവിതം....

 ചിലര്‍ക്കു രോഗങ്ങളുടെ കൂടെ 
ചിലര്‍ക്കു 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു വഴക്കുകളോടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു പോരാട്ടങ്ങളുടെ കൂടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു ചഞ്ചലങ്ങളോടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു മോഹങ്ങളോടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു ലക്ഷ്യങ്ങളോടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു അതൃപ്തിയോടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു ദാരിദ്ര്യത്തോടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു പരാജയങ്ങളോടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു മോഹങ്ങളോടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു തമാശയായി 
ജീവിക്കുന്നതാണ്  ജീവിതം....
 
ചിലര്‍ക്കു പുലമ്പലുകളോടെ 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു മറ്റുള്ളവര്‍ക്കായി 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു അവരവര്‍ക്കു വേണ്ടി മാത്രം 
ജീവിക്കുന്നതാണ്  ജീവിതം....

ചിലര്‍ക്കു തന്റെ കുടുംബത്തിനായി 
ജീവിക്കുന്നതാണ്  ജീവിതം....

ഇങ്ങനെ പലവിധം ജീവിതം....

ഈ സാധാരണ ജീവിതങ്ങളുടെ 
നടുക്കു അതിശയമായ ചിലരുടെ 
ജീവിതവും ഉണ്ട്!
 
എന്തു വന്നാലും സഹിക്കുന്നതാണ് 
ചിലരുടെ ജീവിതം!
 
എല്ലാവറ്റിനെയും സ്വീകരിക്കുന്നതാണ് 
ചിലരുടെ ജീവിതം! 

ഒന്നിനെയും പേടിക്കാതെ മനോധൈര്യത്തോടെ 
ചിലരുടെ ജീവിതം! 

രോഗങ്ങളുടെ ഇടയില്‍ ധീരമായി 
ചിലരുടെ ജീവിതം! 
 



അപമാനങ്ങളുടെ ഇടയില്‍ നിരൂപിച്ചു കൊണ്ടു 
ചിലരുടെ ജീവിതം! 

തോല്‍വികളില്‍ തളരാതെ വിജയിക്കുന്നത് 
ചിലരുടെ ജീവിതം! 

വഞ്ചിച്ചവരുടെ മുന്നില്‍ നിന്നു കാണിക്കുന്നതു 
ചിലരുടെ ജീവിതം! 

ഇതു പോലത്തെ അത്ഭുതങ്ങളായ 
ജീവിതങ്ങളും ഈ ലോകത്തില്‍ 
എന്നും ഉണ്ട്! 

ഇതല്ലാതെ അപൂര്‍വ്വമായ, അതിശയമായ 
ചില ജീവിതവും ഉണ്ട്!

ചിലര്‍ക്കു  ഭഗവാനു  വേണ്ടി ജീവിക്കുന്നതു 
മാത്രമാണ് ജീവിതം!

ചിലര്‍ക്കു ഭക്തിയെ അനുഭവിക്കാന്‍ 
ജീവിക്കുന്നതു ജീവിതം!

ചിലര്‍ക്കു ഗുരു കൈങ്കര്യമായി ജീവിക്കുന്നതു 
ഒരു ജീവിതം!

നിന്റെ ജീവിതത്തിന്റെ സ്ഥിതി എന്താണ്?

അതിശയകരമാണോ?
ആശ്ചര്യകരമാണോ?
സാധാരണമാണോ?

ഒന്നു ആലോചിക്കു....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP