ഞാന്‍ കണ്ടു !
രാധേകൃഷ്ണാ
വിഠലനെ ഞാന്‍ കണ്ടു!
തന്നെ തൊടാന്‍ പറഞ്ഞു ആനന്ദം തരുന്ന
വിഠലനെ ഞാന്‍ കണ്ടു!
വിനയം ഉള്ളവര്‍ക്കു എളിയവനായ
വിഠലനെ ഞാന്‍ കണ്ടു!
ധരണിയില്‍ പെരുമ ഏറിയ
ചന്ദ്രഭാഗാ നദിക്കരയില്‍
വിഠലനെ ഞാന്‍ കണ്ടു!
പുണ്ഡലീകനു വേണ്ടി നില്‍ക്കുന്ന
ദ്വാരകാനാഥനായ
വിഠലനെ ഞാന്‍ കണ്ടു!
അരക്കെട്ടില്‍ കൈ വെച്ചു കൊണ്ടു
നില്‍ക്കുന്ന സാക്ഷാത് മന്മഥ മന്മഥനായ
വിഠലനെ ഞാന്‍ കണ്ടു!
രുക്കുമായിയുടെ പ്രിയ നായകന്‍
ചെങ്കല്ലിന്റെ പുറത്തു നില്‍ക്കുന്ന വരദനായ
വിഠലനെ ഞാന്‍ കണ്ടു!
തന്നെ അന്വേഷിക്കുന്നവരെ സ്വയം
അന്വേഷിച്ചു ചെല്ലും സുലഭാനായ
വിഠലനെ ഞാന്‍ കണ്ടു!
അവന്‍ എന്നെ ഓര്‍ത്തു...
അവന്‍ എന്നെ വിളിച്ചു...
അവന്‍ സ്വയം നല്‍കി!
അടിയനു സ്വയം കാണിച്ചു തന്നു...
അടിയനെ കൊണ്ടു സ്വയം തൊടിയിച്ചു !
അടിയനെ സ്വയം സ്വീകരിച്ചു!
അടിയനെ സ്വയം രക്ഷിക്കുന്നു!
അടിയനെ സ്വയം പോഷിക്കുന്നു!
വിഠലനെ ഞാന്‍ കണ്ടു!
വിഠലനെ ഞാന്‍ കണ്ടു!
വിഠലനെ ഞാന്‍ കണ്ടു!
ആകാശമേ...അടിയന്‍
വിഠലനെ കണ്ടു!
കാറ്റേ...അടിയന്‍
വിഠലനെ കണ്ടു!
അഗ്നിയേ...അടിയന്‍
വിഠലനെ കണ്ടു!
ജലമേ....അടിയന്‍
വിഠലനെ കണ്ടു!
ഭൂമിയേ...അടിയന്‍
വിഠലനെ കണ്ടു!
ഹേ പണ്ഡരീപുരമേ !
അടിയന്‍ വിഠലനെ കണ്ടു!
ഹേ ചന്ദ്രഭാഗാ....
അടിയന്‍ വിഠലനെ കണ്ടു!
ഹേ പക്ഷികളേ....
അടിയന്‍ വിഠലനെ കണ്ടു!
ഹേ വിധിയേ...
അടിയന്‍ വിഠലനെ കണ്ടു!
ഹേ കര്‍മ്മ ഫലമേ...
അടിയന്‍ വിഠലനെ കണ്ടു!
ഇനി നിന്നെ കൊണ്ടു എന്തു ചെയാന്‍ സാധിക്കും?
വരൂ... നീയോ ഞാനോ എന്നു നോക്കാം...
നീയും എത്ര നാള്‍ എന്നെ ആട്ടുവിക്കും?
ഇനി എന്റെ ഊഴം...
ഇനി ഞാന്‍ നിന്നെ ആട്ടുവിക്കും...
ഹേ കര്‍മ്മ ഫലമേ...
വിഠലനെ കണ്ട അപരിമിതമായ
ബലത്തോടെ നിന്നെ ജയിക്കാന്‍ വന്നു!
എന്നെ കണ്ടിട്ടു ഒടരുതു!
എന്നെ കണ്ടിട്ടു ഒളിയരുതു!
കര്‍മ്മ വിനയെ...വരൂ...
നീ അല്ലെങ്കില്‍ ഞാന്‍....
ഇന്നു തീരുമാനിക്കാം....
0 comments:
Post a Comment